Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെയ്യാറ്റിൻകര സനലിനെ പുറത്താക്കി പന്തളം സുധാകരന്റെ മുറി നിയമസഭാ സെക്രട്ടറി താഴിട്ടു പൂട്ടി; പുനലൂർ മധുവിന്റെ മുറിയിൽ നിന്നു മണക്കാട് സുരേഷും പുറത്തേക്ക്: ഒഴിയാത്ത മുൻ എംഎൽഎമാരുടെ മുറികൾ നിറയെ നേതാക്കളുടെ വാസം

നെയ്യാറ്റിൻകര സനലിനെ പുറത്താക്കി പന്തളം സുധാകരന്റെ മുറി നിയമസഭാ സെക്രട്ടറി താഴിട്ടു പൂട്ടി; പുനലൂർ മധുവിന്റെ മുറിയിൽ നിന്നു മണക്കാട് സുരേഷും പുറത്തേക്ക്: ഒഴിയാത്ത മുൻ എംഎൽഎമാരുടെ മുറികൾ നിറയെ നേതാക്കളുടെ വാസം

തിരുവനന്തപുരം: ബ്ലൂഫിലിം ബ്ലാക്ക്‌മെയ്‌ലിങ് കേസിലെ പ്രതി ജയചന്ദ്രൻ മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദിന്റെ പേരിൽ എടുത്ത മുറിയിൽ 16 ദിവസം ഒളിവിൽ താമസിച്ച വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെ നിയമസഭാ സാമാജികരുടെ ഹോസ്റ്റലിലെ മറ്റ് അനധികൃത വാസങ്ങൾക്കും പിടി വീഴുന്നു. തിരുവനന്തപുരം പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ അധികമുള്ള മുറികൾ മുൻ എംഎൽഎമാർക്ക് ദിവസം പത്തുരൂപ വാടകയ്ക്ക് അനുവദിക്കാൻ വകുപ്പുണ്ട്. ഈ സൗകര്യം ദുരുപയോഗം ചെയ്താണ് കോൺഗ്രസ് നേതാക്കളും സിൽബന്ധികളും എംഎൽഎ ഹോസ്റ്റൽ സ്ഥിരം താവളമാക്കിയത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ചുമുറികൾ നിയമസഭാ സെക്രട്ടറി ഒഴിപ്പിച്ചു.

മുൻ എംഎൽഎമാരായ ശരത്ചന്ദ്ര പ്രസാദിന്റെ പേരിൽ എടുത്തിരുന്ന 47-ാം നമ്പർ മുറി, പന്തളം സുധാകരന്റെ പേരിലെടുത്ത നാൽപ്പതാം നമ്പർ മുറി, എ എ ഷുക്കൂറിന്റെ പേരിൽ എടുത്ത ഏഴാം നമ്പർ മുറി, പുനലൂർ മധുവിന്റെ പേരിലെടുത്ത 32-ാം നമ്പർ മുറി, കെ കെ ഷാജുവിന്റെ പേരിൽ അനുവദിച്ച 53-ാം നമ്പർ മുറി എന്നിവയാണ്, നിയമസഭാ സെക്രട്ടറി താഴിട്ടു പൂട്ടിയത്. ഇവ കൂടാതെ പുതിയ എംഎൽഎമാർ താമസിക്കുന്ന മുറികളും രജിസ്റ്ററുകളും അടക്കം അദ്ദേഹം പരിശോധിക്കുകയാണ്. മുറി അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

കെപിസിസി സെക്രട്ടറി നെയ്യാറ്റിൻകര മധുവാണ് പന്തളം സുധാകരന്റെ പേരിൽ എടുത്ത മുറി ഉപയോഗിച്ചിരുന്നത്. പുനലൂർ മധുവിന്റെ പേരിൽ അനുവദിച്ച മുറി ഉപയോഗിച്ചുവന്നത് മറ്റൊരു കെപിസിസി സെക്രട്ടറിയായ മണക്കാട് സുരേഷും. ഇരുവരും തിരുവനന്തപുരം സ്വദേശികൾ തന്നെയാണെന്നതാണ്, മറ്റൊരു കാര്യം.

അന്യായമായി അനുവദിച്ച മുറികൾ തിരിച്ചെടുത്തുവെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു. അതേ സമയം എംഎൽഎ ഹോസ്റ്റലിൽ താൻ മുറിയെടുത്തിട്ടില്ല എന്ന വിശദീകരണവുമായി പന്തളം സുധാകരൻ രംഗത്തുവന്നു. താൻ കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തുകയോ എംഎൽഎ ഹോസ്റ്റലിലെ മുറി പുതുക്കാൻ ഒപ്പിട്ടു നൽകുകയോ ചെയ്തിട്ടില്ലെന്നും തന്റെ വ്യാജ ഒപ്പിട്ട് മുറിയെടുത്തതത് ഗുരുതരമായ ചട്ടലംഘനമാണെന്നും അത് അന്വേഷിക്കണമെന്നുമാണ് പന്തളം സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം കഴിഞ്ഞ ഒരു വർഷമായി ഈ മുറി ഇദ്ദേഹത്തിന്റെ പേരിൽ അനുവദിച്ചിരിക്കയാണ്. നിയമപ്രകാരം മൂന്നു ദിവസം മാത്രമേ മുൻ എംഎൽഎമാർക്ക് ഇവിടെ മുറിലഭിക്കൂ. മൂന്നു ദിവസം കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി മുറി പുതുക്കണം. ഒരു വർഷമായി ഈ മുറി മറ്റൊരാൾ ഉപയോഗിക്കുന്നത് അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യത്തിനു വ്യക്തമായി മറുപടി പറയാതെ പന്തളം സുധാകരൻ ഒഴിഞ്ഞുമാറി.

ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനായി മുറി നൽകിയിരുന്നുവെന്ന് എ എ ഷുക്കൂർ അറിയിച്ചു. എന്നാൽ പുതിയ താമസസൗകര്യം ശരിയാകുംവരെ മാത്രമാണ് ഇയാൾക്ക് ഇവിടെ താമസസൗകര്യം ഒരുക്കിയതെന്നും അതിന്റെ സർവ്വ ഉത്തരവാദിത്വവും താൻ വഹിക്കാൻ തയ്യാറാണെന്നും ഷുക്കൂർ പ്രതികരിച്ചു.

മുൻ എംഎൽഎമാരായ പുനലൂർ മധുവും കെ കെ ഷാജുവും ഇന്നലെ തന്നെ താക്കോൽ തിരികെ നൽകിയിരുന്നു.

സ്പീക്കർ സ്ഥാനത്തുനിന്ന് വിരമിക്കുന്നതിനു മുമ്പ് എംഎൽഎ ഹോസ്റ്റൽ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ജി കാർത്തികേയനും മുന്നോട്ടുവന്നതിനെ തുടർന്നാണ്, ഹോസ്റ്റലിൽ പരിശോധന സാധ്യമായത്.

അതേ സമയം, ഈ വിഷയത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെ പ്രസ്താവന നടത്തി. 'നിയമസഭാ സാമാജികരുടെ ഔദ്യോഗിക വാസസ്ഥലമായ എംഎൽഎ ഹോസ്റ്റൽ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരമായതുമായ നടപടിയാണ്. അതിനു കാരണക്കാരായ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ ഉന്നതതല അന്വേഷണവും കർക്കശ നിയമ നടപടിയും അനിവാര്യമാണ്,' അദ്ദേഹം എഴുതി.
ജയചന്ദ്രൻ എംഎൽഎ ക്വാർട്ടേഴ്‌സിൽ ഒളിവിൽ കഴിഞ്ഞത് 16 ദിവസം; അന്വേഷണസംഘം പരിശോധനയ്‌ക്കെത്തിയപ്പോൾ മുങ്ങാൻ ശ്രമിച്ചത് വെളിയിൽ കാത്തു നിന്ന പൊലീസ് വലയിലേക്ക്; അനേകം നേതാക്കളെ സിഡിയിൽ കുരുക്കിയത് പിടിയിലായ പ്രതി
ജയചന്ദ്രന്റെ അറസ്റ്റോടെ ബ്‌ളാക്ക്‌മെയിൽ കേസിന് തിരശ്ശീല വീണേക്കും; മാനംകാക്കാൻ അപേക്ഷയുമായി അനേകം പ്രമുഖർ ആഭ്യന്തരമന്ത്രിക്കു മുന്നിൽ
കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ പൊലീസ് പിടിയിലായ മുഖ്യ പ്രതി കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു; ലക്ഷങ്ങൾ മുടക്കി നടത്തിയ ഇഫ്താറിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു
ബിന്ധ്യക്കും റുക്‌സാനയ്ക്കും നേതാക്കളെ എത്തിച്ചു കൊടുത്തയാൾ ഒളിവിൽ കഴിഞ്ഞത് എംഎൽഎ ഹോസ്റ്റലിൽ; സംരക്ഷിച്ചത് ഉന്നത കോൺഗ്രസ് നേതാവെന്ന് പൊലീസ്; താമസിച്ചിരുന്നത് ശരത്ചന്ദ്ര പ്രസാദിന്റെ പേരിൽ എടുത്ത മുറിയിൽ എന്നു റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP