Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാണിയുടെ തന്ത്രങ്ങളിൽ പി സി ജോർജ്ജ് അപ്രസക്തനാകുമോ? ജോർജ്ജിനെ നിരായുധനാക്കി പുറത്താക്കാൻ കേരളാ കോൺഗ്രസിന്റെ പച്ചക്കൊടി! സസ്‌പെൻഷൻ നടപടി ശരിവച്ച് സ്റ്റിയറിങ് കമ്മിറ്റി; മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കും

മാണിയുടെ തന്ത്രങ്ങളിൽ പി സി ജോർജ്ജ് അപ്രസക്തനാകുമോ? ജോർജ്ജിനെ നിരായുധനാക്കി പുറത്താക്കാൻ കേരളാ കോൺഗ്രസിന്റെ പച്ചക്കൊടി! സസ്‌പെൻഷൻ നടപടി ശരിവച്ച് സ്റ്റിയറിങ് കമ്മിറ്റി; മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ പാളയത്തിൽ നിന്ന് പടനയിച്ച് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായ പി സി ജോർജ്ജ് എംഎൽഎയെ കേരളാ രാഷ്ട്രീയത്തിൽ നിന്നുതന്നെ അപ്രസക്തനാക്കാൻ കേരളാ കോൺഗ്രസ് എം ഒരുങ്ങുന്നു. ജോർജ്ജിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത വിധത്തിൽ വിലക്കേർപ്പെടുത്തി പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് കെ എം മാണി തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ചേർന്ന് കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിയറിങ് കമ്മീറ്റി യോഗം ജോർജ്ജിനെ സസ്‌പെന്റ് ചെയ്ത തീരുമാനത്തിന് അംഗീകാരം നൽകി. സസ്‌പെൻഷൻ നടപടി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

ജോർജിനെതിരെ കൂടുതൽ നടപടികൾ തൽക്കാലം ഇല്ല. എന്നാൽ, കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. തോമസ് ഉണ്ണ്യാടനാണ് സമിതി അധ്യക്ഷൻ. പി സി ജോർജിന്റെ മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവ് സമിതി ശേഖരിക്കും. പി സി ജോർജിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സസ്‌പെൻഷൻ ഉണ്ടായത്. പി സി ജോർജ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ഇതു കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് കേരള കോൺഗ്രസിന്റെ വാദം. പി സി ജോർജ് വിപ്പ് ലംഘിച്ചതിന് തെളിവുണ്ടെന്നും എംഎൽഎ സ്ഥാനത്തോടെ പാർട്ടി വിടാൻ അനുവദിക്കില്ലെന്നുമാണ് കേരളകോൺഗ്രസ് എമ്മിന്റെ നിലപാട്.

1989ൽ ആർ ബാലകൃഷ്ണപിള്ളയെ പുറത്താക്കിയതിന് സമാനമായി പി സി ജോർജിനെതിരെ നടപടിയെടുക്കാനാണ് ശ്രമം. കേരള കോൺഗ്രസ് എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതോടൊപ്പം കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജ്ജിനെ അയോഗ്യനാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം നിയമസഭ സ്പീക്കർക്ക് കത്ത് നൽകും. ഇങ്ങനെ സ്പീക്കറെ സമീപിക്കും മുമ്പ് പാർട്ടി-മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ പരമാവധി തെൡവുകൾ ശേഖരിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നംഗ സമിതിക്ക് രൂപം നൽകിയത്.

സ്വയം പാർട്ടി വിട്ടുപോവുക, വിപ്പ് ലംഘിക്കുക എന്നിവയാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരിക. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായി സ്ഥാനാർത്ഥിയെ നിർത്തുക, പാർട്ടിക്കും മുന്നണി നേതൃത്വത്തിനും സർക്കാരിനും എതിരെ പ്രചരണം നടത്തുക എന്നിവ ജോർജ്ജ് സ്വയം പാർട്ടി വിട്ടതായി കണക്കാക്കാൻ മതിയായ കാരണങ്ങളാണെന്നും പാർട്ടി നേതൃത്വം കരുതുന്നു.

കേരള കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിക്കുകയും അവരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്ത ജോർജ്ജിന്റെ നടപടിയും കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP