Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാർട്ടി നിർദ്ദേശിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് പി.കെ.ശശി; ശശി എത്തുംമുൻപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വേദി വിട്ടിറങ്ങി എം.ബി. രാജേഷ്; പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് എ.എ. റഹീം; പാലക്കാട്ടെ സിപിഎമ്മിനെ പിടിച്ചുലച്ച പീഡനപരാതിയിൽ പാർട്ടി കോടതിയുടെ വിധി ഇന്നറിയാം

പാർട്ടി നിർദ്ദേശിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറെന്ന് പി.കെ.ശശി; ശശി എത്തുംമുൻപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വേദി വിട്ടിറങ്ങി എം.ബി. രാജേഷ്; പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് എ.എ. റഹീം; പാലക്കാട്ടെ സിപിഎമ്മിനെ പിടിച്ചുലച്ച പീഡനപരാതിയിൽ പാർട്ടി കോടതിയുടെ വിധി ഇന്നറിയാം

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ പാർട്ടി നിർദ്ദേശിക്കുന്ന എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്ന് പി.കെ.ശശി എംഎ‍ൽഎ. പാർട്ടി തന്റെ ജീവന്റെ ഭാഗമാണ്. എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിക്കെതിരെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും എന്നാൽ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് നടപടി എടുക്കാവുന്ന കുറ്റമാണെന്നുമാണെന്നുമാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.

പാർട്ടിയിലെ വിഭാഗീയതയാണ് ശശിക്കെതിരായ പരാതിക്ക് പിന്നിലെന്ന അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രി ബാലന്റെ വാദത്തോട് പി.കെ.ശ്രീമതി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും വിവരമുണ്ട്. ശശിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. വിഷയത്തിൽ ശശി നൽകിയ വിശദീകരണക്കുറിപ്പും യോഗം ചർച്ച ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഈ വിഷയം ചർച്ച ചെയ്യാൻ മാത്രം ചേരുന്നെന്ന് കരുതിയ സിപിഎം സംസ്ഥാനകമ്മിറ്റി യോഗം പക്ഷേ, കാര്യത്തിലേക്ക് കടക്കാതെ ഒരു മണിക്കൂർ കൊണ്ട് പിരിഞ്ഞിരുന്നു.

അതിനിടെ പി.കെ. ശശി എംഎൽഎ നയിച്ച സിപിഎം മണ്ഡലം ജാഥയുടെ സമാപന സമ്മേളനം ജാഥ എത്തുംമുൻപ് ഉദ്ഘാടനം ചെയ്ത് എം.ബി. രാജേഷ് എംപി മടങ്ങി. ഷൊർണൂരിൽ ജാഥയുടെ സ്വീകരണ പരിപാടി കഴിഞ്ഞ് പി.കെ. ശശിയുടെ നേതൃത്വത്തിൽ കാൽനടയായി പ്രവർത്തകർ കുളപ്പുള്ളി ടൗണിൽ എത്തിയിരുന്നു. ഉടൻ എംപി വേദിയിൽ നിന്നിറങ്ങുകയായിരുന്നു. ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ നടപടി ഇന്നു വരാനിരിക്കെ എംപി വേദി പങ്കിടാതെ മടങ്ങിയത് പ്രവർത്തകർക്കിടയിൽ ചർച്ചയായി. ഷൊർണൂരിൽ ജാഥ എത്തിയപ്പോൾ തന്നെ കുളപ്പുള്ളിയിലെ സമാപന യോഗം തുടങ്ങിയിരുന്നു.

സമയം വൈകിയതിനാൽ ഷൊർണൂരിലെ പ്രാസംഗികരുടെ എണ്ണം കുറച്ചാണു സ്വീകരണ യോഗം അവസാനിപ്പിച്ചത്. ശശി നയിച്ച ജാഥയുടെ സമാപന പരിപാടിയിൽ വേദി പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാണ് എം.ബി. രാജേഷ് എംപിയുടെ മടക്കം. ശശിക്കെതിരായ പരാതിയിൽ വിഭാഗീയത കൂടി ആരോപിക്കുന്നതാണ് റിപ്പോർട്ട് എന്നു സൂചനയുണ്ട്. പാർട്ടിയിലെ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതാക്കൾക്കെതിരേയും നടപടിയുണ്ടായേക്കും. ഈ സാഹചര്യത്തിൽ എംപിയുടെ വേദി പങ്കിടാതെയുള്ള മടക്കം ചർച്ചയായത്. കഴിഞ്ഞ ദിവസം ജാഥയുടെ ചെർപ്പുളശ്ശേരിയിലെ സമാപന യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രനും വിട്ടുനിന്നിരുന്നു.

അതേസമയം പി.കെ. ശശിക്കെതിരായ പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. സിപിഎമ്മിന്റെ പോഷക സംഘടനയല്ല ഡിവൈഎഫ്‌ഐ എന്നും പി.കെ. ശശിക്കെതിരായ പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്നുമാണ് റഹീം പറഞ്ഞത്. ഡിവൈഎഫ്‌ഐയിൽ എല്ലാ പാർട്ടിയിലും പെട്ട ആളുകളുണ്ടെന്നും അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ സിപിഎമ്മിന് ഒരു റോളുമില്ലെന്നും റഹീം പറഞ്ഞു. അക്രമങ്ങൾ പൊതുസമൂഹം ഇഷ്ടപ്പെടുന്നില്ല. അതിനെ താനോ നേതൃത്വമോ പ്രോത്സാഹിപ്പിക്കുകയുമില്ല. നല്ലതു ചെയ്യാനും നന്മ ചെയ്യാനുമാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നും റഹീം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP