Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി പറഞ്ഞ പോലെ ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല! സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന്റെ പിതാവിനെ കുത്തിക്കൊന്നയാൾ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി; പുതിയ സ്ഥാനത്ത് അവരോധിച്ചത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ ഒരുസ്ഥാനവുമില്ലാതിരുന്ന ആളെ; അടൂരിലെ സിപിഎമ്മിൽ പൊട്ടിത്തെറി

പിണറായി പറഞ്ഞ പോലെ ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല! സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന്റെ പിതാവിനെ കുത്തിക്കൊന്നയാൾ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി; പുതിയ സ്ഥാനത്ത് അവരോധിച്ചത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ ഒരുസ്ഥാനവുമില്ലാതിരുന്ന ആളെ; അടൂരിലെ സിപിഎമ്മിൽ പൊട്ടിത്തെറി

ആർ കനകൻ

കൊല്ലം: യൂണിവേഴ്സിറ്റി കോളജ് സംഭവത്തോടെ പ്രതിരോധത്തിലായ സിപിഎമ്മിനെ കൂടുതൽ വലച്ചുകൊണ്ട് അടൂരിലും പാർട്ടിയിൽ പൊട്ടിത്തെറി. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പിതാവിനെ കുത്തിക്കൊന്ന വ്യക്തിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കിയതാണ് വിവാദത്തിന് കാരണം.

2013 ജൂണിൽ ബേക്കറി ഉടമയായ ബാബുവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജോയൽ ജോയിയെ ആണ് ഡിവൈഎഫ്ഐ അടൂർ മേഖലകമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറിയാക്കിയത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ മകനും സിപിഎം കടമ്പനാട് ലോക്കൽ കമ്മറ്റി അംഗവുമായ റിജോ.കെ.ബാബു പാർട്ടി സംസ്ഥാനകമ്മിറ്റിക്കും ജില്ലാ കമ്മറ്റിക്കും പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.

ഡിവൈഎഫ്ഐ അടൂർ മേഖലാ കമ്മിറ്റിയും പരസ്യ പ്രതിഷേധത്തിലാണ്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയിൽ പരസ്യ പ്രതിഷേധം ഉയർന്നതിനൊപ്പം ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയും നിരവധി പേർ എതിർപ്പുമായി എത്തി. സംഭവത്തിന് ശേഷം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ ഒരു സ്ഥാനവും ഇല്ലാതിരുന്ന ആളെ പാർട്ടി അംഗത്വം നൽകിയാണ് പുതിയ സ്ഥാനത്ത് അവരോധിച്ചത്. ഇതിനെതിരെ പാർട്ടി സംസ്ഥനകമ്മിറ്റിക്കും, ജില്ലാ കമ്മിറ്റിക്കും ഡിവൈഎഫ്ഐക്കും നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല.

കൊലപാതകക്കേസിലെ പ്രതിക്ക് ഉയർന്ന സ്ഥാനം നൽകിയപ്പോൾ ഭവന നിർമ്മാണ ഫണ്ടിലെ ക്രമക്കേട് ചോദ്യം ചെയ്ത നിലവിലുള്ള ഡിവൈഎഫ്ഐ അടൂർ മേഖല സെക്രട്ടറി വി വിനീതിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബാബു കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ മകനായ റിജോ കെ. ബാബു ഡിവൈഎഫ്ഐ അടൂർ ഏരിയകമ്മറ്റി അംഗവും കടമ്പനാട് മേഖലസെക്രട്ടറിയുമായിരുന്നു. സംഭവം നടക്കുമ്പോൾ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമായിരുന്നു ജോയൽ. കഴിഞ്ഞ വർഷം കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതി ജയസൂര്യ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ അവരുടെ വാഹനം ഓടിച്ചിരുന്നതും ജോയൽ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP