Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇടമില്ലാത്ത പ്രചരണ പോസ്റ്റർ; ഉദ്ഘാടനത്തിനുള്ള പോസ്റ്ററിൽ വേണുഗോപാൽ മാത്രവും; തിരുവനന്തപുരത്തെ ജനകീയ പ്രക്ഷോഭ ജ്വാലയിൽ നെയ്യാറ്റിൻകര സനൽ നിറയ്ക്കുന്നത് തന്റെ ചിത്രം മാത്രം; പൗരത്വ ഭേദഗതി നിയമം ചർച്ചയാക്കാനുള്ള ജാഥയെ വിവാദത്തിലാക്കുന്നത് ഡിസിസി അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടെന്ന് ആക്ഷേപം; തലസ്ഥാനത്തെ കോൺഗ്രസ് 'ജ്വാല'യിലെ തീ കെട്ടണയുന്നുവോ?

സോണിയയ്ക്കും രാഹുലിനും  പ്രിയങ്കയ്ക്കും ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇടമില്ലാത്ത പ്രചരണ പോസ്റ്റർ; ഉദ്ഘാടനത്തിനുള്ള പോസ്റ്ററിൽ വേണുഗോപാൽ മാത്രവും; തിരുവനന്തപുരത്തെ ജനകീയ പ്രക്ഷോഭ ജ്വാലയിൽ നെയ്യാറ്റിൻകര സനൽ നിറയ്ക്കുന്നത് തന്റെ ചിത്രം മാത്രം; പൗരത്വ ഭേദഗതി നിയമം ചർച്ചയാക്കാനുള്ള ജാഥയെ വിവാദത്തിലാക്കുന്നത് ഡിസിസി അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടെന്ന് ആക്ഷേപം; തലസ്ഥാനത്തെ കോൺഗ്രസ് 'ജ്വാല'യിലെ തീ കെട്ടണയുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭ ജ്വാല വിവാദത്തിലേക്ക്. പ്രചരണ പോസ്റ്ററുകളിൽ ഡിസിസി പ്രസിഡന്റിന്റെ പടം മാത്രം വച്ചതിൽ തുടങ്ങിയ ആക്ഷേപങ്ങൾ പുതിയ തലത്തിലെത്തുകയാണ് ഇപ്പോൾ. പേരിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും മാത്രമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജ്വാല മാറിയെന്നാണ് ആരോപണം.

ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിന് എതിരേയും ആണ് പ്രതിഷേധ ജ്വാല. ഇതിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചിത്രം പോലുമില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും ഒഴിവാക്കി. എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പതിവ് ചിത്രവും കണ്ടില്ല. ഉദ്ഘാടനം ചെയ്തത് കെസി വേണുഗോപാലായിരുന്നു. അതുകൊണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ വേണുഗോപാൽ എത്തി. ഇതോടെ കോൺഗ്രസിൽ ചർച്ചകളും സജീവമാക്കി. ഇപ്പോഴത് ഡിസിസി അധ്യക്ഷന്റെ ഉഴപ്പുകളിലേക്ക് എത്തുകയാണ് ചർച്ചകൾ.

ദിവസവും 25-മുതൽ 30 കിലോമീറ്റർ ജ്വാല പങ്കെടുക്കണമെന്നായിരുന്നു വയ്‌പ്പ്. തിരുവനന്തപുരത്ത് ഇതിൽ വീഴ്ച വരുന്നുവെന്നാണ് ആക്ഷേപം. പത്ത് കിലോമീറ്റർ മാത്രമേ നടക്കുന്നുള്ളൂവെന്നാണ് ആരോപണം. ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് നെയ്യാറ്റിൻകര സനൽ ഡിസിസിയുടെ തലപ്പത്ത് എത്തുന്നത്. എന്നാൽ ഇപ്പോൾ ഐ ഗ്രൂപ്പും സനലിനൊപ്പമില്ലെന്നാണ് സൂചന. എ ഗ്രൂപ്പ് പൂർണ്ണമായും എതിരാണ്. വി എസ് ശിവകുമാറിനെതിരെ വിജിലൻസ് ഉയർത്തുന്ന ആരോപങ്ങളെ പ്രതിരോധിക്കാൻ പോലും ഡിസിസി അധ്യക്ഷൻ തയ്യാറായില്ലെന്ന പരാതിയും സജീവമാണ്. ശിവകുമാറിനെ വെട്ടി തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാനിയായാകനാണ് സനലിന്റെ ശ്രമമെന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനെ നയിക്കുന്നത് വി എസ് ശിവകുമാറാണ്. നെയ്യാറ്റിൻകരയിൽ നിന്നുള്ള നേതാവാണ് ശിവകുമാറും. എന്നാൽ ഡിസിസി അധ്യക്ഷനായ ശേഷം ഐ ഗ്രൂപ്പിനെ പോലും കണക്കിലെടുക്കാതെ സനൽ മുമ്പോട്ട് പോകുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ജനകീയ പ്രക്ഷോഭ ജ്വാല നടത്തുന്നത്. കോൺഗ്രസിന്റെ ഈ സമര രീതിയെ അട്ടിമറിച്ച് താൻ സ്വന്തമായി നടത്തുന്ന പ്രക്ഷോഭമാക്കി ഇതിനെ മാറ്റാനാണ് സനൽ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. വിവാദം ആളിക്കത്തുമ്പോൾ എ-ഐ ഗ്രൂപ്പുകൾ ജ്വാലയിൽ നിന്ന് പിന്മാറുന്നതായും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരത്ത് ബിജെപി അതിവേഗ വളർച്ചയാണ് കൈവരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചെങ്കിലും വട്ടിയൂർക്കാവിൽ ദയനീയ പരാജയമായി കോൺഗ്രസിന്. അടിത്തട്ടിലെ പ്രവർത്തനത്തിലെ പോരായ്മയായിരുന്നു ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതി പ്രശ്‌നം പരമാവധി ചർച്ച ചെയ്ത് ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു തീരുമാനം. ഇതാണ് സനൽ അട്ടിമറിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഇടതുപക്ഷം തിരുവനന്തപുരത്തെ മത ന്യൂനപക്ഷ കേന്ദ്രങ്ങളിൽ നിരന്തര ഇടപെടൽ നടത്തുന്നു. ഇത് മനസ്സിലാക്കി എല്ലാവരേയും യോജിച്ച് കൊണ്ടു പോയില്ലെങ്കിൽ തിരുവനന്തപുരത്ത് കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നുയരുന്ന വികാരം.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയാണ് പ്രതിപക്ഷത്ത്. ഇത് മനസ്സിലാക്കി മുന്നേറിയാൽ മാത്രമേ കോൺഗ്രസിന് ഭാവിയിൽ നവ ജീവൻ കിട്ടുകയുള്ളൂ. അതിനുള്ള യോജിച്ച പ്രവർത്തനം ഉണ്ടാകണം. അല്ലാതെ സ്വന്തം പടം മാത്രം വച്ച് പുതിയ ഗ്രൂപ്പുണ്ടാക്കൻ ഡിസിസി അധ്യക്ഷൻ ശ്രമിക്കുന്നത് പാർട്ടിയെ തളർത്തും. ഇതിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതും തിരുവനന്തപുരത്തെ നേതാക്കളുടെ ആലോചനയിലുണ്ടെന്ന് ഡിസിസിയിലെ പ്രമുഖൻ മറുനാടനോട് പറഞ്ഞു. ഡിസിസി അധ്യക്ഷനെതിരെ കെപിസിസി പ്രസിഡന്റിനേയും പരാതി അറിയിച്ചിട്ടുണ്ട് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP