Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എം മാണിക്ക് മുഖ്യമന്ത്രിയാകണോ? കേരളാ കോൺഗ്രസ് നേതാക്കളുടെ നേതാക്കളുടെ ആവശ്യത്തോട് മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കെ എം മാണിക്ക് മുഖ്യമന്ത്രിയാകണോ? കേരളാ കോൺഗ്രസ് നേതാക്കളുടെ നേതാക്കളുടെ ആവശ്യത്തോട് മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ധനമന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ കെ എം മാണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അടുത്തിടെ കേരളാ കോൺഗ്രസുകാർ നിരന്തരം ഉന്നയിച്ചു വരികയാണ്. പിന്നാലെ സിപിഐ(എം) നേതാക്കൾ മാണി എന്തുകൊണ്ടും മുഖ്യമന്ത്രിയാകാൻ മാണി യോഗ്യനാണെന്ന് അഭിപ്രായപ്പെടുകയും ചെയതു. ഇങ്ങനെയൊക്കെ അഭിപ്രായം പ്രകടിപ്പിക്കുൻ താൻ മുഖ്യമന്ത്രി ആകാൻ ഇല്ല എന്നൊരു വാക്ക് കെ എം മാണി ഇതുവരെ പറഞ്ഞിട്ടില്ല. മാണിയുടെ ഈ മൗനത്തെ വിമർശിച്ചു കൊണ്ട് കെപിസിസി വക്താവ് പന്തളം സുധാകരൻ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ മാണിയെ വിമർശിച്ച് പന്തളം രംഗത്തെത്തിയത്.

മാണിക്ക് മുഖ്യമന്ത്രിയാവണമെങ്കിൽ കോൺഗ്രസ്സിൽ പ്രാഥമികാംഗത്വമെടുക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കളിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പന്തളത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി ആക്കണം എന്ന ചില കേരളാ കോൺഗ്രസ് നേതാക്കന്മാർ ഉയർത്തുന്ന ആവശ്യത്തിന്മേൽ കെ.എം.മാണി അവലംബിക്കുന്ന മൗനം വെടിയണമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ സുധാകരൻ ആവശ്യപ്പെട്ടത്. യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുതകുന്ന 'ബുദ്ധിപരമായ മൗനം' ആയിട്ടുമാത്രമേ ഇതിനെ കാണാനാവൂ എന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതിരക്കച്ചവട നീക്കങ്ങളുമായി ഇതിനെ കൂട്ടിവായിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും പറഞ്ഞിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയോടെ സിപിഐ(എം). ഹതാശരാണ്. യു.ഡി.എഫിൽ വിള്ളലുണ്ടായാൽ മാത്രമേ ഇനി തങ്ങൾക്കു ഭരണത്തിലേക്ക് ഒരു ഉയിർത്തെഴുനേൽപ്പ് സാദ്ധ്യമാകൂ എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള കരുവായി യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായ കേരള കോൺഗ്രസ് നിന്നു കൊടുക്കരുതെന്ന് പന്തളം ആവശ്യപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കെ.എം.മാണി കൂടി നേതൃത്വം നല്കുന്ന സർക്കാരിലും യു.ഡി.എഫിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ ശക്തമായ തെളിവാണ്.

അതു കാത്തു സൂക്ഷിച്ചു മുന്നേറാൻ യു.ഡി.എഫിലെ എല്ലാ കക്ഷികളും ബാധ്യസ്ഥരാണ്. അല്ലാതെ എൽ.ഡി.എഫിന്റെ കരിഞ്ഞുണങ്ങിയ മോഹങ്ങൾക്ക് ഇതൾ വിരിയിക്കുകയല്ല ധർമ്മമെന്ന് പന്തളം ഓർമ്മിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ മതേതരത്വ വിരുദ്ധ നിലപാടുകളെ ചെറുക്കാൻ കോൺഗ്രസ്സിനൊപ്പമാണ് കേരളാ കോൺഗ്രസ്സും മാണിയും അണിചേരേണ്ടതെന്നും പന്തളം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP