Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല യുഡിഎഫ് സ്വതന്ത്രനാണ്`; ജോസ് ടോമിനെ പിന്തുണയ്ക്കുമെങ്കിലും ചിഹ്നം വേണ്ടെന്ന് പരസ്യമായി പറഞ്ഞയാൾക്ക് `രണ്ടില` ഒരു കാരണവശാലം അനുവദിക്കില്ല; പാർട്ടി ചിഹ്നം അനുവദിക്കണമെങ്കിൽ പിജെ തന്നെ കനിയണമെന്ന് ടിക്കാറാം മീണ; പാർട്ടി സ്ഥാനാർത്ഥി അല്ലാത്തതിനാൽ നാമനിർദ്ദേശപത്രികയിൽ ഒപ്പ് വയ്ക്കില്ലെന്നും പിജെ ജോസഫ്

`ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയല്ല യുഡിഎഫ് സ്വതന്ത്രനാണ്`; ജോസ് ടോമിനെ പിന്തുണയ്ക്കുമെങ്കിലും ചിഹ്നം വേണ്ടെന്ന് പരസ്യമായി പറഞ്ഞയാൾക്ക് `രണ്ടില` ഒരു കാരണവശാലം അനുവദിക്കില്ല; പാർട്ടി ചിഹ്നം അനുവദിക്കണമെങ്കിൽ പിജെ തന്നെ കനിയണമെന്ന് ടിക്കാറാം മീണ; പാർട്ടി സ്ഥാനാർത്ഥി അല്ലാത്തതിനാൽ നാമനിർദ്ദേശപത്രികയിൽ ഒപ്പ് വയ്ക്കില്ലെന്നും പിജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടത്. നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്ല എന്ന് പറഞ്ഞ ജോസഫ് ജോസ് ടോമിനെയും അംഗീകരിക്കില്ല എന്ന വാദവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർ്ട്ടി ചെയർമാൻ അല്ല മറിച്ച് സ്റ്റിയറിങ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുന്നത് എന്ന പാർട്ടി ഭരണഘടന നിയമം ഉപയോഗിച്ച് ജോസഫിന്റെ എതിർപ്പിനെ ജോസ് കെ മാണി വിഭാഗം പരാജയപ്പെടുത്തി. എന്നാൽ പ്രശ്‌നങ്ങൾ അവിടെയും തീർന്നില്ല. പുതിയ പ്രശ്‌നം പാർ്ട്ടി സ്ഥാനാർത്ഥിയുടെ ചിഹ്നം സംബന്ധിച്ചാണ്.

രണ്ടില ചിഹ്നത്തിൽ രണ്ടിലൊന്ന് അറിയാനല്ല, ജോസഫിനെ പ്രതിരോധിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. യഥാർത്ഥ കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയെന്നും കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു.രണ്ടിലക്കായി പിജെ ജോസഫ് കത്തു നൽകിയാൽ അനുവദിക്കുമെന്ന നിലപാടാണ് തെര കമ്മിഷന്റെത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പത്രികാ സമർപ്പണ സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്തു നൽകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഏതായാലും പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ലഭിക്കാൻ ഇപ്പോഴത്തെ അവസ്തയിൽ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും സ്ഥാനാർത്ഥിക്ക്.

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പ് വയ്ക്കില്ലെന്നും എന്നാൽ, തിരഞ്ഞെടുപ്പിൽ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.'യു.ഡി.എഫിന്റെ സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ജയത്തിനായി പ്രവർത്തിക്കു'മെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയാണ് ജോസ് ടോമെന്നും കേരളാ കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയല്ലെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു. ജോസ് ടോമിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും യു.ഡി.എഫ് കൺവീനർ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.

പാലായിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം കിട്ടാനുള്ള സാധ്യത കുറവാണ്. കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്ന ഘട്ടത്തിൽ പി ജെ ജോസഫ് കത്തു നൽകാതെ ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറേയിക്കില്ല. ചിഹ്നത്തിനായി കത്തു നൽകേണ്ടത് വർക്കിങ് ചെയർമാനായ പി.ജെ. ജോസഫാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അനുരഞ്ജന വഴി ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചിഹ്നം അനുവദിക്കാനുള്ള സാധ്യ ടോമിന് ഏറെക്കുറെ അവസാനിച്ച മട്ടാണ്.

സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേലിനെതിരേ പി.ജെ. ജോസഫ് നടപടിയെടുത്തിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോസ് ടോമിനെ അച്ചടക്കലംഘനത്തിനാണ് പുറത്താക്കിയത്. അച്ചടക്കനടപടി നേരിട്ട വ്യക്തി പാർട്ടി സ്ഥാനാർത്ഥിയാകണമെങ്കിൽ ചെയർമാനോ ചുമതല വഹിക്കുന്ന വ്യക്തിക്കോ കത്ത് നൽകണമെന്ന് കേരള കോൺഗ്രസ് ഭരണഘടനയിൽ പറയുന്നുണ്ട്.

ചെയർമാന് ഒറ്റയ്ക്ക് തുടർനടപടി സ്വീകരിക്കാനാവില്ല. അതിന് സ്റ്റിയറിങ് കമ്മിറ്റി ചേരണം. മൂന്നുദിവസം ഇടവേള നൽകി നോട്ടീസ് കൊടുക്കണം. ഇതിനൊന്നും ഇനി സമയമില്ല. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞതും ജോസഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ജോസ് ടോം തിങ്കളാഴ്ച വ്യക്തമാക്കി. പാലായിൽ ബദൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫ്. തീരുമാനം അനുസരിക്കുന്ന രീതി ഇക്കുറിയും പാലിക്കുമെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP