Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കെതിരെ കേസെടുക്കാൻ കോടതിയെ സമീപിച്ച പി.ജയരാജന് തോൽക്കുമെന്ന ഭയം; എംവിആറിനെ കൊലയാളി രാഘവനെന്ന് വിളിച്ചവർ അതോർക്കുന്നത് നല്ലതാണ്; കേസെടുക്കാൻ കോടതി ഉത്തരവിട്ടതിൽ ഭയമില്ല; എന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് ജയരാജനെ വിശേഷിപ്പിച്ചത്; ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ വിശേഷിപ്പിച്ചത്; പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുമെന്നും കെ.കെ.രമ മറുനാടനോട്

എനിക്കെതിരെ കേസെടുക്കാൻ കോടതിയെ സമീപിച്ച പി.ജയരാജന് തോൽക്കുമെന്ന ഭയം; എംവിആറിനെ കൊലയാളി രാഘവനെന്ന് വിളിച്ചവർ അതോർക്കുന്നത്  നല്ലതാണ്; കേസെടുക്കാൻ കോടതി ഉത്തരവിട്ടതിൽ ഭയമില്ല; എന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് ജയരാജനെ വിശേഷിപ്പിച്ചത്; ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ വിശേഷിപ്പിച്ചത്; പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുമെന്നും കെ.കെ.രമ മറുനാടനോട്

സജീവൻ വടക്കുമ്പാട്

വടകര: വടകര ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പി ജയരാജനെ കൊലയാളി വിളിച്ചതിൽ കേസെടുക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിൽ തനിക്ക് ഭയമില്ലെന്നും വടകരയിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് ഇത്തരം കേസുകളും പാരതികളുമായി ജയരാജൻ നടക്കുന്നതെന്നും ആർഎംപി നേതാവ് കെ കെ രമ മറുനാടൻ മലയാളിയോട് പറഞ്ഞു. 'നിയമപരമായും രാഷട്രീയമായും കേസിനെ ആർ.എംപി നേരിടും. തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് പി.ജയരാജനെ വിശേഷിപ്പിച്ചത്. പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതും. എന്റെ ബോധ്യത്തിൽ അയാൾ കൊലയാളി തന്നെയാണ്. ഭയത്തിൽ നിന്നാണ് ഇത്തരം കേസുകൾ എടുക്കാൻ പി.ജയരാജൻ മുന്നിട്ടിറങ്ങിയത്.' - രമ വ്യക്തമാക്കി. കൊലയാളി രാഘവനെന്ന് ആരാണ് നേരത്തെ എം.വി ആറിനെ വിശേഷിപ്പിച്ചതെന്നും പഴയ കാലത്തേക്ക് സിപിഎം നേതാക്കൾ ഒന്ന് കണ്ണോടിച്ചാൽ നന്നായിരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

വടകരയിൽ യുഡിഎഫിന് പിന്തുണ നൽകിയതാണ് സിപിഎമ്മിനെ കെ.കെ രമക്കെതിരെ തിരിയാൻ കാരണമാക്കിയതെന്നും യു.ഡി.എഫ് നേതാക്കളും പറയുന്നു. കെ.കെ രമയെ കൈവിടില്ലെന്നും നിയമപരമായും രാഷട്രീയമായും ഇക്കാര്യത്തിൽ എല്ലാ സഹായവും ചെയ്യുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു. കേസ് നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആർഎംപി അത്തരം അസത്യങ്ങൾ വിളിച്ച് പറയുന്നവരല്ലെന്നും മുരളി പറഞ്ഞു. കേസ് വരുന്ന വഴിക്ക് നോക്കാമെന്നും അക്രമ രാഷ്ട്രീയം തന്നെയാണ് വടകരയിലെ പ്രചാരണ വിഷയമെന്നും താൻ വൻ ഭൂരിപക്ഷത്തിൽ വടകരയിൽ നിന്ന് വിജയിക്കുമെന്നും മുരളി ഉറപ്പ്ിച്ച് പറഞ്ഞു.

കൊലയാളിക്ക് വോട്ട് നൽകില്ലെന്നും പി.ജയരാജന്റെ പരാജയമാണ് ആർ.എംപി ലക്ഷ്യമിടുന്നതെന്നും, അതിനാൽ യു.ഡി.എഫിന് വടകര മണ്ഡലത്തിൽ പരസ്യ പിൻതുണ നൽകുമെന്നും മാധ്യമങ്ങൾ മുന്നിൽ വിളിച്ച് പറഞ്ഞ സംഭവത്തിലാണ് രമ കേസിൽ പെട്ടത്. വടകര ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജൻ ആർഎംപി നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാതതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പരാതി പ്രകാരം ഇന്ന് കാലത്താണ് വടകര ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടത്.

വടകര മണ്ഡലത്തിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്താനും ശ്രമിച്ച സംഭവത്തിൽ പി.ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.സ്ഥാനാർത്ഥി കെ.കെ രമ, എൻ .വേണു, പി.കുമാരൻകുട്ടി, എന്നിവർക്കെതിരെ അഡ്വ.കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരുന്നത്. കോഴിക്കോട് നടന്ന ആർ.എംപി യോഗത്തിന് ശേഷം പത്ര ദൃശ്യ മാധ്യമങ്ങളോടാണ് പി.ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചിരുന്നത്. വടകര പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്ഥാവനയാണിതെ്ന്ന വക്കീൽ നോട്ടീസിൽ പരാമർശിച്ചിരുന്നു.

ഒരു അന്വേഷണ ഏജൻസിയും പി.ജയരാജനെതിരെ അത്തരമൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവനയും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും കോൺഗ്രസ്- ലീഗ്, ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ള രാഷട്രീയ പ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്നതിനും സമാധാന അന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചാണെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.സ്വത്രന്തവും നീതിപൂർവ്വവുമായ തെരെഞ്ഞടുപ്പ് പ്രക്രിയ അട്ടി മറിക്കുകെയന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ആരോപണം പിൻവലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകാടനം നടത്തണമെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞിരുന്നു. രമക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനൊന്നും ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെയാണ് ഇന്ന് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP