Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുകുന്ദേട്ടന് മനംമടുത്തു..ഇനി അവഗണന സഹിക്ക വയ്യ! പാർട്ടിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ; തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി; പാർട്ടിക്ക് വേണ്ടെങ്കിൽ തന്നെ പുറത്താക്കട്ടെ! തിരഞ്ഞെടുപ്പിൽ ശിവസേനയും മറ്റുചിലരും തന്നെ പിന്തുണയ്ക്കും; ശ്രീധരൻ പിള്ളയ്‌ക്കെതിരെയും വിമർശനം: ശബരിമല വിഷയം ശ്രീധരൻ പിള്ളയ്ക്ക് മുതലാക്കാനായില്ല; നിലപാടുകൾ പലവട്ടം മാറ്റി ആശയക്കുഴപ്പം ഉണ്ടാക്കി; മുകുന്ദന്റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസിനോട്

മുകുന്ദേട്ടന് മനംമടുത്തു..ഇനി അവഗണന സഹിക്ക വയ്യ! പാർട്ടിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ; തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി; പാർട്ടിക്ക് വേണ്ടെങ്കിൽ തന്നെ പുറത്താക്കട്ടെ! തിരഞ്ഞെടുപ്പിൽ ശിവസേനയും മറ്റുചിലരും തന്നെ പിന്തുണയ്ക്കും; ശ്രീധരൻ പിള്ളയ്‌ക്കെതിരെയും വിമർശനം: ശബരിമല വിഷയം ശ്രീധരൻ പിള്ളയ്ക്ക് മുതലാക്കാനായില്ല; നിലപാടുകൾ പലവട്ടം മാറ്റി ആശയക്കുഴപ്പം ഉണ്ടാക്കി; മുകുന്ദന്റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസിനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ. തിരുവനന്തപുരം മണ്ഡലത്തിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. തന്നെ ശിവസേന പിന്തുണയ്ക്കും. മറ്റുചിലരും പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പാർ്ട്ടിക്ക് വേണ്ടെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മുകുന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീധരൻ പിള്ളയ്‌ക്കെതിരെയും അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു. ശബരിമല വിഷയം മുതലാക്കാനായില്ല. നിലപാടുകൾ പലതവണ മാറ്റി ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ സജീവമാകാനുള്ള മുകുന്ദന്റെ ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. താക്കോൽ സ്ഥാനങ്ങളിൽ നിയോഗിക്കാമെന്ന വാഗ്ദാനങ്ങൾ നേതൃത്വം ഇനിയും പാലിച്ചിട്ടില്ല. ഇതോടെ ഏറെ നാളായി അദ്ദേഹം മാനസികമായി അകൽച്ചയിലായിരുന്നു. നേരത്തെ നേമം നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന ഭീഷണി അദ്ദേഹം മുഴക്കിയിരുന്നു. പാർട്ടി കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം മുമ്പും മത്സരഭീഷണി മുഴക്കിയത്. അന്ന് ഒ.രാജഗോപാൽ അടക്കമുള്ളവർ ഇടപെട്ടാണ് മുകുന്ദനെ പിന്തിരിപ്പിച്ചത്.

2006-ൽ ബിജെപി.യിൽനിന്ന് പുറത്താകുമ്പോൾ ഉത്തരമേഖലാ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്. പ്രചാരകൻ എന്നനിലയിൽനിന്ന് പാർട്ടിയുടെ ചുമതലയിലേക്ക് മുകുന്ദൻ നിയോഗിക്കപ്പെടുകയായിരുന്നു. ശക്തനായ നേതാവായിരിക്കേയാണ് പുറത്താക്കപ്പെട്ടത്. കേരളത്തിൽ കോൺഗ്രസ് നേതൃത്വവുമായി വലിയ സൗഹൃദം മുകുന്ദന് ഉണ്ടായിരുന്നു. കെ.കരുണാകരനുമായി അടുപ്പം പുലർത്തിയിരുന്ന മുകുന്ദൻ സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കോ ലീ ബി സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആളാണ്.

വി.മുരളീധരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ മുകുന്ദനെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് എടുത്തത്. ഒരു ഘട്ടത്തിൽ മിസ്സ്ഡ് കോൾ അടിച്ചു മുകുന്ദന് പാർട്ടിയിൽ വരാമല്ലോ എന്ന് പരിഹസിക്കുകയും ചെയ്തു.
മിസ്ഡ്കോൾ വഴി പാർട്ടി അംഗത്വമെടുക്കേണ്ട കാര്യമില്ലെന്നും താനിപ്പോഴും അംഗമാണെന്നുമാണ് മുകുന്ദൻ പ്രതികരിച്ചത്.
സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരൻ നിയോഗിക്കപ്പെട്ടതോടെ മുകുന്ദന്റെ തിരിച്ചുവരവിന് വഴിതുറന്നു. കുമ്മനം മുകുന്ദനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുവെങ്കിലും തുടർനടപടിയുണ്ടായില്ല. തിരിച്ചുവരവ് വൈകുന്നതിൽ മുകുന്ദനും അസ്വസ്ഥനായിരുന്നു. തിരുവനന്തപുരത്തുനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പ് അന്നും മുകുന്ദൻ നൽകി. ഇതിനിടെ മുകുന്ദന്റെ വരവ് കുമ്മനം സ്ഥിരീകരിച്ചു. സാധാരണ പ്രവർത്തകനായിട്ടായിരിക്കും മടങ്ങിവരുന്നതെന്നും ഭാരവാഹിത്വം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

തുടർന്ന്, വർഷങ്ങൾക്കുശേഷം പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലെത്തി മുകുന്ദൻ പ്രവർത്തകരെ കണ്ടു. എന്നാൽ, തുടർനടപടി പാർട്ടി വൈകിച്ചു. എൻ.എസ്.എസ്. നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് മുകുന്ദൻ. ഇതിനിടെ, വർഷങ്ങൾക്കുശേഷം പാർട്ടിയിലേക്ക് മടങ്ങിയെത്തിയ മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻപിള്ള പ്രവർത്തനങ്ങളിൽ സജീവമായി. കഴിഞ്ഞ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത രാമൻപിള്ള കോട്ടയത്ത് നേതൃയോഗങ്ങളിൽ മൂന്നുദിവസവും സജീവമായിരുന്നു. പല പരിപാടികളിലും പ്രവർത്തകരുടെ പ്രിയപ്പെട്ട മുകുന്ദേട്ടൻ പങ്കെടുത്തെങ്കിലും വേണ്ട വിധത്തിലുള്ള പരിഗണന നേതൃത്വം അദ്ദേഹത്തിന് നൽകിയില്ല. മുകുന്ദൻ സജീവമാകുന്നതിനോട് ആർഎസ്എസിന് എതിർപ്പില്ലെങ്കിലും ബിജെപി നേതൃത്വം അനുകൂലഭാവം കാട്ടുന്നില്ല. ഇതിൽ മനംനൊന്താണ് പി.പി.മുകുന്ദന്റെ വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP