Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാർകോഴ കമ്മീഷൻ ചായകുടിച്ചു പിരിഞ്ഞു; നിസാമിനെ സംരക്ഷിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴും; ഗെയിംസിൽ അഴിമതിയെന്നും പിസി ജോർജ്ജ്; പാർട്ടിയേയും സർക്കാരിനേയും തള്ളിപ്പറഞ്ഞ് ചീഫ് വീപ്പ് വീണ്ടും

ബാർകോഴ കമ്മീഷൻ ചായകുടിച്ചു പിരിഞ്ഞു; നിസാമിനെ സംരക്ഷിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴും; ഗെയിംസിൽ അഴിമതിയെന്നും പിസി ജോർജ്ജ്; പാർട്ടിയേയും സർക്കാരിനേയും തള്ളിപ്പറഞ്ഞ് ചീഫ് വീപ്പ് വീണ്ടും

കോഴിക്കോട്: ബാർ കോഴ അന്വേഷിക്കാൻ കേരള കോൺഗ്രസ് എം നിയോഗിച്ച പാർട്ടി കമ്മീഷൻ ഒന്നു ചെയിതില്ലെന്നും വെറുതെ ചായകുടിച്ചു പിരിയുകയാണ് ഉണ്ടായതെന്നും പാർട്ടി വൈസ് ചെയർമാനും ചീഫ് വിപ്പുമായ പി സി ജോർജ്. കമ്മീഷൻ ഒരു സിറ്റിങ് പോലും നടത്തിയില്ലെന്നും ജോർജ് പറഞ്ഞു.

ബാർ കോഴ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച സമിതി ഒരു സിറ്റിങ് പോലും കൂടിയതായി തനിക്ക് അറിയില്ലെന്ന് ജോർജ്ജ് പറഞ്ഞു. പലപ്പോഴും സമിതി ചായയും ഉഴുന്ന് വടയും കഴിച്ച് പിരിയുകയായിരുന്നു എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബാർ കോഴ സംബന്ധിച്ച പാർട്ടിയുടെ റിപ്പോർട്ട് ഉണ്ടെങ്കിൽ അത് പാർട്ടി പുറത്തു വിടണം. ജനങ്ങളുടെ ബോദ്ധ്യപ്പെടുത്താൻ ഇത് ആവശ്യമാണ്. സമിതി രണ്ടു തവണ യോഗം ചേർന്നതായി അറിയാം. എന്നാൽ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും ജോർജ് പറഞ്ഞു.

കമ്മീഷൻ എല്ലാം അന്വേഷിച്ചെന്നും കണ്ടെത്തിയെന്നുമാണ് വനമന്ത്രി കെ എം മാണി പറഞ്ഞിരുന്നത്. ബാർ കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് കണ്ടു പിടിക്കാനുമാണ് പി ജെ ജോസഫിനെ ചെയർമാനാക്കി കമ്മീഷനെ വച്ചത്. അവരൊന്നും കണ്ടുപിടിച്ചില്ലെന്നാണ് പിസി ജോർജിന്റെ വെളിപ്പെടുത്തൽ.

ദേശീയ ഗെയിംസിന്റെ നടത്തിപ്പിൽ വൻ അഴിമതിയാണ് ഉണ്ടായിട്ടുള്ളത്. വൻ കൊള്ളയാണ് നടന്നത്. സർക്കാർ വൻ തുക ധൂർത്തടിച്ചു. അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം കൊലയാളി നിസാമിനെ സംരക്ഷിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴുമെന്നും പി സി ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP