Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹിഷ്‌കരണം ശക്തമായതോടെ മാപ്പ് പറഞ്ഞ് പൂഞ്ഞാർ സിംഹം; ഫോണിൽ വിളിച്ചയാൾ താൻ പറഞ്ഞ കാര്യങ്ങൾ പ്രചരിപ്പിച്ചത് മതവിദ്വേഷം വളർത്തുന്ന രീതിയിലെന്ന് പി സി ജോർജ്ജ് എംഎൽഎ; ഒടുവിൽ പി സി ഖേദം പ്രകടിപ്പിച്ചത് വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ഉദ്ഘാടനങ്ങൾക്കും ബഹിഷ്‌കരിക്കാൻ മുസ്ലിം വിഭാഗം തീരുമാനിച്ചതോടെ; ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും പ്രസ്താവനയിൽ ഓർമ്മപ്പെടുത്തൽ

ബഹിഷ്‌കരണം ശക്തമായതോടെ മാപ്പ് പറഞ്ഞ് പൂഞ്ഞാർ സിംഹം; ഫോണിൽ വിളിച്ചയാൾ താൻ പറഞ്ഞ കാര്യങ്ങൾ പ്രചരിപ്പിച്ചത് മതവിദ്വേഷം വളർത്തുന്ന രീതിയിലെന്ന് പി സി ജോർജ്ജ് എംഎൽഎ; ഒടുവിൽ പി സി ഖേദം പ്രകടിപ്പിച്ചത് വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ഉദ്ഘാടനങ്ങൾക്കും ബഹിഷ്‌കരിക്കാൻ മുസ്ലിം വിഭാഗം തീരുമാനിച്ചതോടെ; ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും പ്രസ്താവനയിൽ ഓർമ്മപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ ഖേദപ്രകടനവുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി.സി ജോർജ് തന്റെ ഖേദപ്രകടനത്തിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്ന് ബഹിഷ്‌കരിക്കാൻ പള്ളികളിൽ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി.സി ജോർജ് പറയുന്നു.

ഫോൺ സംഭാഷണത്തിനിടെ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചതിൽ എന്നെ സ്‌നേഹിക്കുന്ന ഇസ്‌ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനു ദുഃഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. വിഷയത്തിൽ എന്റെ സഹോദരങ്ങൾക്കുണ്ടായ മനോവിഷമത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു -പി.സി. ജോർജ് ഔദ്യോഗിക ലെറ്റർപാഡിൽ തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു.

ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ജനിച്ചുവളർന്ന എന്റെ നാട്ടിൽ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കുപോലും ബഹിഷ്‌കരിക്കാൻ 66 പള്ളികളിൽ പ്രസംഗിച്ചത് ഒരു പൊതുപ്രവർത്തകനെന്ന നിലയിലും ഈരാറ്റുപേട്ടയെ കഴിഞ്ഞ നാലുപതിറ്റാണ്ട് ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു വ്യക്തിയെന്ന നിലയിലും ഏറെ വേദനിപ്പിച്ചു -ജോർജ് പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പൂഞ്ഞാർ മണ്ഡലത്തിലെ മുസ്‌ലിം സമുദായ പരിപാടികളിൽനിന്ന് ജോർജിനെ പൂർണമായും ഒഴിവാക്കിയിരുന്നു.

ഫോണിൽ വിളിച്ചയാൾ താൻ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയുണ്ടായി. അതിൽ വന്നിട്ടുള്ള സംഭാഷണങ്ങൾ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനുണ്ടാക്കിയ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പിസി ജോർജ് പറയുന്നു.

കഴിഞ്ഞ മാസമാണ് പി.സി ജോർജിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ വിവാദമായ ഫോൺ സംഭാഷണം പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ആഴ്ചകൾക്ക് ശേഷം ഖേദപ്രകടനവുമായെത്തിയ ജോർജ്ജ് പ്രസ്താവന സ്വന്തം ഫേസ്‌ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈരാറ്റുപേട്ടക്കാർക്കെതിരെ വർഗീയവാദവും തീവ്രവാദവും ആരോപിക്കുന്ന പ്രസ്തുത ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല എന്നതായിരുന്നു പി.സി ജോർജ് ഇതുവരെ നിലപാടെടുത്തിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP