Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭ സീറ്റിനെച്ചൊല്ലി തമ്മിലടി വേണ്ട; കേരളത്തിൽ ഇപ്പോഴുള്ളത് യുഡിഎഫ് അനുകൂല സാഹചര്യം; സീറ്റ് വിഭജനത്തിൽ അസംതൃപ്തിയുള്ള ജോസഫ് വിഭാഗവുമായി പ്രത്യേക ചർച്ച; മുന്നണിയുമായി സഹകരിക്കാൻ താൽപര്യമുള്ളവരുമായി ചർച്ച നടത്തും; ഉഭയകക്ഷി ചർച്ച ഈ മാസം പത്ത് മുതൽ

ലോക്‌സഭ സീറ്റിനെച്ചൊല്ലി തമ്മിലടി വേണ്ട; കേരളത്തിൽ ഇപ്പോഴുള്ളത് യുഡിഎഫ് അനുകൂല സാഹചര്യം; സീറ്റ് വിഭജനത്തിൽ അസംതൃപ്തിയുള്ള ജോസഫ് വിഭാഗവുമായി പ്രത്യേക ചർച്ച; മുന്നണിയുമായി സഹകരിക്കാൻ താൽപര്യമുള്ളവരുമായി ചർച്ച നടത്തും; ഉഭയകക്ഷി ചർച്ച ഈ മാസം പത്ത് മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നിലവിലുള്ളത് യുഡിഎഫ് തരംഗത്തിന് അനുയോജ്യമായ സ്ഥിതയാണെന്നും മുന്നണിയിലെ പാർട്ടികൾ തമ്മിലടിച്ചും ലോക്‌സഭ സീറ്റ് വിഭജനത്തെക്കുറിച്ച് അനാവശ്യ തർക്കങ്ങൾക്ക് ഇടയാക്കരുതെന്നും യുഡിഎഫ് തീരുമാനം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ച ഫെബ്രുവരി 10 മുതൽ ആരംഭിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും യു ഡി എഫ് തീരുമാനം. ഘടകകക്ഷികൾ സീറ്റ് സംബന്ധിച്ചു അവകാശ വാദം ഉന്നയിക്കുമ്പോൾ മറ്റുകക്ഷികൾ മറുപടി പറയേണ്ടെന്ന് യോഗത്തിൽ കെ പി എ മജീദ് പറഞ്ഞു. യു ഡി എഫുമായി സഹകരിക്കാൻ താല്പര്യം അറിയിച്ച കക്ഷികളും ആയി ബെന്നി ബഹനാൻ അധ്യക്ഷനായ സമിതി ആറാം തിയതി ചർച്ച നടത്തും.

ഒരു തർക്കവും ഇല്ലാതെ സൗഹൃദമായി സീറ്റ് വിഭജനം നടക്കുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉപാധികൾ ഇല്ലാതെ ആണ് കേരള കോൺഗ്രസ് എം, കോൺഗ്രസ്സിലേക്ക് തിരികെ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകും സീറ്റ് വിഭജനമെന്നും യോഗം വ്യക്തമാക്കി.ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഉൾപ്പാർട്ടി രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് യു ഡി എഫ് യോഗം ചേർന്നത്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിർദേശമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നത്.

ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് കോൺഗ്രസിന്. എന്നാൽ ഇതിന്റെ പേരിൽ തർക്കങ്ങൾക്ക് പാർട്ടി മുതിരില്ല. നിലവിലുള്ള രണ്ട് സീറ്റുകൾക്ക് പുറമേ ഒന്നുകൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തിൽ ഒരു കടുംപിടുത്തത്തിലേക്ക് പാർട്ടി പോയേക്കില്ല. സീറ്റ് ആവശ്യപ്പെട്ട കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകും.
എന്നാൽ, കോട്ടയത്തിനു പുറമേ, ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്. ജോസഫിന്റെ പിടിവാശിക്കു പിന്നിൽ കേരളാ കോൺഗ്രസ് എമ്മിലെ ഉൾപ്പാർട്ടി രാഷ്ട്രീയം കോൺഗ്രസ് കാണുന്നുണ്ട്.

പ്രശ്‌ന പരിഹാരത്തിനായി ഘടകകക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ചകൾ നടത്തും ഇതിൽ തന്നെ കേരള കോൺഗ്രസ് ഒഴികെ ആരും തന്നെ തലവേദന സൃഷ്ടിക്കില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. അധികം സീറ്റുകൾ വിട്ടു നൽകാതെ തന്നെ വിഷയത്തിൽ സമവായത്തിലെത്താനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വൈകിട്ട് ആറരക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം ചേർന്നത്.

മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അർഹതപ്പെട്ടതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി നേരത്തെ പറഞ്ഞിരുന്നു. ഒരു സീറ്റ് കൂടുതൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് മുസ്ലിം ലീഗ്. സമ്മർദ്ദം ശക്തമാക്കി സീറ്റ് നേടിയെടുക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്നും ഏത് സീറ്റ് വേണം എന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP