Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി അണികളുടെ രോഷം ശമിപ്പിക്കാൻ പി കെ ശ്യാമളയുടെ രാജി ചോദിച്ചു വാങ്ങാൻ സിപിഎം; ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരെ നടപടി കൈക്കൊള്ളാൻ ഒരുങ്ങി കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ്; പകരം അധ്യക്ഷയെ കണ്ടെത്താൻ ചർച്ചകൾ നടക്കുന്നു; പുതിയ നഗരസഭാ സെക്രട്ടറി എത്തിയ ശേഷം തിങ്കളാഴ്‌ച്ചയോടെ ഔദ്യോഗിക രാജിതീരുമാനമെന്ന് സൂചന; സാജൻ പാറയിലിന്റെ ആത്മഹത്യാ കണ്ണൂർ സിപിഎമ്മിനെ കുരുക്കിലാക്കുന്നു; ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാനും സാധ്യത

പാർട്ടി അണികളുടെ രോഷം ശമിപ്പിക്കാൻ പി കെ ശ്യാമളയുടെ രാജി ചോദിച്ചു വാങ്ങാൻ സിപിഎം; ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരെ നടപടി കൈക്കൊള്ളാൻ ഒരുങ്ങി കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ്; പകരം അധ്യക്ഷയെ കണ്ടെത്താൻ ചർച്ചകൾ നടക്കുന്നു; പുതിയ നഗരസഭാ സെക്രട്ടറി എത്തിയ ശേഷം തിങ്കളാഴ്‌ച്ചയോടെ ഔദ്യോഗിക രാജിതീരുമാനമെന്ന് സൂചന; സാജൻ പാറയിലിന്റെ ആത്മഹത്യാ കണ്ണൂർ സിപിഎമ്മിനെ കുരുക്കിലാക്കുന്നു; ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യാ വിവാദത്തിൽ വില്ലൻ സ്ഥാനത്തായ ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി കെ ശ്യാമളയെ മാറ്റൻ സിപിഎം തീരുമാനം. കണ്ണൂരിൽ ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ശ്യാമളയുടെ രാജി ആവശ്യപ്പെടാൻ ഒരുങ്ങിയത്. പുതിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം തന്നോട് പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശ്യാമള മധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ ആന്തൂർ നഗരസഭയിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സെക്രട്ടറി എത്തിയാൽ തിങ്കളാഴ്‌ച്ചയോടെ ഓദ്യോഗികമായി രാജിവെക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.

ആന്തൂർ വിഷയം ചർച്ച ചെയ്യാൻ കണ്ണൂരിൽ സിപിഎം അടിയന്തര ജില്ലാ സെക്രട്ടറിയറ്റ് ചേർന്നിരുന്നു. ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയറ്റിൽ ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ ആന്തൂർ നഗരസഭ ഭരണസമിതിയുടെ നടപടികളിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം സിപിഎമ്മിനെ സമ്മർദത്തിലാക്കിയിരുന്നു. നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ നടപടികളാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. ശ്യാമളയ്ക്കെതിരെ കൂടുതൽ പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള. ഇവരുടെ പിൻഗാമിയായി മറ്റൊരു കൗൺസിലർ ശ്യാമളയുടെ പേരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. തദ്ദേശസ്വയം ഭരണമന്ത്രി എ.സി മൊയ്തീൻ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയും നഗരസഭാ സെക്രട്ടറിയോട് അടക്കം രൂക്ഷമായ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരകാര്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് കൈമാറും. മുഖ്യ ടൗൺ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളിൽ നടത്തിയ കൃത്രിമം അടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം നഗരസഭ അദ്ധ്യക്ഷ സിപിഎം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പീഡനത്തെ കുറിച്ച് സാജന്റെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എൻജിനിയർ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാർത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാർ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരെ പരസ്യമായ അച്ചടക്ക നടപടി വേണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തന്ത്രം വിലപ്പോകില്ലെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ശ്യാമളയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അംഗങ്ങൾ പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ശ്യാമളയുടെ ഭർത്താവുമായ എം വി ഗോവിന്ദൻ കൂടി പങ്കെടുത്ത യോഗത്തിലാണ് അംഗങ്ങൾ പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടന്ന ഏരിയാ കമ്മിറ്റിയിൽ ശ്യാമള കുറ്റം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞെങ്കിലും പരസ്യ നടപടി വേണമെന്ന ആവശ്യത്തിൽ അംഗങ്ങൾ ഉറച്ചു നിൽക്കുകയായിരുന്നു.ഇവരുടെ പല തീരുമാനങ്ങളും ആന്തൂർ പോലുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സംഘടനയുടെ അടിത്തറ ഇളക്കുമെന്നും ഒരു നിമിഷം പോലും ചെയർപേഴ്സൺ സ്ഥാനത്ത് തുടരരുതെന്നും അംഗങ്ങൾ ആവശ്യപ്പെട്ടെന്നാണ് സൂചന.

ഭാര്യയ്‌ക്കെതിരെ വിമർശനം ശക്തമായപ്പോഴും ഗോവിന്ദൻ മൗനം പാലിച്ചതേയുള്ളൂ.സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരും ശ്യാമളയുടെ നിരുത്തരവാദ സമീപനങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ഏരിയാ കമ്മിറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ, ബക്കളം ലോക്കൽ കമ്മിറ്റികളും പ്രശ്നം ചർച്ച ചെയ്തു. ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റിയുടെ നിലപാടിനെ പിന്തുണച്ചു. ഇന്ന് വൈകിട്ട് ധർമ്മശാലയിൽ വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആന്തൂർ വിഷയം ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

അതേസമയം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലൻസ് സംഘം ഇന്നലെ ആന്തൂർ നഗരസഭാ ഓഫീസ്, പാർത്ഥാ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അടുത്ത ദിവസം തന്നെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിനിടെ സാജന്റെ കൺവെൻഷൻ സെന്ററിനു സമീപം തന്നെയുള്ള സിപിഎം ബക്കളം ബ്രാഞ്ച് ഓഫീസ് പുറമ്പോക്ക് ഭൂമി കൈയേറിയുള്ളതാണെന്ന ആരോപണവും ശക്തമാവുകയാണ്. പാർട്ടി കെട്ടിടത്തിന് മേൽക്കൂര നിർമ്മിക്കാൻ പണം നൽകിയതാവട്ടെ സാജനും. ആന്തൂർ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെർമിറ്റും ലൈസൻസും നൽകിയെന്നാണ് ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP