Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ രാഷ്ട്രീയം പറഞ്ഞു എനിക്കെതിരെ ശബ്ദിക്കുന്ന മാന്യമാരിൽ എത്ര പേർ ജയിലിൽ കിടന്നിട്ടുണ്ട്; ഒരു സുപ്രഭാതത്തിൽ അപ്പന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ആളല്ല ഷോൺ; എൻഡിഎയുടെ സ്ഥാനാർത്ഥി ആരെന്ന് പറയാനുള്ള അവകാശം എനിക്കില്ല; അങ്ങനൊരു പ്രഖ്യാപനം നടത്തിയിട്ടുമില്ല; നടക്കുന്നത് ഷോൺ സ്ഥാനാർത്ഥി ആകാതിരിക്കാനുള്ള കുതന്ത്രം; വ്യാജ വാർത്തയ്ക്ക് കാശു മുടക്കുന്നത് ജോസ് കെ മാണിയെന്നും പിസി ജോർജ്; പാലായിൽ മകൻ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ജനപക്ഷം നേതാവ് മറുനാടനോട്

മക്കൾ രാഷ്ട്രീയം പറഞ്ഞു എനിക്കെതിരെ ശബ്ദിക്കുന്ന മാന്യമാരിൽ എത്ര പേർ ജയിലിൽ കിടന്നിട്ടുണ്ട്; ഒരു സുപ്രഭാതത്തിൽ അപ്പന്റെ പേരിൽ  രാഷ്ട്രീയം കളിക്കുന്ന ആളല്ല ഷോൺ; എൻഡിഎയുടെ സ്ഥാനാർത്ഥി ആരെന്ന് പറയാനുള്ള അവകാശം എനിക്കില്ല; അങ്ങനൊരു പ്രഖ്യാപനം നടത്തിയിട്ടുമില്ല; നടക്കുന്നത് ഷോൺ സ്ഥാനാർത്ഥി ആകാതിരിക്കാനുള്ള കുതന്ത്രം;  വ്യാജ വാർത്തയ്ക്ക് കാശു മുടക്കുന്നത് ജോസ് കെ മാണിയെന്നും പിസി ജോർജ്; പാലായിൽ മകൻ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ജനപക്ഷം നേതാവ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ഷോൺ ജോർജ് പാലായിലെ സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾക്ക് പിന്നിൽ ജോസ്.കെ.മാണിയുടെ കാശ് മുടക്കാണെന്നു ജനപക്ഷം നേതാവ് പി.സി.ജോർജ്. ഷോൺ ജോർജ് വന്നാൽ തന്റെ സ്ഥാനാർത്ഥി തോൽക്കും എന്ന് ജോസ്.കെ.മാണിക്ക് അറിയാം. അതുകൊണ്ട് ഒരിക്കലും പാലായിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകരുത്. ഇതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിനു വേണ്ടി ജോസ് കെ മാണി പണം മുടക്കി ആളുകളെ ഇറക്കി കള്ളപ്രചാരണം നടത്തുകയാണ്-മറുനാടനോട് പി.സി.ജോർജ് പ്രതികരിച്ചു.

ഷോണുമായി പാലയെ ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ ജോസ് കെ മാണിയുടെ സൃഷ്ടിയാണ്. പണം മുടക്കി ആളുകളെ ഇറക്കി കള്ളപ്രചാരണം നടത്തുകയാണ് ജോസ് കെ മാണി ചെയ്യുന്നത്. ഷോൺ ജോർജ് സ്ഥാനാർത്ഥിയാകും എന്ന് പറയാൻ പി.സി.ജോർജിന് എന്ത് അവകാശം. താൻ ഈ നിമിഷം വരെ പാലാ സീറ്റ് ഞങ്ങളുടേതാണ് എന്നും ഷോൺ ജോർജ് പാലായിൽ സ്ഥാനാർത്ഥിയാകും എന്നും പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു പ്രഖ്യാപനവും എവിടെയും നടത്തിയിട്ടുമില്ല. ആരോടും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവും എനിക്കില്ല. എല്ലാം എൻഡിഎ തീരുമാനിക്കേണ്ടതാണ്. പിന്നെ എന്തിനാണ് ചർച്ച എന്ന് ചോദിച്ചാൽ ഞാൻ ജോസ് കെ മാണിയോട് കാശ് വാങ്ങിച്ചിട്ടില്ലാത്തതിനാൽ ഈ ആരോപണത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ജോസ് കെ മാണിയോട് കാശ് മേടിച്ചവർ ഈ ചർച്ചയിൽ അഭിപ്രായം പറയട്ടെ എന്നാണ് ഞാൻ വ്യക്തമാക്കുന്നത്.

മക്കൾ രാഷ്ട്രീയം പറഞ്ഞു എനിക്കെതിരെ ശബ്ദിക്കുന്ന മാന്യമാരിൽ എത്ര പേർ ജയിലിൽ കിടന്നിട്ടുണ്ട്. ഷോൺ ജോർജ് ആദ്യം എസ് എഫ ്‌ഐ ആയിരുന്നു. അതിന്റെ പ്രവർത്തന പാരമ്പര്യവുമുണ്ട്. എത്രയോ സമരങ്ങളിൽ ഷോൺ പങ്കെടുത്തിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ അപ്പന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ആളല്ല ഷോൺ. പല മാന്യന്മാരെക്കാളും എത്രയോ സമരപാരമ്പര്യം ഷോൺ ജോർജിനുണ്ട്. ഇതൊന്നും പറയാത്തത് ഇതൊന്നും പറയേണ്ട കാര്യം എനിക്കില്ല അതുകൊണ്ട് പറയാത്തതാണ്. ഷോണിന്റെ പേരിൽ ഉയർന്ന വിവാദത്തിന്റെ പിന്നിൽ ജോസ് കെ മാണിയുടെ പണത്തിന്റെ ശക്തിയാണ്. ഷോണിനെതിരെ സംസാരിക്കുന്നവർ മുഴുവൻ പേരും ജോസ് കെ മാണിയുടെ പണത്തിന്റെ വിഹിതം പറ്റിയവരാണ് എന്ന് വിശ്വസിക്കണം. ജോസ് കെ മാണിയുടെ ചില്ലറ പറ്റുന്നവരാണ് ഈ ചർച്ച നടത്തുന്നത്. മാധ്യമങ്ങളും അതിന്റെ പേരിൽ കാശും മേടിച്ച് തുടങ്ങിയിട്ടുണ്ട്.

ബിജെപി യോഗത്തിൽ ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വ പ്രശ്‌നത്തിൽ ചർച്ച നടത്തിയിട്ടില്ല. ഇന്നലെ എൻഡിഎ യോഗമുണ്ടായിരുന്നു. ഈ എൻഡിഎ യോഗത്തിൽ ഷോൺ ജോർജ് പ്രശ്‌നം ഒരാൾ പോലും ഉന്നയിച്ചിട്ടില്ല. കൃഷ്ണദാസ് ആണ് കോട്ടയത്തെ എൻഡിഎയോഗത്തിൽ പങ്കെടുത്തത്. ഷോണിന്റെ കാര്യത്തിൽ ഒരു ചർച്ചയും എൻഡിഎ യോഗത്തിൽ ഉയർന്നു വന്നിട്ടില്ല. ഒരു ചർച്ചയും എൻഡിയോഗത്തിൽ ഉയർന്നു വന്നിട്ടില്ല. ഈ കാര്യം കൃഷ്ണദാസും പറഞ്ഞിട്ടുണ്ട്. പിന്നെ വർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ? ഇതിനകത്തും പുറത്തുമുള്ള ആളുകൾ കാശും വാങ്ങിച്ചിട്ട് പ്രചാരണം നടത്തുകയാണ്. ചർച്ചയിൽ പങ്കെടുത്ത ഒരാൾ എന്റെ മകൻ തന്നെയാണ്. അങ്ങിനെയെങ്കിൽ ഷോൺ പറയേണ്ട. ഉമ്മൻ ചാണ്ടി പറഞ്ഞിട്ട് എഴുതുന്ന ഒരു പത്രമുണ്ട്. അത് അവർ എഴുതും. അതിൽ പിടിച്ച് സംസാരിക്കുന്നവരാണ് ഊളത്തരം പറയുന്നത്-ജോർജ് പറയുന്നു.

ഇന്നലെ കോട്ടയത്തു ചേർന്ന ബിജെപി. കോട്ടയം പാർലമെന്റ് നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് വിശകലത്തിനിടെയാണ് ജോർജിനെതിരേ രൂക്ഷ വിമർശനമുയർന്നതായി വാർത്തകൾ വന്നത്. മക്കൾ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതാണ് ബിജെപിയുടെ നിലപാടെന്നും അതിനു വിരുദ്ധമായി പി.സി. ജോർജ് മകൻ ഷോൺ ജോർജിനെ പാലായിൽ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ല. പാലായും പൂഞ്ഞാറും അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ല. എന്ന് ബിജെപി നേതാക്കൾ വിമർശനം ഉയർത്തി എന്നാണ് പുറത്തു വന്ന വാർത്തകൾ പറഞ്ഞത്. ഈ വാർത്തകളെ തള്ളിയാണ് ജോർജ് രംഗത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP