Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് പരിഗണിക്കാനിരിക്കെ കരുത്ത് തെളിയിക്കാൻ കളത്തിലിറങ്ങിപി.കെ ശശി എംഎ‍ൽഎ; പാർട്ടിക്കുള്ളിലെപ്രതിഷേധങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് പി.കെ ശശി ക്യാപ്റ്റനായ സിപിഎമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം

അന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് പരിഗണിക്കാനിരിക്കെ കരുത്ത് തെളിയിക്കാൻ കളത്തിലിറങ്ങിപി.കെ ശശി എംഎ‍ൽഎ; പാർട്ടിക്കുള്ളിലെപ്രതിഷേധങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് പി.കെ ശശി ക്യാപ്റ്റനായ സിപിഎമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്:പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് പി.കെ ശശി ക്യാപ്റ്റനായ സിപിഎമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം നൽകിയ പരാതിയിൽ സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സമർപ്പിക്കാനിരിക്കെയാണ് ആരോപണ വിധേയനായ എംഎ‍ൽഎയെ ക്യാപ്റ്റനാക്കി സിപിഎം മണ്ഡലം ജാഥ നടത്തുന്നത്.ജാഥയുമായി ബന്ധപ്പെട്ട ആലോചനകൾക്കായി ചേർന്ന മൂന്ന് ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ എംഎ‍ൽഎയുടെ സാന്നിധ്യത്തിൽ തന്നെ ശശിയെക്യാപ്റ്റനാക്കിയത്തിൽ വിമർശനമുയർന്നിരുന്നു.

ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ട് പേരാണ് പ്രധാനമായും എംഎ‍ൽഎക്കെതിരെ രംഗത്ത് വന്നത്. എന്നാൽ മേൽകമ്മിറ്റിയുടെ നിർദേശവും കീഴ്‌വഴക്കവുമാണ് പി.കെ. ശശിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചതിന് ന്യായമായി സിപിഎം ജില്ല നേതൃത്വം പറയുന്നത്. എംഎ‍ൽഎമാർ ഉള്ള മണ്ഡലങ്ങളിൽ അവരും അല്ലാത്തിടങ്ങളിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് ഒരാളും ജാഥയിൽ ക്യാപ്റ്റനാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്.ശശിയുടെ നിയോജകമണ്ഡലത്തിൽ നിന്നുള്ള ഒരു ഏരിയ സെക്രട്ടറി ക്യാപ്റ്റനെ മാറ്റാതെ ജാഥയുമായി മുന്നോട്ട് പോകുവാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ട് പോലും വിഷയത്തിൽ നിലപാട് മാറ്റാൻ സിപിഎം നേതൃത്വം തയാറായില്ല.

ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാനാണ് സിപിഎം നിയോജക മണ്ഡലം തലങ്ങളിൽ കാൽനട ജാഥ നടത്തുന്നത്. ഷൊർണൂർ നിയോജക മണ്ഡലം ജാഥയിൽ ആദ്യം തന്നെ ക്യാപ്റ്റനായി പി.കെ. ശശിയെ നിയോഗിച്ചിരുന്നു. എന്നാൽ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്നയാൾ ജാഥ നയിക്കുന്നത് ശരിയല്ലെന്ന വാദം പാർട്ടിയിൽ ഉയർന്നു.പക്ഷേ, ഇത് സംബന്ധിച്ച് ഉയർന്ന എതിർപ്പുകളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഷൊർണൂർ മണ്ഡലം കമ്മിറ്റിയിലും ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റിയിലും പിന്നീട് സിപിഎം ജില്ലാ കമ്മിറ്റിയിൽ തന്നെയും ശശി ക്യാപ്റ്റനാകുന്നതിനെതിരെ വിമർശനമുണ്ടായി.

ആരോപണ വിധേയൻ നയിച്ചാൽ ജാഥയുടെ ഉദേശ്യം തന്നെ മാറിപ്പോകുമെന്നു ചില മുതിർന്ന നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടിരുന്നു.കഴിഞ്ഞയാഴ്ച കൂടിയ ജില്ലാ കമ്മിറ്റിയിൽ ശശി ജാഥ നയിക്കുന്നതിനെക്കുറിച്ചുള്ള പാർട്ടിയുടെ കൃത്യമായ നിലപാടു വ്യക്തമാക്കണമെന്ന് ആവശ്യമുയർന്നപ്പോൾ അന്വേഷണം നടക്കുമ്പോൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയാൽ മുൻകൂട്ടി വിധി പറയുന്നതിനു തുല്യമാകുമെന്നാണു മേൽ കമ്മിറ്റി പ്രതിനിധിയായി എത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ വ്യക്തമാക്കിയത്. ഇതോടെ നേതൃത്വത്തിന്റെ നിലപാടു വ്യക്തമായ ശശി വിരുദ്ധപക്ഷം എതിർപ്പ് അവസാനിപ്പിച്ചു പിൻവാങ്ങി. ഇന്നു വൈകിട്ട് 5ന് തിരുവാഴിയോട് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ജാഥ ഉദ്ഘാടനം ചെയ്യും. നാളെ ആരംഭിക്കുന്ന പര്യടനം 25ന് കുളപ്പുള്ളിയിൽ സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP