Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചക്രവ്യൂഹത്തിൽപ്പെട്ട ശ്രീമതിയ്‌ക്കൊപ്പം ആരുമില്ല! വികസന വിവാദത്തിൽ പാർട്ടി എംപിയെ പിന്തുണയ്ക്കാൻ ജയരാജന്മാരില്ല; കണ്ണൂർ സിപിഎമ്മിൽ ലോക്‌സഭാ സീറ്റ് തട്ടിയെടുക്കൽ ഭിന്നത പുതിയതലത്തിലേക്ക്

ചക്രവ്യൂഹത്തിൽപ്പെട്ട ശ്രീമതിയ്‌ക്കൊപ്പം ആരുമില്ല! വികസന വിവാദത്തിൽ പാർട്ടി എംപിയെ പിന്തുണയ്ക്കാൻ ജയരാജന്മാരില്ല; കണ്ണൂർ സിപിഎമ്മിൽ ലോക്‌സഭാ സീറ്റ് തട്ടിയെടുക്കൽ ഭിന്നത പുതിയതലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വികസന വിവാദത്തിൽ സിപിഐ(എം).നേതാവും എംപിയുമായ പി.കെ.ശ്രീമതിക്കുവേണ്ടി പാർട്ടി ജില്ലാ നേതൃത്വം കക്ഷി ചേർന്നില്ല. സിപിഐ(എം)കേന്ദ്ര കമ്മിറ്റി അംഗമായ പി. കെ. ശ്രീമതിക്ക് പാർലമെന്റെ് മണ്ഡലം സ്ഥാനാർത്ഥിത്വം നൽകുന്നതിനെ പാർട്ടിയിലെ ഒരു പ്രബല വിഭാഗം അന്നേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സഹോദരീ ഭർത്താവും സിപിഐ(എം) നേതാവുമായ ഇ.പി.ജയരാജന്റെ ശക്തമായ ഇടപെടലിലൂടെയാണ് ശ്രീമതിക്ക് കണ്ണൂർ ലോകസഭാമണ്ഡലത്തിൽ മത്സരിക്കാനായത്. അന്നുമുതൽ പി.കെ.ശ്രീമതിയെ എതിർക്കുന്ന നല്ലൊരു പക്ഷം സിപിഐ(എം)യിലുണ്ട്.

പി.കെ. ശ്രീമതി വികസന വിരുദ്ധയാണെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റും കോൺഗ്രസ്സും മുസ്ലിം ലീഗും ആണയിട്ട് പറയുമ്പോഴും സിപിഐ(എം)ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമുണ്ടായിട്ടില്ല. പാർട്ടി പത്രമായ ദേശാഭിമാനിയിൽ പോലും ശ്രീമതിക്കുവേണ്ടി കാരൃമായ പ്രചരണമുണ്ടായിട്ടില്ല. ഇക്കാരൃം ശ്രീമതിതന്നെ പരസൃമാക്കിയിരുന്നു. ശ്രീമതിക്കെതിരെ കണ്ണൂർ നഗരസഭാ ചെയർപേഴ്‌സൺ റോഷ്‌നിഖാലിദും കണ്ണൂർ എംഎ‍ൽഎ എ.പി.അബ്ദുള്ളക്കുട്ടിയും പ്രസ്താവനായുദ്ധം തുടരുകയാണ്. എന്നാൽ തടയിടാൻ സിപിഐ(എം).ജില്ലാസെക്രട്ടറി പി.ജയരാജനോ, എം വിജയരാജനോ ഇതുവരെ തയ്യാറായിട്ടില്ല. പി.കെ.ശ്രീമതി എംപി. പദവി തനിച്ച് 'ഷൈൻ ' ചെയ്യാൻ ഉപയോഗപ്പെടുത്തുന്നതായും പാർട്ടിക്ക് ആക്ഷേപമുണ്ട്.

ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ ജയിംസ് മാത്യുവിനായിരുന്നു പാർട്ടിയുടെ പ്രഥമ പരിഗണന. എന്നാൽ ഇത് ഇ.പി.ജയരാജൻ സംസ്ഥാന നേതൃത്വത്തെക്കൊണ്ട് അട്ടിമറിച്ച് പി.കെ.ശ്രീമതിക്ക് നൽകുകയായിരുന്നുവത്രേ. ഇതെല്ലാം ശ്രീമതിയെ പാർട്ടിയുടെ കണ്ണിലെ കരടായിക്കാണാൻ കാരണമായി. പാർട്ടിക്ക് പുറത്ത് സ്വതന്ത്രയായി വിഹരിച്ച് ജനപ്രീതി സമ്പാദിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ശ്രീമതി നടത്തുന്നതെന്നു പറയുന്നു. ഹൈവേക്ക് സമാന്തരമായി നിർമ്മിക്കുന്ന റോഡ് വികസനം ശ്രീമതി മുടക്കുന്നെന്ന പ്രചരണം കണ്ണൂരിൽ വ്യാപകമായിരിക്കുകയാണ്. കണ്ണൂർ നഗരസഭായോഗത്തിൽ ഉയർന്ന ആരോപണം ജില്ലാതലത്തിലും പുറത്തും പ്രചരിക്കുമ്പോൾ അതിനു തടയിടാൻ പാർട്ടിയിൽ ആരുമില്ലെന്ന അവസ്ഥയിലാണ് ശ്രീമതി.

ഭിന്നതയിലുള്ള കോൺഗ്രസ്സും മുസ്ലിം ലീഗും ഒന്നിച്ചു നിന്ന് പി.കെ.ശ്രീമതിക്കെതിരെ പ്രസ്താവനായുദ്ധം നടത്തുമ്പോഴും സിപിഐ(എം). നേതൃത്വം പ്രതികരിക്കാത്തതിനെ രാഷ്ടീയ വൃത്തങ്ങൾ ആശ്ചര്യത്തോടെയാണ് കാണുന്നത്.ദേശീയ പാതയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന തായത്തെരു - താഴെചൊവ്വ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ വിവാദമുയർന്നിരിക്കുന്നത്. നിർദ്ദിഷ്ട റോഡിനു സ്ഥലം വിട്ടു നൽകരുതെന്ന് പി.കെ. ശ്രീമതി പല വീട്ടുകാരോടും പറഞ്ഞുവെന്ന് കണ്ണൂർ നഗരസഭാദ്ധ്യക്ഷ റോഷ്‌നി ഖാലിദ് നഗരസഭാ യോഗത്തിൽ ആരോപിച്ചിരുന്നു. യു.ഡി.എഫ്.അംഗങ്ങൾ ഇതേറ്റെടുത്തതോടെ നഗരസഭായോഗത്തിൽ ബഹളമായി.

ശ്രീമതി കണ്ണൂരിലെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച യു.ഡി.എഫ്. ജില്ലാ നേതാക്കൾ രംഗത്തെത്തിയതോടെ വിവാദത്തിനു ചൂടു പിടിച്ചു. റോഡുമായി ബന്ധപ്പെട്ട് എംപിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നഗരസഭയിലെ ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെടണമായിരുന്നു. റോഡ് പൂർത്തിയാകാതിരിക്കാൻ ശ്രമിക്കുന്ന ഒരു ജനകീയ കമ്മിറ്റിയുമായി പി.കെ. ശ്രീമതി ബന്ധപ്പെടുകയായിരുന്നുവെന്ന് എ. പി.അബ്ദുള്ളക്കുട്ടി എംഎ‍ൽഎ ആരോപിച്ചു.

കണ്ണൂരിലെ വികസന വിവാദം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. അബ്ദുള്ളക്കുട്ടിയും ഡി.സി.സി.പ്രസിഡന്റ് കെ.സുരേന്ദ്രനും രംഗത്തുവന്നതോടെ സിപിഐ(എം). ജില്ലാ നേതൃത്വവും രാഷ്ട്രീയ വിവാദത്തിൽ പങ്കുചേരുകയാണ്. ഇതോടെ കണ്ണൂർ രാഷ്ട്രീയം വീണ്ടും സംഭവബഹുലമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP