Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാവിന്റെ ജയം ഉറപ്പാണെങ്കിലും കൂടെ നിൽക്കുന്ന അണികൾക്കും വേണ്ടേ എന്തെങ്കിലും? പിസി ജോർജ് യുഡിഎഫ് സ്നേഹം പ്രഖ്യാപിച്ചത് ഒന്നും കൊടുക്കാതെ അണികളെ അധികനാൾ കൊണ്ട് നടക്കാൻ ആവില്ലെന്ന് ഉറപ്പായപ്പോൾ; യുഡിഎഫ് പ്രവേശത്തിന് പൂഞ്ഞാർ ആശാൻ കരുക്കൾ നീക്കുന്നത് രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണയോടെ; എന്ത് വിലകൊടുത്തും തടയുമെന്ന് സൂചിപ്പിച്ച് മാണി; മുസ്ലിം ലീഗ് കെഎം മാണിയെ പിന്തുണയ്ക്കുന്നതും ജോർജിന് തടസ്സമാകും; യുഡിഎഫ് വാതിൽ തുറക്കാതെ വന്നാൽ ജോർജ് ബിജെപി പക്ഷത്തേക്ക് തന്നെ

നേതാവിന്റെ ജയം ഉറപ്പാണെങ്കിലും കൂടെ നിൽക്കുന്ന അണികൾക്കും വേണ്ടേ എന്തെങ്കിലും? പിസി ജോർജ് യുഡിഎഫ് സ്നേഹം പ്രഖ്യാപിച്ചത് ഒന്നും കൊടുക്കാതെ അണികളെ അധികനാൾ കൊണ്ട് നടക്കാൻ ആവില്ലെന്ന് ഉറപ്പായപ്പോൾ; യുഡിഎഫ് പ്രവേശത്തിന് പൂഞ്ഞാർ ആശാൻ കരുക്കൾ നീക്കുന്നത് രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണയോടെ; എന്ത് വിലകൊടുത്തും തടയുമെന്ന് സൂചിപ്പിച്ച് മാണി; മുസ്ലിം ലീഗ് കെഎം മാണിയെ പിന്തുണയ്ക്കുന്നതും ജോർജിന് തടസ്സമാകും; യുഡിഎഫ് വാതിൽ തുറക്കാതെ വന്നാൽ ജോർജ് ബിജെപി പക്ഷത്തേക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു മുന്നണിയുടേയും ഭാഗമല്ലെങ്കിലും പിസി ജോർജിന് സ്വന്തം തട്ടകത്തിൽ നിന്ന് ജയിച്ച് കയറാൻ ാരുടേയും പിന്തുണ വേണ്ടെന്ന് അദ്ദേഹം 2016 നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തെളിയിച്ചതാണ്. എന്നാൽ ഒരു മുന്നണിയിലും ഭാഗമല്ലാതെ ഇരുന്നാൽ വെറുമൊരു എംഎൽഎ കസേരയക്ക് അപ്പുറത്തേക്ക് കടക്കാൻ സാധ്യത ഇല്ലെന്ന് മനസ്സിലാക്കിയാണ് ജോർജ് ഇപ്പോൾ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാകുന്നത്. മാത്രമല്ല ഒരു മുന്നണിയുടേയും ഭാഗമല്ലാതെ നിൽക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിച്ച് അണികളെ അധികകാലം കൊണ്ട് പോകാനും ഒപ്പം നിർത്താനും കഴിയില്ലെന്നും പിസി തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫിലേക്ക് തിരിച്ചുവരവിനുള്ള കരുനീക്കങ്ങളുമായി ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.

കോൺഗ്രസുമായി സഹകരിക്കാനാണ് പാർട്ടിയുടെ പുതിയ തീരുമാനമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യമറിയിച്ച് കെപിസിസി. പ്രസിഡന്റിന് കത്ത് നൽകി. ഈ അഭിപ്രായം അറിയിച്ച് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹന്നാനും കത്ത് അയച്ചിട്ടുണ്ട്. 17-ന് യു.ഡി.എഫ്. യോഗം ചേരാനിരിക്കെയാണ് ജോർജിന്റെ കത്ത് എന്നതും ശ്രദ്ധേയം.അതേസമയം, ജോർജ് മുന്നണിയിൽ തിരികെയെത്തുന്നത് തടയണമെന്ന് യൂത്ത്ലീഗ് നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രൂക്ഷവിമർശനമാണ് പൂഞ്ഞാർ എംഎ‍ൽഎയ്‌ക്കെതിരേ യൂത്ത്ലീഗ് നടത്തുന്നത്. 'പ്രഖ്യാപിത ശത്രു'വിനെതിരേ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് (എം). കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ രഹസ്യപിന്തുണ ജോർജിനുണ്ടോയെന്നും മാണി വിഭാഗം സംശയിക്കുന്നു.

തനിക്കെതിരേ അണിയറയിലെ പടയൊരുക്കം തിരിച്ചറിഞ്ഞ് കരുതലോടെയാണ് ജോർജിന്റെ നീക്കം. ശബരിമലയിലെ യുവതീപ്രവേശവിവാദത്തിൽ ബിജെപിക്കൊപ്പം നീങ്ങിയ ജോർജ് നയംമാറ്റം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ്. മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പാക്കാൻ മടിക്കുന്ന ബിജെപിയുമായി ഇനി ബന്ധമില്ലെന്ന് സമ്മേളനം വ്യക്തമാക്കി. കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചാണ് നേതൃയോഗം പിരിഞ്ഞത്.

എന്നാൽ, കോൺഗ്രസുമായി സഹകരിക്കാനുള്ള പാർട്ടി തീരുമാനം യു.ഡി.എഫിലേക്കുള്ള മടങ്ങിവരവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് പി.സി. ജോർജ് വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചാകും പിന്തുണ സംബന്ധിച്ച പ്രഖ്യാപനമെന്നും ജോർജ് പറയുന്നു.മാണിഗ്രൂപ്പും യൂത്ത് ലീഗും എന്നെ ഭയക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അവരുടെ സഹായം ഞാൻ തേടിയിട്ടുമില്ല. യു.ഡി.എഫ്. പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നും പിസി പറയുന്നു.നിയമസഭയിൽ ബിജെപിക്കൊപ്പം വേഷം ധരിച്ചെത്തിയ ജോർജ് ഇപ്പോൾ കോൺഗ്രസിനോട് സ്‌നേഹം കാട്ടുന്നത് അപഹാസ്യമാണ്. ഈ ആഗ്രഹം നടപ്പാകില്ല എന്ന നിലപാടാണ് കേരള കോൺഗ്രസ് എമ്മിന്.

അറ്റകൈ പ്രയോഗം എന്ന നിലയിൽ യുഡിെഫ് പ്രവേശനം സാധ്യമല്ലാതെ വന്നാൽ ബിജെപിയിലേക്ക് ത്‌ന്നെയാകും പിസി പോവുക. എന്നാൽ ഇതിനോട് അണികൾ എത്തരത്തിൽ പ്രതികരിക്കും എന്നതും പൂഞ്ഞാറിൽ ജോർജിന്റെ വലിയ പിന്തുണക്കാരായ എസ്ഡിപിഐ പോലും പിണക്കിയാണ് ബിജെപി ബന്ധത്തിന് ജോർജ് തയ്യാറെടുക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പുതിയ കക്ഷികളെ ഉൾപ്പെടുത്തി യു.ഡി.എഫ്. വിപുലീകരിക്കാൻ നേതൃത്വം ആലോചിക്കുന്നു. ഇതിന്റെ ആദ്യപടിയായി വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ മുന്നണിവിപുലീകരണം അജൻഡയായി ഉൾപ്പെടുത്തി. ചില കക്ഷികൾ മുന്നണിപ്രവേശത്തിന് സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

എൻ.ഡി.എ.യുമായി അകന്ന ജെ.എസ്.എസ്. (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ യു.ഡി.എഫ്. വിട്ടപ്പോൾ അകന്നുനിന്ന ഒരുവിഭാഗം എന്നിവ മുന്നണിപ്രവേശത്തിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കഴിയുന്നത്ര കക്ഷികളെ ഒപ്പം കൂട്ടണമെന്ന താത്പര്യമാണ് പൊതുവിൽ മുന്നണിയിലുമുള്ളത്.

ജനപക്ഷത്തെ യു.ഡി.എഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജും കത്ത് നൽകിയിട്ടുണ്ട്. ബിജെപി.യുമായി സഹകരിച്ച ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കൾക്ക് ഇടയിൽ വിയോജിപ്പുണ്ട്. ജോർജിനോട് കെ.എം. മാണിക്കുള്ള കടുത്ത എതിർപ്പും കണക്കാക്കണം. കേരള കോൺഗ്രസുമായി ഏറ്റുമുട്ടി ചീഫ് വിപ്പ് പദവി നഷ്ടമാകുകയും ബാർ കേസിൽ നിശിതമായി എതിർക്കുകയും ചെയ്ത ജോർജുമായി മാണിക്ക് രാഷ്ട്രീയമായ എതിർപ്പ് മാത്രമല്ലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP