Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്കല്ല...കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ നോക്കുന്ന സംഘപരിവാറുകാർക്കാണ്; അവരുടെ കുപ്രചാരണം തെറ്റിദ്ധരിച്ചതുകൊണ്ടാവാം വസ്തുതാരഹിതമായ ട്വീറ്റ്; തീർത്ഥാടനസൗകര്യങ്ങളിൽ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് മനുഷ്യാവകാശ കമ്മീഷനും ശരിവച്ചു; സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴിൽ ക്യാമ്പുകളിലേതിനു സമാനമാണു ശബരിമലയിലെ തീർത്ഥാടകരുടെ അവസ്ഥ എന്ന അമിത്ഷായുടെ വിമർശനത്തിന് മറുപടിയുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ശബരിമലതീർത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. തീർത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീർത്ഥാടകർക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. തീർത്ഥാടകരുടെ താത്പ്പര്യം മുൻനിർത്തി വേണ്ട ക്രമീകരണങ്ങൾ അവിടെ വരുത്താൻ ശ്രദ്ധിച്ചതു കൊണ്ടാണ് ഇത്.

ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തർക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ ദുരുദ്ദേശപൂർവ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാർക്കാണ്. അവരുടെ പ്രചാരണത്താൽ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങൾ ഉൾപ്പെടുത്തി ട്വീറ്റ് ചെയ്തത്. ശബരിമലയിൽ സർക്കാർ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്‌നങ്ങൾ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതും ഓർക്കണം. തീർത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അമിത് ഷായുടെ ട്വീറ്റ് തീർത്തും അപ്രസക്തവും അസംഗതവും ആകുന്നു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അമിത് ഷാ രൂക്ഷവിമർശനമാണ് തന്റെ ട്വീറ്റിലൂടെ ഉന്നയിച്ചത്. റഷ്യയിലെ നിർബന്ധിത തൊഴിൽ ക്യാമ്പുകളിലെ (ഗുലാഗ്) ഇരകളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങൾ മൂലം ഭക്തർ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമർശം.

The way Pinarayi Vijayan's govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets.

- Amit Shah (@AmitShah) November 20, 2018
ശബരിമല വിഷയം പോലെയുള്ള പ്രശ്നം പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്. ചെറിയ പെൺകുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പൊലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങൾ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ട്വീറ്റിൽ പറയുന്നു.

If several reports of flushing resting places for devotees and them having to spend nights next to pig droppings & dustbin are true, then Pinarayi Vijayan must realize that he can't treat Ayyappa devotees like inmates of Gulag. We won't let LDF crush people's faith with impunity.

- Amit Shah (@AmitShah) November 20, 2018
ഭക്തർ രാത്രി വിശ്രമിക്കുന്ന സ്ഥലത്തെല്ലാം പന്നി കാഷ്ടവും ചവറ്റു വീപ്പകളുമാണെന്ന റിപ്പോർട്ടുകൾ ശരിയാണെന്നാണ് മനസിലാകുന്നത്. ഗുലാക് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പ ഭക്തരെന്ന് പിണറായി വിജയൻ മനസിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാരിനെ അനുവദിക്കില്ല.

The way Pinarayi Vijayan's govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets.

- Amit Shah (@AmitShah) November 20, 2018
കെ, സുരേന്ദ്രനപ്പോലെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ശബരിലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന അയ്യപ്പവിശ്വാസികളോടൊപ്പം ബിജെപി ഉറച്ച് നിൽക്കുമെന്നും അമിത് ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP