Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതു പക്ഷത്തിന് നേരെ പ്രതിരോധ മന്ത്രിയുടെ 'വിമർശന മിസൈൽ'; 'കമ്മ്യൂണിസ്റ്റുകാർ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രം'; ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും നിർമ്മലാ സീതാരാമൻ; വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയും പരിഹാസ ശരം

ഇടതു പക്ഷത്തിന് നേരെ പ്രതിരോധ മന്ത്രിയുടെ 'വിമർശന മിസൈൽ'; 'കമ്മ്യൂണിസ്റ്റുകാർ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രം'; ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും നിർമ്മലാ സീതാരാമൻ; വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയും പരിഹാസ ശരം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് ഉയർന്നിരിക്കുന്ന വേളയിൽ ആരോപണങ്ങളലൂടെ എതിരാളികളെ മലർത്തിയടിരക്കാനുള്ള മത്സരത്തിലാ് പാർട്ടികൾ. ഈ അവസരത്തിലാണ് ഇടതു പക്ഷത്തിന് നേരെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെയും വിമർശന മിസൈലുമായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ രംഗത്തെത്തിയത്. മുത്തലാഖ് വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും ലോക രാഷ്ട്രങ്ങൾ പോലും നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ വിഷയമാണതെന്നും നിർമ്മല ചൂണ്ടിക്കാട്ടി.

ഇടതു പക്ഷത്തിന് നേരെയും ശക്തമായ വിമർശനമാണ് നിർമ്മല നടത്തിയത്. കമ്മ്യൂണിസ്റ്റുകാർ ഭരിച്ച എല്ലാ സ്ഥലങ്ങളിലും നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും നിർമ്മല ആരോപിച്ചു. രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം വേണമെന്ന് വാതോരാതെ പറയുന്ന സിപിഎമ്മിന് ആകെ ചൂണ്ടിക്കാണിക്കാൻ ഒരു വൃന്ദാ കാരാട്ട് മാത്രമേയുള്ളൂവെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയ ബിജെപിക്ക് ഇന്ന് രണ്ട് ശക്തരായ വനിതാ കേന്ദ്രമന്ത്രിമാരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരിൽ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം തന്നെ അപഹാസ്യമാണ്. ഇപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഎം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. ഇത് തന്നെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്. ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്റ്റുകൾ ഭരണം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ വലിയ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ക്യൂബയിലും വെനസ്വേലയിലും പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഇപ്പോൾ ഈ അവസ്ഥ കാണുന്നതാണ്. എന്നാൽ ബുദ്ധിമാന്മാരായ കേരളത്തിലെ ജനങ്ങൾ എന്തുകൊണ്ടാണ് ഇപ്പോഴും കമ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തരൂരിനെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരം മെഡി. കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി തരൂരിനെ സന്ദർശിച്ചു. രാവിലെ ഒൻപതു മണിയോടെ മെഡിക്കൽ കോളേജിലെത്തിയ നിർമ്മലാ സീതാരാമൻ അഞ്ചു മിനുറ്റോളം ആശുപത്രിയിൽ ചിലവഴിച്ചു. ഇന്നലെ ഗാന്ധാരി അമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ന്യൂറോ സർജറി ഐ.സി.യു വിൽ നിരീക്ഷണത്തിലാണ്.

ആരോഗ്യനില തൃപ്തികരമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം തുടർ ചികിത്സ വേണമോയെന്നു തീരുമാനിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തന്നെ വന്ന് സന്ദർശിച്ച നിർമല സീതാരാമന്റെ നടപടി തന്നെ സ്പർശിച്ചുവെന്നും മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവ്വമാണെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP