Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം; ജോസഫ് ശ്രമിക്കുന്നത് പ്രതിസന്ധിയുണ്ടാക്കി സംഘടനയെ തകർക്കാൻ; സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്ന് ജോസഫിന് കത്ത്; 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട കത്ത് കൈമാറിയത് എംഎൽഎമാരായ റോഷി അഗസ്റ്റിനും ജയരാജും; കേരള കോൺഗ്രസ് പിളർപ്പിലേക്കോ?

കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ പൊട്ടിത്തെറി; സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം; ജോസഫ് ശ്രമിക്കുന്നത് പ്രതിസന്ധിയുണ്ടാക്കി സംഘടനയെ തകർക്കാൻ; സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്ന് ജോസഫിന് കത്ത്; 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട കത്ത് കൈമാറിയത് എംഎൽഎമാരായ റോഷി അഗസ്റ്റിനും ജയരാജും; കേരള കോൺഗ്രസ് പിളർപ്പിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു. പിജെ ജോസഫ് ജോസ്‌കെ മാണി വവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഇപ്പോൾ പാർട്ടി പിളർപ്പിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണം എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം. സംസ്ഥാന കമ്മിറ്റി ചേരാതെ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്. എത്രയും വേഗം കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ് ഇപ്പോൾ. 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട കത്താണ് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും ചേർന്ന് കൈമാറിയത്.

അധികാരത്തർക്കം രൂക്ഷമാകുമ്പോൾ കേരളാ കോൺഗ്രസ് പിളർപ്പിലേക്കോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് ഉയരാൻ പി.ജെ ജോസഫ് ശ്രമിക്കുമ്പോഴും സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത് ചെയർമാനെ തിരിഞ്ഞെടുക്കുകയാണ് പാർട്ടിയുടെ രീതിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ്. കെ മാണി. പാർട്ടിയിൽ ചെയർമാൻ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാൻ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പി ജെ ജോസഫ് അവകാശപ്പെടുന്നത്.

പാർട്ടി ചെയർമാൻ സ്ഥാനം രാജി, മരണം പുറത്താക്കൽ നടപടി എന്നീ കാരണങ്ങളാൽ ഒഴിവ് വരുകയാണെങ്കിൽ അതാത് തലത്തിലുള്ള കമ്മറ്റികൾ ചേർന്ന് സമവായത്തിലെത്തിയ ശേഷം ചെയർമാനെ തീരുമാനിക്കുകയാണെന്ന് പാർട്ടിയുടെ ഭരണഘടന ഉദ്ധരിച്ച് പി. ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചെയർമാനെ തീരുമാനിക്കുന്നത് സംസ്ഥാന കമ്മറ്റിയിൽ വോട്ടെടുപ്പ് നടത്തിയല്ല എന്നും ജോസഫ് കൂട്ടിച്ചേർത്തു. എന്നാൽ ആരാവണം പാർട്ടി ചെയർമാൻ എന്ന കാര്യം സംസ്ഥാന കമ്മറ്റി ചേർന്നാണ് തീരുമാനിക്കുന്നതെന്ന വാദത്തിൽ ജോസ് കെ മാണി വിഭാഗം ഉറച്ച് നിൽക്കുകയാണ്.ഇതിന് ജോസഫ് വിഭാഗം വഴങ്ങാതിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം.

പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെ.എം മാണിയായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ. ഞാൻ ഡെപ്യൂട്ടി ലീഡർ. പാർലമെന്ററി പാർട്ടി ലീഡറുടെ നിര്യാണത്തെ തുടർന്ന് ആ സ്ഥാനത്ത് ഡെപ്യൂട്ടി പാർലമെന്ററി പാർട്ടി ലീഡർ എത്തുമെന്ന് ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായ നടപടിയാണ് നിയമസഭാ സ്പീക്കർക്ക് റോഷി അഗസ്റ്റിൻ കത്തുനൽകിയതിനെ സൂചിപ്പിച്ച് ജോസഫ് പറഞ്ഞു.

പാർട്ടിയിൽ ഇത്തരത്തിൽ അധികാരത്തർക്കം നില നിൽക്കേയാണ് ജോസഫിനെ പരോക്ഷമായി വിമർശിച്ച് ജോസ് കെ മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ ആരേയും അനുവദിക്കില്ലെന്നും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.പാർട്ടി യോഗം വിളിക്കാതെ അധികാരം പിടിക്കാനാണ് ജോസഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി ജോസ് കെ മാണി വിഭാഗത്തെ അവഹേളിക്കുന്ന വിധത്തിലാണ് ജോസഫ് പെരുമാറുന്നത്. എന്നാൽ, ഇനിയും ജോസഫിനെ സഹിക്കാൻ വയ്യാതെ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ. ഇതോടെ പിളർപ്പിന്റെ വക്കിലാണ് കേരളാ കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP