Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിർപ്രചാരണങ്ങൾ മുറുകുമ്പോൾ ഒരുമുഴം നീട്ടിയെറിഞ്ഞ് ആർഎസ്‌പി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി; കൊല്ലം ബൈപാസ് വിവാദത്തിന്റെ പേരിൽ പ്രേമചന്ദ്രനെ സംഘപരിവാറാക്കേണ്ടെന്നും എ.എ.അസീസ്

എതിർപ്രചാരണങ്ങൾ മുറുകുമ്പോൾ ഒരുമുഴം നീട്ടിയെറിഞ്ഞ് ആർഎസ്‌പി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി; കൊല്ലം ബൈപാസ് വിവാദത്തിന്റെ പേരിൽ പ്രേമചന്ദ്രനെ സംഘപരിവാറാക്കേണ്ടെന്നും എ.എ.അസീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കും. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസാണ് ഇക്കാര്യം അറിയിച്ചു. നിലവിൽ കൊല്ലം എം പിയായ പ്രേമചന്ദ്രനെതിരെ ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണം നടക്കുന്നതിനിടെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കൊല്ലത്ത് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച് ബിജെപി മന്ത്രിസഭയിൽ അംഗമാകുമെന്നാണ് പ്രചാരണം. ഇതോടെ ഒരുമുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ആർഎസ്‌പി.

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ നിശ്ചയിച്ചിരിക്കെ, പ്രധാനമന്ത്രിയെ കൊണ്ടുവന്നതിന്റെ പേരിലാണ് പ്രേമചന്ദ്രനെതിരെ പ്രചാരണം അഴിച്ചുവിട്ടത്. പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമേൽക്കൈ നേടാൻ ശ്രമിച്ചതിൽ സിപിഎമ്മിന് അമർഷവുമുണ്ട്. ഈ സാഹചര്യത്തിൽ, ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് എ.എ.അസീസ് ആരോപിച്ചു.

ആർ.എസ്‌പി.യിലും യുഡിഎഫിലും രണ്ടു അഭിപ്രായമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി മൽസരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിലെ സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ തന്നെ. ബൈപാസ് ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. എംപി.എന്ന നിലയിൽ പ്രേമചന്ദ്രൻ പാർലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവർത്തനങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എ.എ.അസീസ് ആരോപിച്ചു. എൻ.കെ.പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ആർഎസ്‌പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP