Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലിശ ഹറാമായവരെ ലക്ഷ്യമിട്ട് തുടങ്ങിയ തട്ടിപ്പ്; പിടിച്ചു കുലുക്കിയത് കുന്നംകുളം സിപിഎമ്മിനേയും; ഒരുകാര്യവും ഇല്ലാതെ ഉണ്ടായ വിവാദം പാലിശേരി സഹോദരന്മാരുടെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടിയാകും

പലിശ ഹറാമായവരെ ലക്ഷ്യമിട്ട് തുടങ്ങിയ തട്ടിപ്പ്; പിടിച്ചു കുലുക്കിയത് കുന്നംകുളം സിപിഎമ്മിനേയും; ഒരുകാര്യവും ഇല്ലാതെ ഉണ്ടായ വിവാദം പാലിശേരി സഹോദരന്മാരുടെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടിയാകും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സഹോദരന്മാരായ പാർട്ടിനേതാക്കളുടെ അഭിപ്രായ ഭിന്നത ഒടുവിൽ അവർക്ക് തന്നെ വിനയായി.''ഒരുകാര്യവും ഇല്ലാതെ''ഉണ്ടാക്കിയ വിവാദമാണ് തൃശൂരിലെ സിപിഎമ്മിൽ ബാബു എം പാലിശേരിയുടേയും സഹോദരൻ കുന്നംകുളം മുൻ ഏരിയ സെക്രട്ടറി ബാലാജിയുടേയും പാർട്ടി നടപടിക്ക് പിന്നിലെ മൂല കാരണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബാബു എം പാലിശേരിക്കും ബാലാജിക്കും സീറ്റ് നൽകേണ്ടന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തിരുന്നിരുന്ന ബാലാജിക്ക് പങ്കുണ്ട് എന്ന തരത്തിൽ പ്രചരണം ആരംഭിച്ചതോടെയാണ് കുന്നംകുളം സിപിഎമ്മിൽ പ്രശ്‌നങ്ങൾക്ക് 'പ്രത്യക്ഷ'തുടക്കമായത്. പലിശ ഹറാമാണെന്ന് കണക്കാക്കുന്ന ചില മുസ്ലിം മത വിശ്വാസികളെ പണം ഭൂമിയിൽ നിക്ഷേപിപിച്ച് പണം ഇരട്ടിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതാണ് കേസ്. ഇതിലെ പ്രതികളെല്ലാം പ്രവാസികളായ ചില മലപ്പുറം കോലളമ്പ് സ്വദേശികളായിരുന്നു. ഗൾഫ് കേന്ദ്രീകരിച്ചാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഭൂമിയിൽ പണം നിക്ഷേപിച്ച ചിലർക്കെല്ലാം പണം 'വിഹിത'മെന്ന പേരിൽ കുറച്ച് കാലത്തേക്ക് നൽകാൻ ഇവർക്കായി. എന്നാൽ ഏതാനും മാസങ്ങൾക്കിപ്പുറം തന്നെ കമ്പനി പൊട്ടി. 1993 ൽ ഏതാണ്ട് ലക്ഷ ക്കണക്കിന് രൂപ ഇതിൽ നിക്ഷേപിച്ച പലരും കൃത്യമായി കുടുങ്ങി. മുതലും ലാഭവും കിട്ടാതെ പലരും തട്ടിപ്പിനിരയായി.കഥ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് ഈ വിവാദം സിപിഎമ്മിലേക്കും വ്യാപിക്കുന്നത്. തട്ടിപ്പിൽ ഉൾപ്പെട്ട ചില കുന്നംകുളം വ്യവസായികളുമായുള്ള ബലാജിയുടെ ബന്ധം അദ്ദേഹവുമായി ശത്രുതയിലുള്ള ജേഷ്ഠൻ ബാബുഎം പാലിശേരി വിഭാഗം ഉപയോഗിക്കുകയായിരുന്നു എന്നാണ് ആക്ഷേപം .

എന്തായാലും കോലളമ്പ് ഭൂമിയിടപാട് ഒതുക്കാൻ ബാലാജി കോടികൾ കൈക്കൂലി വാങ്ങി എന്ന തരത്തിൽ പ്രചരണം നടത്താൻ എതിർ വിഭാഗത്തിനായി. ഇത് പാർട്ടി അണികളിലും അനുഭാവികളിലും എത്തിക്കുന്നതിലും ഒരു പരിധി വരെ അവർ വിജയിക്കുകയും ചെയ്തു. ഇതോടെ ഏരിയ സെക്രട്ടറിയും കുന്നംകുളം പാർട്ടിയും പ്രതിരോധത്തിലായി. ബാലാജിക്കെതിരെ കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടൻ പരാതി രേഖാമൂലം പൊലീസിൽ എത്തുമെന്ന് വരെയായി പ്രചരണം. സംഗതി ഇത്രയുമായപ്പോൾ ബാലാജി വിഭാഗവും ഉണർന്നു. പരാതി കൊടുക്കാൻ പാർട്ടിക്കുള്ളിലെ ചിലർ പരാതിക്കാരനായ റസാക്കിനെ ചുമതപ്പെടുത്തിയെന്ന് കൂടി അറിഞ്ഞതോടെ ഒരു മുഴം മുൻപെ എറിയാൻ ബാലാജിയും കൂട്ടരും തീരുമാനിക്കുകയായിരുന്നു.

എടപ്പാൾ സ്വദേശിയായ റസാക്കിനെ അയാളുടെ നാട്ടിൽ നിന്ന് ബലാജി താമസിക്കുന്ന പെരുമ്പിലാവിൽ എത്തിച്ച്(പാർട്ടിക്കാരായ ചിലരെ ഉപയോഗിച്ച് ബാലാജി തട്ടിക്കൊണ്ടുവന്നതാണെന്ന തരത്തിലും പിന്നീട് വാർത്തകൾ വന്നു)ആരോപണങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് രേഖാമൂലം അദ്ദേഹം എഴുതി വാങ്ങിച്ചു. ഇതിന് റസാക്കിനെ പ്രേരിപ്പിച്ചവർക്കെതിരെ പാർട്ടിയിൽ പരാതി നൽകാനുള്ള ഒരു സ്റ്റേറ്റ്‌മെന്റും കൂട്ടത്തിൽ ഉൾപ്പെടുത്തി. ഇതോടെ മറ്റൊരു പ്രചരണവും ബാലജിക്കെതിരെ ആരംഭിച്ചു. പരാതി പോകുന്നതിന് മുൻപ് അത് തടഞ്ഞത് അദ്ദേഹത്തിന് ഭൂമിയിടപാടിൽ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് എതിർപക്ഷം വാദിച്ചു. ഒടുവിൽ ഇത് തൃശൂർ ജില്ലാ കമ്മറ്റിയിലും ചർച്ചയായി.

സഹോദരന്മാർ എന്നതിലുപരി ഔദ്യോഗികപക്ഷത്തെ ശക്തരായ രണ്ട് നേതാക്കൾ തമ്മിലുള്ള അകൽച്ച ഇത്രത്തോളമായതോടെ പാർട്ടി മുൻ സ്പീക്കർ കെ രാധാകൃഷണൻ അദ്യക്ഷനായി അന്വേഷണ കമ്മീഷനേയും നിയോഗിച്ചു. ഇതിനിടെ റസാക്ക് വീണ്ടും മറുപക്ഷം ചേർന്നു. ബാലാജി ഗുണ്ടകളെ ഉപയോഗിച്ച് തന്നെ അയാളുടെ വീട്ടിലെത്തിച്ച് ബലമായി സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിക്കുകയായിരുന്നു എന്ന് പൊലീസിന്(സിറ്റി പൊലീസ് കമ്മീഷണർക്ക്ാമൊഴി നൽകി. ഇതോടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത കോലളമ്പ് ഭൂമിയിടപാടിൽ വലിയ തെറ്റുകാരായി അവർ മാറി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനൊന്നും കാത്തുനിൽക്കാതെ ബാലാജി പക്ഷം ഒരു ഭാഗത്ത് പണി തുടർന്നു കൊണ്ടേയിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ വിഷയം ബാബു എം പാലിശേരി എംഎൽഎക്കെതിരെ ഉയർത്തി കൊണ്ട് വരുന്നതിൽ അവർ പൂർണ്ണമായി വിജയിക്കുകയും ചെയ്ത. ഭൂരിഭാഗം ലോക്കൽ കമ്മറ്റികളും സമ്മേളനത്തിൽ എംൽഎക്കെതിരെ രംഗത്ത് വന്നു.

ഇതിന്റെ പ്രതിധ്വനി എന്നോണം കുന്നംകുളം ഏരിയാ സമ്മേളനത്തിൽ ബാബുവിനൊപ്പം നില്ക്കുന്ന മുൻ നഗരസഭ ചെയർമാൻ ജയപ്രകാശിനെ ഏരിയ കമ്മറ്റിയിൽ നിന്ന് വെട്ടി പുറത്താക്കാൻ ബാലാജി വിഭാഗത്തിനായി. പ്രശനം ഇത്ര വഷളായെന്ന് മനസിലാക്കിയ പിണറായി നേരിട്ടിടപെട്ടാണ് സഹോദരന്മാർക്കെതിരായി നടപടിയെടുക്കാൻ ജില്ലാ കമ്മറ്റിക്ക് നിർദ്ദേശം നൽകിയതത്രെ. ഇവരെ കൂടാതെ ഇതിൽ പങ്കാളിത്തമുള്ള നഗരസഭ മുൻ ചെയർമാൻ ജയപ്രകാശിനെ താക്കീത് ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളൂണ്ട്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയ ബാബു എം പാലിശേരി ജില്ലാ കമ്മറ്റിയിൽ തുടരും.സംഭവത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ബാലാജി ജില്ലാ കമ്മറ്റിയിൽ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തപ്പെട്ടു.

പ്രശനങ്ങൾ ഇതോടെ അവസാനിക്കണമെന്ന് സിപിഐ(എം) നേതൃത്വം നേതാക്കൾക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. അധികാര തർക്കത്തിന്റെ പേരിലാണ് സഹോദരന്മാർ പരസ്പരം തെറ്റുന്നതെന്നാണ് പറയപ്പെടുന്നത്. മൂന്ന് തവണയിൽ കൂടുതൽ ഏരിയ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് തുടരാനാകാത്ത സ്ഥിതി വന്നതൊടെ കുന്നംകുളം പാർട്ടിയിൽ അപ്രമാധിത്വം ഉള്ള ബാലാജി അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വരുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിന്റെ പേരിലാണ് സഹോദരന്മാർ തമ്മിൽ പരസ്പരം ബദ്ധവൈരികളാകുന്നതെന്നും പരയപ്പെടുന്നു. എംഎൽഎ ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ബാബുവും പാർട്ടിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

എന്തായാലും ഇപ്പോഴത്തെ ഏരിയ സെക്രട്ടറിയും മുൻ വി എസ് പക്ഷ നേതാവുമായ ടികെ വാസുവിന്റെ കീഴിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണെന്നാണ് ജില്ലാ ഘടകം വിലയിരുത്തിയിരിക്കുന്നത്. കുന്നംകുളം മേഖലയിൽ പാർട്ടി വിട്ട് പോയവരെ തിരികെയെത്തിക്കണമെന്ന നിർദ്ദേശവും വാസുവിന് പിണറായി നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇതിലൂടെ കോലളമ്പ് ഭൂമി വിവാദത്തിൽ നിന്ന് തടിയൂരാമെന്നാണ് സിപിഐ(എം) കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP