Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഉമ്മൻ ചാണ്ടിയെ ചുമക്കേണ്ട ഗതികേടാണു കേരളത്തിന്; കോൺഗ്രസിനു ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും പിണറായി

നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഉമ്മൻ ചാണ്ടിയെ ചുമക്കേണ്ട ഗതികേടാണു കേരളത്തിന്; കോൺഗ്രസിനു ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും പിണറായി

പട്ടാമ്പി: നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രിയെ ചുമക്കേണ്ട അവസ്ഥയാണിപ്പോൾ കേരളത്തിനെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. നാറുന്നവരെ പുണരേണ്ട അവസ്ഥ കേരളത്തിലുള്ളവർക്ക് സംജാതമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ഇത്രയും നാറിയ ഒരു ദുർഭരണത്തെ തലയിൽ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങൾക്കുണ്ടായി. ഒരു നിമിഷംപോലും ഉമ്മൻ ചാണ്ടിക്ക് തുടരാൻ അർഹതയില്ല. ഉമ്മൻ ചാണ്ടി രാജിവച്ചൊഴിയുകയാണ് വേണ്ടത്. സ്വയം രാജിവച്ചൊഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് ധാർമകതയുണ്ടെങ്കിൽ രാജി ചോദിച്ചു വാങ്ങണമെന്നും പിണറായി വിജയൻ പട്ടാമ്പിയിൽ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തമ്പാനൂർ രവി സരിതയെ വിളിച്ചതെന്നു വ്യക്തമാണ്. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണത്തിന്റെ വിഹിതമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. തട്ടിപ്പു കമ്പനിയുടെ ഷെയർ ആവശ്യപ്പെടുന്ന ആളായി ഉമ്മൻ ചാണ്ടി മാറി. പച്ചയായി പറയാൻ പറ്റാത്ത അത്രമാത്രം വൃത്തികേടിന്റെ കൂടാരമാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ. പിതൃതുല്യനാണ് ഉമ്മൻ ചാണ്ടിയെന്നു പറഞ്ഞപ്പോൾ പുണ്യാളത്തിയായ സരിത, ഇന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ കോൺഗ്രസുകാർക്ക് എങ്ങനെയാണ് തട്ടിപ്പുകാരിയായതെന്നു കോൺഗ്രസുകാരാണ് പറയേണ്ടത്.

മുഖ്യമന്ത്രിയെ സരിത കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ വരെ മായ്ച്ചു കളഞ്ഞു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനായിരുന്നു എല്ലാം. തെളിവു നശിപ്പിക്കുന്നത് കുറ്റമാണ്. കോൺഗ്രസ് എന്നൊരു പാർട്ടി ഇവിടെയുണ്ടെങ്കിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ നിലപാടു വ്യക്തമാക്കണം. കോൺഗ്രസിന്റെ മുഖ്യമന്ത്രിയടക്കം അധമപ്രവൃത്തിയിൽ ഏർപ്പെട്ടെങ്കിൽ എന്താണു നിലപാട് വ്യക്തമാക്കണം. ഒട്ടകപ്പക്ഷിയുടെ സ്വഭാവം കാണിക്കരുത്.

ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ാെരാളാണ് ഉമ്മൻ ചാണ്ടി. ഇത്രയും ആരോപണങ്ങൽ കേട്ടിട്ടും ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ ആ ഇരിപ്പിനെ എന്താണു പറയുക. പുറത്തുവന്ന കാര്യങ്ങൾ ആത്മാർത്ഥമായി കാണാനും നേരിടാനുമുള്ള ചങ്കൂറ്റം കാണിക്കണം. എല്ലാ വൃത്തികേടുകളും കാണിക്കുന്നവർക്ക് തുടരാൻ ആവില്ലെന്ന് ജനശക്തി കാണിച്ചു കൊടുക്കണം. അതിനായി ജനങ്ങൾ ഉണരണമെന്നും പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP