Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാരുടെ സ്നേഹപ്പാരയിൽ വലഞ്ഞ് പിജെ കുര്യൻ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണം; സോഷ്യൽ മീഡിയയിലും യുഡിഎഫ് ഗ്രൂപ്പുകളിലും കുര്യൻ ബിജെപി സ്ഥാനാർത്ഥി: കോൺഗ്രസ് വച്ചു നീട്ടിയ സീറ്റ് നിരസിച്ച തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് കുര്യൻ

കോൺഗ്രസുകാരുടെ സ്നേഹപ്പാരയിൽ വലഞ്ഞ് പിജെ കുര്യൻ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണം; സോഷ്യൽ മീഡിയയിലും യുഡിഎഫ് ഗ്രൂപ്പുകളിലും കുര്യൻ ബിജെപി സ്ഥാനാർത്ഥി: കോൺഗ്രസ് വച്ചു നീട്ടിയ സീറ്റ് നിരസിച്ച തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് കുര്യൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകാരുടെ സ്നേഹപ്പാരയിൽ വലയുകയാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യൻ. പത്തനംതിട്ടയിൽ ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുര്യന് വേണ്ടിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി. കുര്യന്റെ ജന്മനാടായ മല്ലപ്പള്ളിയിലും സംഗതി വൈറൽ ആയിരിക്കുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ ബിജെപി സീറ്റ് പ്രഖ്യാപിക്കാതിരുന്നതോടെ ഊഹാപോഹങ്ങളുടെ പ്രവാഹമായിരുന്നു. ടോം വടക്കൻ മുതൽ പ്രയാർ ഗോപാലകൃഷ്ണന്റെ പേരു വരെ ഉയർന്നു കേട്ടു. ഇന്ന് രാവിലെ മുതലാണ് കുര്യന്റെ് പേരും കൂട്ടത്തിൽ ഉയർന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വാർത്ത പെട്ടെന്ന് വൈറൽ ആയി.

ഇടതു സൈബർ സഖാക്കളും സംഗതി ഏറ്റെടുത്തു പ്രചരിച്ചു. ആരാണ് തനിക്കിട്ട് സ്നേഹപ്പാര നീട്ടിയത് എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് കുര്യൻ. മൽസരിക്കാനായിരുന്നെങ്കിൽ കോൺഗ്രസ് സീറ്റിൽ പത്തനംതിട്ടയിൽ കുര്യനുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ആന്റോയ്ക്ക് മൂന്നാമതും അവസരം നൽകുന്നതിന് മുൻപ് പിജെ കുര്യനുമായി ദേശീയ സംസ്ഥാന നേതൃത്വം സംസാരിച്ചിരുന്നു. പത്തനംതിട്ടയിൽ കുര്യന് സീറ്റ് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ, അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഈ നിരാസം ബിജെപിയിൽ മൽസരിക്കാൻ വേണ്ടിയാണെന്നാണ് ഇപ്പോഴുള്ള പ്രചാരണം. പത്തനംതിട്ടയിൽ കുര്യൻ ജയിച്ചില്ലെങ്കിലും കുഴപ്പമില്ല. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഗവർണർ, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി എന്നിങ്ങനെയുള്ള ഓഫറുകളും ഉണ്ടെന്ന് പറയുന്നു. കോൺഗ്രസുകാർ വരെ കിംവദന്തി വിശ്വസിച്ചിരിക്കുകയാണ്. പത്രം ഓഫീസുകളിലേക്ക് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം ആരായുന്നുണ്ട്. എന്തായാലും വൈറലായ പ്രചാരണത്തിന് മറുപടി നൽകാൻ കുര്യന് നേരിട്ട് ഇറങ്ങേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP