1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല; ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാമോ? ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ആളെ വിമർശിക്കുന്നത് റഫാൽ കേസിൽ ആരോപണവിധേയനായ വ്യക്തിയാണ്; പ്രളയപുനരധിവാസ സഹായം കേരളത്തിന് നിഷേധിച്ചതിന് പിന്നിലും പ്രധാനമന്ത്രി തന്നെയായിരുന്നു എന്നു കരുതണം; തലസ്ഥാനത്തെ റാലിയിൽ മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി പിണറായി വിജയൻ

April 19, 2019 | 05:39 PM IST | Permalink



ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല; ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാമോ? ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ ആളെ വിമർശിക്കുന്നത് റഫാൽ കേസിൽ ആരോപണവിധേയനായ വ്യക്തിയാണ്; പ്രളയപുനരധിവാസ സഹായം കേരളത്തിന് നിഷേധിച്ചതിന് പിന്നിലും പ്രധാനമന്ത്രി തന്നെയായിരുന്നു എന്നു കരുതണം; തലസ്ഥാനത്തെ റാലിയിൽ മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എൽഡിഎഫ് സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധവും സത്യവിരുദ്ധവുമായി പ്രചാരണം നടത്തുന്നു. ഇത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേവനാമം പറയുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്നെന്നാണ് പ്രധാനമന്ത്രി പറയുന്നത് ഇത്തരത്തിൽ ഒരു കേസെങ്കിലും എടുത്തു കാണിക്കാനാകുമോയെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞഞു. മതത്തിന്റെ പേരിൽ അക്രമം നടത്തുമ്പോൾ സംരക്ഷണം ലഭിക്കുന്നത് ബിജെപി ഭരിക്കുന്നയിടത്താണ്. ലാവ്‌ലിൻ േേകസിൽ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. എന്നാൽ, മോദി ഇപ്പോഴും റഫാൽ കേസിൽ പ്രതിസ്ഥാനത്താണ്. കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി. റഫാലിൽ പ്രതിസ്ഥാനത്തുള്ളയാൾക്ക് ഒരക്ഷരം പറയാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത് എത്തിയ മോദി ശബരിമലയുടെ പേര് പരാമർശിച്ചില്ല. എന്നാൽ ദൈവത്തിന്റെ പേര് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. ഇവിടെ ലാത്തിച്ചാർജ് നടത്തുന്നുവെന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസപ്രമാണങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകും. കോടതി മുതൽ പാർലമെന്റ് വരെ വിശ്വാസസംരക്ഷണത്തിനായി പോരാടും. കേരളത്തിൽ ശത്രുപക്ഷത്തുള്ള കോൺഗ്രസും സിപിഎമ്മും ഡൽഹിയിൽ ആത്മമിത്രങ്ങളാണെന്നും മോദി പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമാണ് മോദി ഉന്നയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാരാണ്. ദുരിതാശ്വാസത്തിനായി നൽകിയ പണത്തെപ്പോലും വെറുതെവിട്ടില്ല. പ്രളയമുണ്ടായത് സർക്കാരിന്റെ അനാസ്ഥമൂലമെന്ന് തെളിഞ്ഞതായും മോദി പറഞ്ഞു.നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ, നമ്പി നാരായണൻ നൽകിയ കേസിൽ ഉൾപ്പെട്ടതും നമ്പിനാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുൻ ഡിജിപി സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ് എന്നത് ബിജെപിയുടെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:

കേരളത്തെക്കുറിച്ച് അസത്യാത്മകവും വസ്തുതാവിരുദ്ധവുമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഉണ്ടാകുന്നു എന്നത് നിർഭാഗ്യകരമാണ്. പ്രധാനമന്ത്രിസ്ഥാനത്തിനു നിരക്കുന്നതല്ല സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത് എന്ന വാദം പോലും ഇതിനെ ന്യായീകരിക്കില്ല.

ദൈവനാമം ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് കേരളത്തിനു പുറത്തുപോയി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു. കേരളത്തിനു പുറത്തുപറഞ്ഞാൽ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം.

എന്നാൽ, കേരളത്തിൽ പറഞ്ഞാലോ? കേരളീയർക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സിൽ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക? ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. മറിച്ച് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് താൻ പറഞ്ഞതിന് ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാനാകുമോ?

കേരളത്തിൽ കേസുകളുണ്ടായിട്ടുണ്ട്. എന്നാൽ, അതിലൊന്നുപോലും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല. അക്രമം നടത്തിയതിന്റെ പേരിലാണ്. മതത്തിന്റെ പേരുപറഞ്ഞ് അക്രമം നടത്തുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിലും വേണമെന്നു പറഞ്ഞാൽ നടപ്പില്ല. ശബരിമല സന്നിധാനത്തിൽ പോലും വളരെ പ്രകോപനപരമായ രീതിയിൽ കുഴപ്പമുണ്ടാക്കാൻ അക്രമികളുടെ ശ്രമം നടന്നു. പൊലീസിനെ ആക്രമിച്ചു, ഭക്തജനങ്ങളെ ആക്രമിച്ചു. പൊലീസ് അതീവ സംയമനം പുലർത്തിയതുകൊണ്ടുമാത്രം പ്രശ്‌നങ്ങൾ ഉണ്ടാകാതിരുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു സത്യത്തിൽ അവർക്ക് ആവശ്യം. പ്രശ്‌നങ്ങൾ ഉണ്ടാക്കി അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായി മുതലെടുപ്പ് നടത്തുക എന്നതായിരുന്നു ഉദ്ദേശമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് നടക്കാതെ പോയെങ്കിലും നടന്നു എന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാമോ എന്നതാണ് ഇപ്പോൾ നോട്ടം. അതിന്റെ ഭാഗമാണ് ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്നു എന്നതടക്കമുള്ള ഇപ്പോഴത്തെ പ്രചാരണം.

പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനിൽക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബിജെപി അവകാശപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്. അതിനെയും അതിന്റെ ഭാഗമായുള്ള വൈവിധ്യപൂർണമായ വിശ്വാസ സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ അങ്ങേയറ്റം ശ്രമിച്ചിട്ടും അതൊക്കെ ഇവിടെ തുടരുന്നു എന്നതാണ് സത്യം. അതിനെയൊക്കെ തകർക്കാൻ നടത്തിയ ശ്രമങ്ങളെ അവയെ സംരക്ഷിക്കുമെന്ന വാദം കൊണ്ട് മറച്ചുവെയ്ക്കാനാവില്ല.

പൂജാകർമങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ കഴിയുന്നുണ്ട്. അതിന് തടസ്സമുണ്ടായിട്ടില്ല. ബിജെപിയും ആർഎസ്എസും ഒക്കെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത്. അത് ഇവിടെ നടക്കുന്നില്ല. അതിനാലാവാം ബിജെപിക്ക് അസ്വസ്ഥത. നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ വിധിതീർപ്പ് എന്നു പറയുന്നത് നിയമം തന്നെയാണ്. അത് നടപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിർക്കുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.

ഈ മനോഭാവം ലാവ്‌ലിൻ കേസിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലുമുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയാണ് എന്നത് കൂടുതൽ ശ്രദ്ധേയമാണ്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനേക്കുറിച്ച് ഒരക്ഷരം പറയാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഇതു സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുകയാണ്. തന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്‌നമാണ് ഇപ്പോൾ സുപ്രീംകോടതിയുടെ മുൻപിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് അനുചിതമാണ് എന്നുമാത്രം പറയട്ടെ.

കേരളത്തിലെ മന്ത്രിമാർ പലരും അഴിമതിയുടെ നിഴലിലാണെന്ന് പ്രധാനമന്ത്രി പറയുന്നു. മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബിജെപി ഭരണത്തിലെ അനുഭവം വെച്ച് പറയുകയായിരിക്കണം പ്രധാനമന്ത്രി. അഴിമതിയാരോപണം പോലും മന്ത്രിസഭയിലെ ആർക്കെതിരെയും ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം ദേശീയതലത്തിൽ തന്നെ കേരളത്തിനു ലഭിച്ചിട്ടുള്ള കാര്യം പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നു വരുമോ? സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ സർവെയിൽ കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് കണ്ടെത്തപ്പെട്ടിട്ടുള്ള കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ.

കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദി എന്ന് പ്രധാനമന്ത്രി പറയുന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ജല കമ്മീഷൻ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമായത് എന്ന് വിലയിരുത്തിയിട്ടുള്ളത് അറിയാത്ത വ്യക്തിയല്ല പ്രധാനമന്ത്രി. എന്നിട്ടും ഇങ്ങനെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണുള്ളത്. എന്നു മാത്രമല്ല, കേരളത്തിന് പ്രളയത്തെ മുൻനിർത്തി ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന്റെ പിന്നിലും ഇതേ താൽപര്യങ്ങളാണ് ഉള്ളത് എന്ന് ഇപ്പോൾ സംശയിക്കേണ്ടി വരികയാണ്.

പ്രളയം മുൻനിർത്തി സഹായം ചോദിച്ചു. നാമമാത്രമായ സഹായം മാത്രം തന്നു. സ്‌പെഷ്യൽ പാക്കേജ് ചോദിച്ചു. അത് അപ്പാടെ നിഷേധിച്ചു. സഹായം നൽകാൻ വിദേശ രാഷ്ട്രങ്ങൾ തയ്യാറായി. അതു വാങ്ങുന്നതിൽനിന്നു വിലക്കി. കേരളത്തെ സഹായിക്കാൻ ലോകവ്യാപകമായി മലയാളികൾ മുമ്പോട്ടു വന്നു. ആ സഹായം തേടുന്നതിനുള്ള വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യത്തെയും നിരാകരിച്ചു. കേരളവിരുദ്ധമായ ഈ നിലപാടുകൾക്കെല്ലാം പിന്നിൽ പ്രധാനമന്ത്രി തന്നെയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഗുജറാത്തിൽ വരെ വിദേശസഹായം സ്വീകരിച്ച അതേ വ്യക്തിയാണ് കേരളത്തിനുള്ള വിദേശസഹായം നിഷേധിച്ചത്. കേരളം തകർന്നുകിടക്കട്ടെ എന്ന പകപോക്കൽ മനോഭാവം അല്ലെങ്കിൽ മറ്റെന്താണ് ഇതിനുപിന്നിലുള്ളത്?

ഐക്യരാഷ്ട്രസഭയുടെ ഏജൻസിയടക്കം 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി വിലയിരുത്തിയതാണ്. ഇത്രയേറെ ഗുരുതരമായ നില കേരളത്തിലുണ്ടായിട്ടും സഹായിക്കില്ല എന്ന നിലപാട് പകപോക്കലിന്റെ അല്ലെങ്കിൽ മറ്റെന്താണ്? ജനങ്ങൾ ഇതിനെ ഈ വിധത്തിലേ കാണൂ.ഇതിനു മറയിടാൻ വ്യാജ പ്രചാരണങ്ങൾ ഉപകരിക്കില്ല.

കേരളത്തിൽ ജലസേചനവകുപ്പിന്റെയും വൈദ്യുതിവകുപ്പിന്റെയും ഉടമസ്ഥതയിൽ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ഓഗസ്റ്റ് പത്തിനു മുമ്പ് തുറന്നിട്ടുണ്ട്. കേരളത്തിൽ പെരുമഴയുണ്ടായത് ഓഗസ്റ്റ് 14 മുതൽ 16 വരെയാണ്. 14നുശേഷമുള്ള പെരുമഴക്കാലത്ത് പതിനാലായിരം ദശലക്ഷം ഘനമീറ്റർ വെള്ളം നദികളിൽ ഒഴുകിയെത്തിയതായി കണ്ടെത്തിയത് കേന്ദ്ര ജല കമ്മീഷൻ തന്നെയാണ്. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികൾക്കുള്ളു. ഈ കണക്കുകൾ ആധാരമാക്കി അധികജലം ഒഴുകിയെത്തിയതാണ് പ്രളയത്തിനു കാരണമെന്ന് പ്രധാനമന്ത്രിയുടെ ഭരണത്തിൽത്തന്നെയുള്ള കേന്ദ്ര ജല കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര കലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 13 മുതൽ 19 വരെ കേരളത്തിലാകെ മഴയിൽ 362 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ഇത് 568 ശതമാനം അധികമാണ്. അതായത്, അധികമഴ പ്രളയമുണ്ടാക്കി എന്നു ചുരുക്കം.ഇതൊക്കെയാണ് കേന്ദ്രത്തിന്റെ പക്കൽ തന്നെയുള്ള വസ്തുതകൾ എന്നിരിക്കെ ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ അസത്യം പ്രചരിപ്പിക്കാൻ കഴിയുന്നത്? ഡാമുകൾ സർക്കാർ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായത് എന്നു വാദിക്കുന്നവർ ഡാമുകളേ ഇല്ലാത്ത അച്ചൻകോവിലാർ, ചാലിയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ പ്രളയമുണ്ടായത് എങ്ങനെ എന്നതിനു കൂടി മറുപടി പറയണം.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു. തീരദേശമേഖലയുടെ വികസനത്തിനായി കേരളം സമർപ്പിച്ച 7000 കോടി രൂപയുടെ പ്രൊജക്ടിനെ അപ്പാടെ അവഗണിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നത് എന്നോർക്കണം. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഇക്കാലമത്രെയും ഒന്നും ചെയ്യാത്തവർ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഭാവിയിൽ എന്തോ ചെയ്യുമെന്നു പറയുന്നു.

കാലാവസ്ഥാ പ്രവചനവും മറ്റും നടത്തേണ്ടത് കേന്ദ്രത്തിന്റെ കീഴിലുള്ള ഐഎംഡി (ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്) ആണെന്ന് ഒരുപക്ഷെ പ്രധാനമന്ത്രിക്ക് അറിയില്ലായിരിക്കും. അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽപോരായ്മകൾ ഉണ്ടായിട്ടുണ്ട് എന്നും കാലാവസ്ഥാ പ്രവചനം കുറേക്കൂടി കാര്യക്ഷമം ആകണമെന്നും പറഞ്ഞത് കേന്ദ്രത്തിലെ തന്നെ ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കട്ടെ.

മത്സ്യത്തൊഴിലാളിക്ക് സാറ്റ്‌ലൈറ്റ് ഫോണുകളും, നാവിക് ഉപകരണങ്ങൾ ലഭ്യമാക്കാനും, ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ട
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും എല്ലാം മുൻകൈയെടുത്തത് കേരള സർക്കാരാണ് എന്ന് അദ്ദേഹം മറക്കരുത്. ഓഖിക്ക് അനുവദിച്ച 133 കോടിയിൽനിന്നും 21.3 കോടി രൂപ തിരിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്തത് എന്നത് നാം മറക്കരുത്.പ്രളയത്തിൽ അകപ്പെട്ടു പോയവരെ സഹായിക്കാൻ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രം എത്ര രൂപയാണ് അനുവദിച്ചത് എന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകുമോ? കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ സംസ്ഥാനത്തിന് ലഭിക്കേണ്ട 5,000 കോടി രൂപയെങ്കിലുമോ അനുവദിച്ചിട്ടുണ്ടോ? (SDMA കണക്കുകൾ പ്രകാരം 2,900 കോടി അനുവദിച്ചിട്ടുണ്ട്; അതിൽ 330 കോടി രൂപ അരി, രക്ഷാപ്രവർത്തനം എന്നിവയുടെ പേരിൽ തിരികെ കേന്ദ്രത്തിനു തന്നെ നൽകേണ്ടി വന്നു). കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം അട്ടിമറിച്ചത് ആരാണ് എന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാം.

മധ്യവർഗങ്ങൾക്കായി എന്തോ ചെയ്തു എന്നു പറഞ്ഞ അദ്ദേഹം വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധനവിനെക്കുറിച്ചും അദ്ദേഹം ഒന്നുംപറഞ്ഞില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതിനെക്കുറിച്ചും തൊഴിലുകൾ ഇല്ലാതായതിനെക്കുറിച്ചും നോട്ടുനിരോധനം ചെറുകിട വ്യവസായങ്ങളെ തകർത്തതിനെക്കുറിച്ചും അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. ഇക്കാര്യങ്ങളിലൊക്കെ താൻ വലിയ പരാജയമായിരുന്നു എന്നദ്ദേഹം സമ്മതിക്കുകയാണോ?

വിദ്യാഭ്യാസ വായ്പയുടെ പലിശാ നിരക്ക് കുറച്ചു എന്ന് പറയുന്ന പ്രധാനമന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയവൽക്കരിച്ച കേന്ദ്ര നിലപാടുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയെ ആകെ സ്വകാര്യവൽക്കരിക്കുന്ന അദ്ദേഹത്തിന്റെ സർക്കാർ നയങ്ങളെക്കുറിച്ചും സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ചതും ഇല്ലാതാക്കിയതുമായ നടപടികളെക്കുറിച്ചും എന്താ മിണ്ടാത്തത്? ഇത്തരം നയങ്ങളുടെ ഫലമായാണ് വിദ്യാർത്ഥികൾ പഠിക്കാൻ വായ്പ എടുക്കേണ്ടി വരുന്നത് എന്ന് അദ്ദേഹത്തെ ആരെങ്കിലും ഓർമപ്പെടുത്തേണ്ടതുണ്ടോ?

നൂറുകണക്കിന് ബിജെപി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ യോഗത്തിൽ പറഞ്ഞത്. എന്നാൽ, കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളിലുമായി ഈ മൂന്നുവർഷത്തിനുള്ളിൽ പല പാർട്ടികളിൽനിന്നായി മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകൾ പ്രകാരം ഒരു നൂറിന്റെ അഞ്ചിലൊന്നു പോലും വരുന്നില്ല. എവിടെനിന്നു കിട്ടി പ്രധാനമന്ത്രിക്ക് ഈ നൂറുകണക്കിന് ബിജെപി രക്തസാക്ഷികളെ? ബിജെപിയുടെ കേരളനേതൃത്വം പോലും പറയാത്തതാണിത്. ഇതുവരെ കേരളത്തിൽ മാത്രം സിപിഐ എമ്മിന്റെ പ്രവർത്തകരും നേതാക്കന്മാരുമായ 209 പേരാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും കൊലകത്തിക്ക് ഇരയായിട്ടുള്ളത്. മറ്റു പാർട്ടികളിൽപ്പെട്ട നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെട്ടതും അവരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫലമായാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കാര്യക്ഷമമായി നടപടിയെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. അടിസ്ഥാനരഹിതമായ സങ്കൽപങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചുകൂടാത്തതാണ്.

നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ, നമ്പി നാരായണൻ നൽകിയ കേസിൽ ഉൾപ്പെട്ടതും നമ്പി
നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുൻ ഡിജിപി സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ് എന്നത് ബിജെപിയുടെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

കേരളം നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിൽ ഒന്നാംസ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ സൂചികകകളിൽ കേരളം ഒന്നാമതാണ്. രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാർത്ഥ്യങ്ങളെ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നു. എന്നിട്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നു. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേർന്നതല്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?
രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം
പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ
ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും
'ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും.. വേണ്ടവർക്ക് സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാം'; കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി; എക്‌സിറ്റ് പോളുകൾ പോലും അടിമുടി പിഴച്ചപ്പോൾ കൃത്യമായ പ്രവചനം നടത്തി സൈബർ ലോകത്ത് മരണമാസ്സായി മുഹമ്മദ് അലി
അണിയറയിൽ ചരട് വലിച്ചും പാർട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയിൽ ഇറങ്ങിയത് എന്തുകൊണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയായോ മോദിയുടെ രണ്ടാമാനാകുമെന്ന് സൂചനകൾ; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യൻ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയർ ചെയ്യുമോ? മോദിയെ മുമ്പിൽ നിർത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയെന്ന വാർത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീർഘകാലത്തേക്കുള്ളവ മാത്രം
പ്രധാനമന്ത്രിയാകാൻ ഓടി നടന്ന നായിഡുവിനെ സ്വന്തം തട്ടകം പോലും കൈയൊഴിഞ്ഞു; നായിഡുവിനെ നമ്പിയ ഉമ്മൻ ചാണ്ടിയും പണിവാങ്ങി; ലോക്‌സഭയിൽ നിന്നും നിയമസഭയിൽ നിന്നും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ട നായിഡുവിന്റെ മുന്നിൽ ഇനി അധിക വഴികൾ ഇല്ല; പ്രതിപക്ഷ ഐക്യത്തിന്റെ അപ്പോസ്തലന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ