Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഭ്യന്തര വകുപ്പിനെ സുധീരൻ വിമർശിച്ചതു കണ്ണൂരിലെ പ്രവർത്തകരുടെ വികാരം മനസിലാക്കി; അവസരം മുതലെടുത്തു കെപിസിസി പ്രസിഡന്റിനെ ഒതുക്കാൻ ഗ്രൂപ്പുകൾ; പരസ്യവിമർശനം ഒഴിവാക്കേണ്ടതായിരുന്നെന്ന് പി സി ചാക്കോ

ആഭ്യന്തര വകുപ്പിനെ സുധീരൻ വിമർശിച്ചതു കണ്ണൂരിലെ പ്രവർത്തകരുടെ വികാരം മനസിലാക്കി; അവസരം മുതലെടുത്തു കെപിസിസി പ്രസിഡന്റിനെ ഒതുക്കാൻ ഗ്രൂപ്പുകൾ; പരസ്യവിമർശനം ഒഴിവാക്കേണ്ടതായിരുന്നെന്ന് പി സി ചാക്കോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏതൊക്കെ സർക്കാർ ഭരിച്ചാലും കണ്ണൂരിൽ പൊലീസിന് ഇടത്തോട്ടാണ് അൽപ്പം ചായ്വ് കൂടുതൽ ഉള്ളതെന്ന കാര്യം ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ കണ്ണൂരിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം മെയ് വഴക്കം ഉദ്യോഗസ്ഥർക്ക് വേണം താനും. എതിർ ശബ്ദം ഉയർത്തുന്നവരെ കായികമായി നേരിടുന്ന കണ്ണൂർ ശൈലിക്ക് കുറവു വന്നത് അടുത്തിടയ്ക്കാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തിയത്. കണ്ണൂരിൽ പൊലീസിനു നിരന്തരം വീഴ്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്നായിരുന്നു സുധീരന്റെ വിമർശനം. മാദ്ധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞ ഈ വാക്കുകളുടെ പേരിൽ സുധീരനെ പ്രതിക്കൂട്ടിലാക്കാൻ രംഗത്തെത്തിയിരിക്കയാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾ.

കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്തായിരുന്നു സുധീരന്റെ പ്രസ്താവന. എന്നാൽ സുധീരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് എന്ന് അറിയില്ലെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. കണ്ണൂരിൽ പൊലീസിന് വീഴ്‌ച്ച പറ്റിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സുധീരന്റെ പ്രസ്താവനയിൽ അമർഷമുള്ള ചെന്നിത്തല പരാതിയ എഐസിസി നേതൃത്വത്തെ ബോധിപ്പിച്ചിട്ടുണ്്. തന്റെ വകുപ്പിനെ വിമർശിക്കുമ്പോൾ തനിക്ക് നേരാണ് സുധീരൻ വിരൾ ചൂണ്ടുന്നതെന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്. നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തരുത് എന്ന് നിർദ്ദേശിച്ചിരുന്ന കെപിസിസി പ്രസിഡന്റ് തനിക്ക് ഇതൊന്നും ബാധകമല്ലെന്ന വിധത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് കോൺഗ്രസ് ഗ്രൂപ്പുകാരുടെ പരാതി. ഗ്രൂപ്പുകളിക്ക് അവസരം നൽകാത്തതിൽ സുധീരനോട് ഇരു ഗ്രൂപ്പുകാർക്കും അമർഷമുണ്ട്. ഈ അവസരത്തിൽ സുധീരന്റെ ഭാഗത്തു വന്ന ചെറിയ പിഴവ് മുതലെടുക്കാനാണ് ഗ്രൂപ്പുകാരുടെ ശ്രമം.

അതിനിടെ സ്വയം ഹൈക്കമാൻഡ് ചമഞ്ഞെത്തിയെ കോൺഗ്രസ് വക്താവ് പി സി ചാക്കോ സുധീരനെ വിമർശിച്ച് രംഗത്തെത്തി. ആഭ്യന്തരവകുപ്പിനെ പരസ്യമായി വിമർശിച്ച കെപിസിസി പ്രസിഡന്റിനെ താക്കീത് ചെയ്യുന്ന എന്ന വിധത്തിലാണ് ചാക്കോ ഇന്ന് രംഗത്തു വന്നത്. മാദ്ധ്യമങ്ങളോടായി പരസ്യമായാണ് ചാക്കോ സുധീരന്റെ നിലപാട് തെറ്റാണെന്ന് അഭിപ്രായപ്പെട്ടത്. എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ പരസ്യവേദിയിലല്ല സുധീരൻ അത് പറയേണ്ടതെന്ന് ചാക്കോ പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ പരസ്യ വേദിയിലെ പ്രതികരണം സമ്പന്ധിച്ച് തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എഐസിസിയെ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാരിനെതിരെ ഇനിമേൽ പരസ്യ പ്രസ്താവന പാടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുധീരനെ അറിയിച്ചതായും സൂചനയുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡിന് സുധീരൻ നടത്തിയ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന വിധത്തിലായിരുന്നു എഐസിസി വക്താവ് പിസി ചാക്കോയുടെ പ്രതികരണം. പൊലീസ് നടപടിയെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയോടോ ആഭ്യന്തരമന്ത്രിയോടോ ആണ് സുധീരൻ പരാതി പറയേണ്ടത്. അല്ലാതെ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് ദേശിയ നേത്യത്വം കരുതുന്നതായി പി.സി.ചാക്കോ പറഞ്ഞു.

അതേസമയം കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം അനുസരിച്ചായിരുന്നു സുധീരന്റെ പ്രതികരണം. പാനൂരിൽ അക്രമത്തിന് വിധേയനായ കോൺഗ്രസ് പ്രവർത്തകൻ ജഗദീപിന് കെപിസിസി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. പാർട്ടി പ്രവർത്തകരെ ഉപേക്ഷിക്കുന്ന ശൈലി മാറ്റി സിപിഎമ്മിന്റെ കോട്ടയിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാരെ സഹായിക്കുന്ന വിധത്തിലാണ് കെപിസിസിയുടെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP