Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദങ്ങൾ അവസാനിക്കുന്നു; പി പി മുകുന്ദൻ ബിജെപിയിലേക്കു മടങ്ങിയെത്തുമെന്നു കുമ്മനം; നിലവിലെ നേതാക്കളേക്കാർ സീനിയോറിറ്റി ഉള്ളതിനാൽ എന്തു ഭാരവാഹിത്വം നൽകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം

വിവാദങ്ങൾ അവസാനിക്കുന്നു; പി പി മുകുന്ദൻ ബിജെപിയിലേക്കു മടങ്ങിയെത്തുമെന്നു കുമ്മനം; നിലവിലെ നേതാക്കളേക്കാർ സീനിയോറിറ്റി ഉള്ളതിനാൽ എന്തു ഭാരവാഹിത്വം നൽകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും അവസാനമായി പാർട്ടി വിട്ട പി.പി. മുകുന്ദൻ ബിജെപിയിലേക്ക് മടങ്ങിയെത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മുകുന്ദന്റെ ഭാരവാഹിത്വത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. നിലവിലെ നേതാക്കളേക്കാർ സീനിയോറിറ്റി ഉള്ളതിനാൽ എന്തു ഭാരവാഹിത്വം നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇക്കാര്യം കുമ്മനത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. സാധാരണ പ്രവർത്തകനായിട്ടാണ് മുകുന്ദൻ മടങ്ങുന്നത്. പാർട്ടിയിൽ ഭാരവാഹിത്വം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സാധാരണ പ്രവർത്തകരായി തന്നെയാണ് എല്ലാവരും പാർട്ടിയിൽ എത്തുന്നത്. പിന്നീട് സ്ഥാനങ്ങൾ ലഭിക്കുകയാണ് പതിവ്. പാർട്ടി വിട്ടുപോയ ആരു തിരിച്ചു വന്നാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

അതിനിടെ, കുമ്മനം തന്നെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ടെന്ന് മുകുന്ദൻ പ്രതികരിച്ചു. ഈ തീരുമാനം കുറച്ച് കൂടി നേരത്തെ ആവാമായിരുന്നു. പാർട്ടിയിലെ സ്ഥാനങ്ങൾ സംബന്ധിച്ച് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും മുകുന്ദൻ പറഞ്ഞു.

2006ലാണ് മുകുന്ദനെ ബിജെപിയിൽ നിന്ന് പുറത്താക്കിയത്. ഉത്തരമേഖല സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കെയായിരുന്നു പുറത്താകൽ. മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആർ.എസ്.എസ് സംസ്ഥാന ഘടകം അനുകൂല നിലപാടെടുത്തെങ്കിലും ദേശീയതലത്തിൽ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനിടെ, നേമത്തു ബിജെപി വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുകുന്ദൻ ഒരുങ്ങുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP