Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഷയെ സ്ഥാനാർത്ഥി ആക്കിയാൽ അംഗീകരിക്കില്ലെന്ന വാദവുമായി പി ജെ ജോസഫ്; പാലായിൽ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനം; സ്ഥാനാർത്ഥി ആരാണെന്ന് ചർച്ച ചെയ്തില്ലെന്നും ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ജോസഫ്; സ്ഥാനാർത്ഥി ഇന്നു തന്നെ; ഏകപക്ഷീയ സ്ഥാനാർത്ഥി ഉണ്ടാകില്ല; കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തുമെന്നും ജോസ് കെ മാണിയുടെ മറുപടി

നിഷയെ സ്ഥാനാർത്ഥി ആക്കിയാൽ അംഗീകരിക്കില്ലെന്ന വാദവുമായി പി ജെ ജോസഫ്; പാലായിൽ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനം; സ്ഥാനാർത്ഥി ആരാണെന്ന് ചർച്ച ചെയ്തില്ലെന്നും ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ജോസഫ്; സ്ഥാനാർത്ഥി ഇന്നു തന്നെ; ഏകപക്ഷീയ സ്ഥാനാർത്ഥി ഉണ്ടാകില്ല; കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തുമെന്നും ജോസ് കെ മാണിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലയിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കേരളാ കോൺഗ്രസിൽ ഭിന്നത തുടരുന്നു. നിഷ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കിയാൽ അതിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ് വിഭാഗം. അതേസമയം നിഷ തന്നെയാണ് സ്ഥാനാർത്ഥിയെന്ന വിധത്തിലാണ് മറുവിഭാഗം മുന്നോട്ടു നീങ്ങുന്നത്. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താൽ അംഗീകരിക്കില്ല. പാലായിൽ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനമെന്നുമായിരുന്നു നിഷാ ജോസിനെ സ്ഥാനാർത്ഥിയാക്കുമോ എന്ന ചോദ്യത്തിന് പി ജെ ജോസഫ് നൽകിയ മറുപടി. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണിയും രംഗത്തുവന്നു. സ്ഥാനാർത്ഥി ഇന്നുതന്നെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാർത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിലെന്നും ജോസ് കെ മാണിയുടെ പ്രതികരണം. ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചിഹ്നത്തിന്റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാർത്തയുണ്ടാകുമെന്നും ഇന്നലെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടുമെത്തിയത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്റെ നിലപാട്. സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിർദ്ദേശം.

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ യുഡിഎഫ് നേതാക്കൾ ജോസഫ്-ജോസ് വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കുഞ്ഞാലിക്കുട്ടി എന്നിവർ ഉച്ചയ്ക്ക് ശേഷമാണ് ഇരുഭാഗത്തെയും കാണുക. ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നൽകി അംഗീകരിപ്പിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം.

പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനം ഉറപ്പിക്കാനാണ് പി ജെ ജോസഫിന്റെ ശ്രമം. നിഷയെ സ്ഥാനാർത്ഥിയാക്കിയാൽ രണ്ടില ചിഹ്നം നൽകില്ലെന്നും ജോസഫ് വാദിക്കുന്നതും ഇതുകൊണ്ടാണ്. നിഷ അംഗീകരിക്കണമെങ്കിൽ തന്നെ കേരളാ കോൺഗ്രസ് ചെയർമാനാക്കി അംഗീകരിക്കണമെന്നാണ് ജോസഫ് ഉന്നയിക്കുന്ന കാര്യം. പൊതുസമ്മതനായ സ്ഥാനാർത്ഥിയെ വേണമെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. സ്ഥാനാർത്ഥിയെ ഒറ്റക്ക് തീരുമാനിക്കുകയാണെങ്കിൽ പാർട്ടി ചിഹ്നം പി.ജെ. ജോസഫിന്റെ കൈയിലാണെന്ന കാര്യം ഓർമ വേണമെന്ന് മോൻസ് ജോസഫ് ഓർമ്മിപ്പിച്ചു.

നിഷ പാർട്ടി അംഗമാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി സ്ഥാനാർത്ഥിയാകാൻ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യതയൊന്നും വേണ്ടെന്നും വോട്ടർ പട്ടികയിൽ പേരുണ്ടായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നിഷ ജോസ് കെ മാണി കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകയാണ്. സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോഴാണ് വിജയസാധ്യത വിലയിരുത്തേണ്ടത്. സ്ഥാനാർത്ഥി ആകാൻ പാർട്ടി മെമ്പർ ആകണമെന്നില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം പാലായിൽ ചൊവ്വാഴ്ചയ്ക്കകം യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ചിഹ്നമായ രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കുമെന്നും ബെന്നി ബഹനാൻ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP