Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫലം കാണാതെ അഴിമതി വിരുദ്ധ മുന്നണി; ജനപിന്തുണയില്ലാത്ത സംഘടന പിരിച്ചുവിട്ടേക്കും; ജനങ്ങളുടെ അജ്ഞത പണാധിപത്യത്താൽ ഉമ്മൻ ചാണ്ടി വശീകരിച്ചെടുത്തെന്നു പി സി ജോർജ്

ഫലം കാണാതെ അഴിമതി വിരുദ്ധ മുന്നണി; ജനപിന്തുണയില്ലാത്ത സംഘടന പിരിച്ചുവിട്ടേക്കും; ജനങ്ങളുടെ അജ്ഞത പണാധിപത്യത്താൽ ഉമ്മൻ ചാണ്ടി വശീകരിച്ചെടുത്തെന്നു പി സി ജോർജ്

തിരുവനന്തപുരം: അഴിമതി വിരുദ്ധ മുന്നണി എന്ന പ്രസ്ഥാനവുമായി തെരഞ്ഞെടുപ്പു രംഗത്തെത്തിയ മുൻ ചീഫ് വിപ്പ് പി സി ജോർജ് പുനരാലോചനയിൽ. ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകണോ എന്നു രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

ജനങ്ങളുടെ പിന്തുണയില്ലാത്ത സംഘടന മുന്നോട്ടു കൊണ്ടുപോകണോ എന്ന് എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കും. തനിക്ക് തെരഞ്ഞെടുപ്പിൽ ഒരു തിരിച്ചടിയും നേരിട്ടിട്ടില്ലെന്നും പി സി ജോർജ് പറഞ്ഞു. ജനങ്ങളുടെ അജ്ഞത പണത്തിന്റെ ആധിപത്യത്തിലൂടെ മുതലെടുക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും പി സി ജോർജ് പറഞ്ഞു.

അഴിമതിവിരുദ്ധ മുന്നണി സ്ഥാനാർത്ഥികൾ തന്നെ സമീപിച്ചപ്പോൾ കെ ദാസിനെ സ്ഥാനാർത്ഥിയാക്കി പിന്തുണ നൽകുകയാണ് ചെയ്തത്. ജനങ്ങളുടെ പിന്തുണ ലഭിക്കാത്തപക്ഷം സംഘടന മുന്നോട്ടു കൊണ്ടുപോകണോ എന്ന് എല്ലാവരുമായും ചർച്ച ചെയ്തു തീരുമാനിക്കും.

ജനങ്ങളുടെ അജ്ഞതയും അറിവുകേടും പണത്തിന്റെ ആധിപത്യത്തിലൂടെ ഉമ്മൻ ചാണ്ടി വശീകരിച്ചെടുക്കുകയായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തു വരുമെന്നു പ്രചരിപ്പിച്ച് മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയിലേക്ക് ഏകീകരിപ്പിച്ചു. അഴിമതി വിരുദ്ധ മുന്നണിക്കു ലഭിക്കുമെന്നു കരുതിയ നാടാർ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ യുഡിഎഫിനു ലഭിച്ചുവെന്നും പി സി ജോർജ് പറഞ്ഞു.

സിപിഎമ്മിന്റെ വോട്ടുകൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ആ പാർട്ടി ചർച്ച ചെയ്യുന്നത് അവരുടെ ഭാവിക്കു നല്ലതാണ്. ഏറ്റവും അധികം വോട്ടുകൾ ചോർന്നത് സിപിഎമ്മിൽനിന്നാണെന്നും അവർ അതു പരിശോധിക്കുമെന്നാണു കരുതുന്നതെന്നും പി സി ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP