Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇ കെ സുന്നികളും കുഞ്ഞാലിക്കുട്ടി വിരുദ്ധരും പിന്തുണയ്ക്കും; നജീബ് കാന്തപുരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായേക്കും; പി കെ ഫിറോസിന് വിനയായത് വിവാദ വിഷയങ്ങളിൽ മുഖം നോക്കാതെ മറുപടി പറഞ്ഞത്

ഇ കെ സുന്നികളും കുഞ്ഞാലിക്കുട്ടി വിരുദ്ധരും പിന്തുണയ്ക്കും; നജീബ് കാന്തപുരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായേക്കും; പി കെ ഫിറോസിന് വിനയായത് വിവാദ വിഷയങ്ങളിൽ മുഖം നോക്കാതെ മറുപടി പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ടും പുതിയ സംസ്ഥാന കമ്മിറ്റി എവിടെയെന്നാണ് അണികളിൽ നിന്നുതന്നെ ഉയരുന്ന ചോദ്യം. സംസ്ഥാന സമ്മേളനത്തോടെ നേതൃത്വം പുതിയ യുവ നിര ഏറ്റെടുക്കുമെന്നായിരുന്നു അണികളെല്ലാം പ്രതീക്ഷിച്ചത്. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ടും കഴിഞ്ഞ അഞ്ചര വർഷമായി തുടരുന്ന യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിട്ടിട്ടില്ല. മൂന്ന് വർഷം കൂടുമ്പോൾ കമ്മിറ്റി നിലവിൽ വരണമെന്നിരിക്കെ സമ്മേളനം കഴിഞ്ഞിട്ടും ഭാരവാഹികളെ തീരുമാനമാകാതെ പുതിയ കമ്മിറ്റി വീണ്ടും നീളുകയാണ്.

നിലവിൽ സംസ്ഥാന യൂത്ത് ലീഗിലിന്റെ സെക്രട്ടറിമാരിൽ ഒരാളും അഖിലേന്ത്യാ കൺവീനറുമായ പി.കെ ഫിറോസ്, കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ നജീബ് കാന്തപുരം എന്നിവരിൽ ആരെ പ്രസിഡൻരാക്കണം എന്ന ചർച്ചയാണ് ഇപ്പോൾ അനന്തമായി നീളുന്നത്. പാർട്ടിയിൽ നിന്നും ഇരുവിഭാഗം നേതാക്കൾക്കും പിന്തുണയുണ്ട് എന്നതാണ് പെട്ടെന്നുള്ള തീരുമാനത്തിന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും മടിക്കുന്നത്. മികച്ച പ്രഭാഷകരാണ് ഇരുവരും. കൂടാതെ എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റു കൂടിയായ പികെ ഫിറോസ് ചാനൽ ചർച്ചകളിലൂടെയും പൊതു നിലപാടുകളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ യുവ നേതാവുമാണ്.

എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്ക് വീഴണമെങ്കിൽ ഇനി സമസ്ത കനിയണം. നജീബിനെ പ്രസിഡന്റാക്കാൻ അതിനുള്ള ചരടു വലികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യാനായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം നജീബ് കാന്തപുരത്തെ യൂത്ത്‌ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റാക്കുവാനാണ് ധാരണയിലെത്തിയിട്ടുള്ളത്. ഇകെ വിഭാഗം സുന്നികളുമായുള്ള അഭിപ്രായ ഭിതയാണ് പികെ ഫിറോസിന് സംസ്ഥാന പ്രസിഡന്റ് പദത്തിന് തടസ്സമാവുന്നത്. മഹാഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ഫിറോസിന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് നിർദ്ദേശിക്കുന്നത്. പക്ഷേ ഇകെ സുന്നി വിഭാഗത്തിലെ യുവ നേതാക്കളിലൂടെ സമ്മർദം ചെലുത്തിയാണ് നജീബ് അനുകൂലികൾ നജീബ് കാന്തപുരത്തെ പ്രസിഡന്റാക്കാൻ ഒരുങ്ങുന്നത്.

ഫിറോസും കോഴിക്കോട് ജില്ലക്കാരനാണെന്നതിനാൽ നജീബിനു പുറമെ പ്രധാന പോസ്റ്റിലേക്കുള്ള വരവ് തടസമാകും. കോഴിക്കോട് കാന്തപുരം സ്വദേശിയായ നജീബ് ലീഗ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പ്രതിസന്ധിയിലാക്കുതാണ് നജീബിന്റെ നീക്കങ്ങൾ. ചന്ദ്രികയിൽ പത്രപ്രവർത്തകനായ നജീബ് വളരെക്കാലമായി പികെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. കോഴിക്കോട് ജില്ലയിൽ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി ആയാണ് നജീബിനെ ഏറെ നാളായി കണക്കാക്കുന്നത്.

എന്നാൽ പികെ ഫിറോസ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി വന്നതോടെ കാര്യങ്ങൾ മാറുകയായിരുന്നു. എംഎസ്എഫിന് പുതിയ രൂപവും ഭാവവും നൽകിയ ഫിറോസ് കഴിവ് തെളിയിച്ചതോടെ കുഞ്ഞാലിക്കുട്ടി ഫിറോസിനെ നോട്ടമിട്ടു. പിന്നീട് സംസ്ഥാനത്ത് തന്നെ ലീഗിലെ യുവനേതാക്കളിൽ കുഞ്ഞാലിക്കുട്ടി പക്ഷത്തെ നിയന്ത്രിക്കുന്ന നിലയിലേക്ക് ഫിറോസ് വളർന്നു. ശക്തമായ മത്സരം നടന്ന കഴിഞ്ഞ ജില്ലാ യൂത്ത്‌ലീഗ് കൗസിലിൽ നജീബ് കാന്തപുരം പ്രസിഡന്റായ പാനലിനെ വിജയിപ്പിച്ചെടുത്തത് ഫിറോസിന്റെ ജനസമ്മിതി ഉപയോഗിച്ചായിരുന്നു.

പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ പ്രതിനിധിയായി ഫിറോസ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് വരാൻ സാധ്യത വതോടെ നജീബ് എംകെ മുനീർ പക്ഷത്തേക്ക് കാലുമാറി. എന്നാൽ ഗ്രൂപ്പുമാറി വന്നതിനാൽ അവിടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നീടാണ് മുനീർ പക്ഷത്തോടൊപ്പം നിന്നുകൊണ്ട് ഇകെ സുന്നി വിഭാഗത്തെ കൂട്ടുപിടിച്ച് നജീബ് സ്വന്തം നിലയിൽ നീക്കങ്ങൾ തുടങ്ങിയത്.

വിവാഹപ്രായവിവാദം പോലുള്ള വിഷയങ്ങളിൽ ഇകെ വിഭാഗം സുന്നികളുമായി ഫിറോസ് നേരത്തെ ഇടഞ്ഞിരുന്നു. പിന്നീട് പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിലും ഫിറോസിനെപ്പോലെ സ്വതന്ത്ര നിലപാടുള്ള വ്യക്തികൾ യൂത്ത്‌ലീഗ് നേതൃസ്ഥാനത്ത് വരുന്നത് തങ്ങൾക്ക് ഗുണകരമാവില്ലെന്ന വിലയിരുത്തലാണ് ഇകെ വിഭാഗം സമസ്തക്കുള്ളത്. ലീഗിൽ പിവി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന പുതിയ ചേരിയുടെ കടന്നുവരവും സമസ്തയുടെ പാണക്കാടുള്ള ബന്ധവുമെല്ലാം നജീബിന് അനുകൂലമാണ്. ഇവരെല്ലാം ചേർന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ഫിറോസിനെ തടയാൻ നജീബിനെ പിന്തുണക്കുന്നത്. രാജ്യസഭാ സ്ഥാനാർത്ഥി തർക്കത്തിൽ കെപിഎ മജീദിനെയായിരുന്നു ഫിറോസ് പിന്തുണച്ചിരുത്. ഈ വിരോധവും വഹാബിന് ഫിറോസിനോടുണ്ട്.

ഭാരവാഹികളെ കുറിച്ചുള്ള ധാരണയിലെത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഗ്രൂപ്പ് സമവാക്യങ്ങളിലൂടെ പുതിയ യൂത്ത് ലീഗ് പ്രസിഡന്റായി നജീബ് വന്നേക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന സൂചന. ജില്ലാഘടകങ്ങളുടെയും കൗൺസിലിന്റെയും ഭൂപിപക്ഷത്തെ മറികടന്ന് മസ്ലിംലീഗിന്റെ തീരുമാനം നടപ്പിൽ വരുന്നതോടെ യുവജന വിഭാഗത്തിൽ പുതിയ വിള്ളലിനുള്ള വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ. ഫിറോസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പുതുതായി രൂപം കൊള്ളുന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിൽ പ്രധാന ഭാരവാഹിത്വം നൽകാനാണ് ഇപ്പോഴത്തെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP