Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാത്യു ടി തോമസ് മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്? ജലവിഭവ വകുപ്പ് മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ജനതാദൾ ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നൽകും; രണ്ടര വർഷം കഴിഞ്ഞ് മാറാമെന്ന ധാരണയുണ്ടായിരുന്നുവെന്ന് എച്ച്.ഡി ദേവഗൗഡ; മാത്യു ടി തോമസ് സ്ഥാനം ഒഴിയണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് സി കെ നാണു എംഎൽഎ; പിണറായി കനിഞ്ഞാൽ പകരം മന്ത്രിസ്ഥാനത്തേക്ക് കെ കൃഷ്ണൻകുട്ടി എംഎൽഎ എത്തും

മാത്യു ടി തോമസ് മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്? ജലവിഭവ വകുപ്പ് മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ജനതാദൾ ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നൽകും; രണ്ടര വർഷം കഴിഞ്ഞ് മാറാമെന്ന ധാരണയുണ്ടായിരുന്നുവെന്ന് എച്ച്.ഡി ദേവഗൗഡ; മാത്യു ടി തോമസ് സ്ഥാനം ഒഴിയണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് സി കെ നാണു എംഎൽഎ; പിണറായി കനിഞ്ഞാൽ പകരം മന്ത്രിസ്ഥാനത്തേക്ക് കെ കൃഷ്ണൻകുട്ടി എംഎൽഎ എത്തും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പിണറായി മന്ത്രിസഭയിൽ വീണ്ടുമൊരു അഴിച്ചുപണിക്ക് അവസരം ഒരുങ്ങുന്നു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ മന്ത്രിസഭയിലേക്ക് നീക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മന്ത്രിക്കെതിരെ ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് അദ്ദേഹത്തിൻ കസേന നഷ്ടമാകാൻ അവസരം ഒരുങ്ങുന്നത്. മാത്യു ടി തോമസിനെ മന്ത്രി സഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വം ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നാണ് വിവരം. ഇക്കാര്യം സി കെ നാണുവും കെ കൃഷ്ണൻകുട്ടിയുമാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്.

മന്ത്രി സ്ഥാനത്തേക്ക് പ്രവേശിച്ച് രണ്ടര വർഷം കഴിയുമ്പോൾ മാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ഇതോടെ .കെ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിലേക്ക് എത്തിക്കാനുള്ള സാധ്യത വർധിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടാൽ കൃഷ്ണൻകുട്ടി മന്ത്രിസഭയിലേക്ക് എത്തും. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ബെംഗളുരുവിൽ വച്ച് ചർച്ച നടത്തി.

മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. ഇതോടെ വിളിച്ചാൽ എത്താത്ത മന്ത്രിക്കെതിരെ ശക്തമായ നിലപാട് ദേവഗൗഡ സ്വീകരിച്ചു എന്നാണ് അറിയുന്നത്. മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ്. പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു.

രണ്ടരവർഷം കഴിയുമ്പോൾ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് ഒഴിഞ്ഞു തനിക്ക് അവസരം നൽകുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണു കൃഷ്ണൻകുട്ടിയുടെ വാദം. അതു മന്ത്രി അംഗീകരിക്കുന്നില്ല. പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ കൃഷ്ണൻകുട്ടിക്കു മുൻതൂക്കം കിട്ടി. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിനു വിട്ടു. ഈ സാഹചര്യത്തിലാണു ഗൗഡയുടെ ഇടപെടൽ. പങ്കെടുക്കാൻ തയാറല്ലെന്നു മാത്യു ടി. തോമസ് ഇന്ന് അറിയിച്ചതോടെ അദ്ദേഹത്തെ തൽക്കാലം കേൾക്കേണ്ടെന്ന നിലപാടിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. അടുത്തിടെ മാത്യു ടി തോമസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മന്ത്രിവസതിയിലെ ഒരു മുൻജീവനക്കാരിയെ ഇതിനായി എതിർചേരി ചട്ടുകമാക്കിയെന്ന പരാതിയും മാത്യു ടി തോമസിന് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP