Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്ന പിണറായിയുടെ വാക്കുൾക്ക് മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ; 'കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമർശം നടത്തുന്നത് യുക്തിസഹജമാണോ?...പിണറായി സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല'; നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ആ വാക്കുകൾ അവർ വിലയിരുത്തുമെന്നും പ്രേമചന്ദ്രൻ

'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്ന പിണറായിയുടെ വാക്കുൾക്ക് മറുപടിയുമായി എൻ.കെ പ്രേമചന്ദ്രൻ; 'കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമർശം നടത്തുന്നത് യുക്തിസഹജമാണോ?...പിണറായി സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല'; നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ആ വാക്കുകൾ അവർ വിലയിരുത്തുമെന്നും പ്രേമചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കൊല്ലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത് യുക്തിസഹജമാണോ എന്നും പിണറായി സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾ പിണറായിയുടെ വാക്കുകൾ വിലയിരുത്തുമെന്നും നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊല്ലത്ത്
പ്രേമചന്ദ്രനെതിരെ പറഞ്ഞ 'പരനാറി' പ്രയോഗം ആവർത്തിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. മുൻ പ്രയോഗത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

'ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?' - പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുകൊല്ലത്തെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. പിണറായിയുടെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൊല്ലത്തെ സിറ്റിങ് എംപിയായ എൻ കെ പ്രേമചന്ദ്രനെതിരെ കെ.എൻ ബാലഗോപാലാണ് ഇത്തവണത്തെ സിപിഎം സ്ഥാനാർത്ഥി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയുടെ കൊല്ലത്തേക്കുള്ള വരവാണ് എം.എ. ബേബിയുടെ തോൽവി ഉറപ്പിച്ചത്. എതിർസ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയിൽ പരനാറി എന്ന് വിശേഷിപ്പിച്ചാണ് പിണറായി വിവാദം സൃഷ്ടിച്ചത്. മണ്ഡലത്തിൽ നടന്ന മൂന്ന് പ്രചാരണയോഗങ്ങളിലും അന്ന് പിണറായി പരനാറി പ്രയോഗം ആവർത്തിച്ചു. പ്രയോഗം വിവാദമായിട്ടും പിണറായി പിന്മാറാൻ തയാറായില്ല.

അതുവരെ അവസരവാദിയും കാലുമാറ്റക്കാരനുമായി ഒരു വിഭാഗം വോട്ടർമാർ കരുതിയിരുന്ന എൻ.കെ. പ്രേമചന്ദ്രൻ പിന്നീട് എടുത്തണിഞ്ഞത് ഇരയുടെ കുപ്പായം. പിണറായിയുടെ പരനാറി വിളി അലങ്കാരമാക്കി എല്ലായിടത്തും പ്രേമചന്ദ്രൻ പ്രചാരണം നടത്തി. എൽഡിഎഫിനുള്ളിലും പിണറായിയുടെ പരാമർശം വിമർശനത്തിനിടയാക്കി. പാർട്ടി വിഭാഗീയതയിൽ വി എസ് പക്ഷത്തിന് മുൻതൂക്കമുള്ള കൊല്ലത്ത് പിണറായിക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. എം.എ. ബേബിയെ ഒതുക്കാൻ ബോധപൂർവം പിണറായി നടത്തിയ പരാമർശമാണ് 'പരനാറി' എന്നുവരെ പാർട്ടിക്കുള്ളിൽ ആക്ഷേപമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP