Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികൾ; ഒ എം എ സലാം ചെയർമാൻ; അനിസ് അഹമ്മദ് ജന. സെക്രട്ടറി; ഭാരവാഹികളെ തിരഞ്ഞെടുത്തത് മലപ്പുറം പുത്തനത്താണിയിൽ ഈ മാസം മൂന്ന് ദിവസങ്ങളിലായി നടന്ന പാർട്ടിയുടെ ദേശീയ ജനറൽ അസംബ്ലി യോഗത്തിൽ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികൾ; ഒ എം എ സലാം ചെയർമാൻ; അനിസ് അഹമ്മദ് ജന. സെക്രട്ടറി; ഭാരവാഹികളെ തിരഞ്ഞെടുത്തത് മലപ്പുറം പുത്തനത്താണിയിൽ ഈ മാസം മൂന്ന് ദിവസങ്ങളിലായി നടന്ന പാർട്ടിയുടെ ദേശീയ ജനറൽ അസംബ്ലി യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഇനി പുതിയ ഭാരവാഹികൾ. മലപ്പുറത്തെ പുത്തനത്താണിയിൽ ചേർന്ന ദേശീയ ജനറൽ അംബ്ലിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020-22 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ചെയർമാനായി ഒ എം എ സലാമിനെയും ജന. സെക്രട്ടറിയായി അനിസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. മലപ്പുറം പുത്തനത്താണിയിൽ ഈ മാസം 21, 22, 23 തിയ്യതികളിലായി ചേർന്ന പാർട്ടിയുടെ ദേശീയ ജനറൽ അസംബ്ലി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഇ എം അബ്ദുർറഹിമാൻ(വൈ.ചെയർമാൻ), അഫ്സർ പാഷാ (സെക്രട്ടറി), വി പി നസറുദ്ദീൻ(സെക്രട്ടറി), കെ എം ഷരീഫ്(ട്രഷറർ), ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ അബുബക്കർ, പി കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുൾ വാഹിദ് സേട്ട്, എ എസ് ഇസ്മായിൽ അഡ്വ. മുഹമ്മദ് യൂസുഫ് എന്നിവരെ തിരഞ്ഞെടുത്തു. മൂന്നു ദിവസം നീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ടു വർഷത്തെ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ബഹുജനങ്ങളുടെ ചെലവിൽ സമ്പന്നരെയും കോർപറേറ്റുകളെയും സേവിക്കുന്ന ഹിന്ദു രാഷ്ട്രപദ്ധതി ഇന്ത്യയിൽ യാഥാർത്ഥ്യമായതായി ഒ എംഎ സലാം അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ 130 കോടി ജനങ്ങൾക്കുള്ള മൊത്തം ദേശീയ ബജറ്റ് 24 ലക്ഷം കോടിയായിരിക്കുമ്പോൾ രാജ്യത്തെ 64 കോർപറേറ്റുകളുടെ മൊത്തം ആസ്തി 28 ലക്ഷം കോടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 3 ദശകങ്ങളായി പോപുലർ ഫ്രണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് യാഥാർത്ഥ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അംബ്ലിയിൽ ജനറൽ സെക്രട്ടറി എം മുഹമ്മദാലി ജിന്ന വാർഷിക റിപോർട്ട് അവതരിപ്പിച്ചു. സംഘടനയുടെ ജനസമ്മതി പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി റിപോർട്ട് ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP