Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറുതെ ശബ്ദുമുണ്ടാക്കാൻ കുറേ ആളുകൾ വന്നു; ഒരു വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയാമോ? എന്തും ചെയ്യാനുള്ള വേദിയല്ല ഇത്; ചടങ്ങ് അലങ്കോലപ്പെടുത്തരുത്; തനിക്കെതിരെ ശരണം വിളിച്ച് പ്രതിഷേധിച്ചവരെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ താക്കീത് ചെയ്ത് പിണറായി വിജയൻ; കൊല്ലം ബൈപാസ് ഉദ്ഘാടനവേദിയിലും രാഷ്ട്രീയപ്പോര്

വെറുതെ ശബ്ദുമുണ്ടാക്കാൻ കുറേ ആളുകൾ വന്നു;  ഒരു വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയാമോ? എന്തും ചെയ്യാനുള്ള വേദിയല്ല ഇത്; ചടങ്ങ് അലങ്കോലപ്പെടുത്തരുത്; തനിക്കെതിരെ ശരണം വിളിച്ച് പ്രതിഷേധിച്ചവരെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ താക്കീത് ചെയ്ത് പിണറായി വിജയൻ; കൊല്ലം ബൈപാസ് ഉദ്ഘാടനവേദിയിലും രാഷ്ട്രീയപ്പോര്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ബൈപ്പാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് ഉദ്ഘാടനവേദിയിലും. വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്വാഗതം പറയുന്നതിനിടെയാണ് സദസ്സിന്റെ ഒരുഭാഗത്ത് നിന്ന് ശരണം വിളി ഉയർന്നത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയായിരുന്നു ചിലരുടെ പ്രതിഷേധ ശരണം വിളി. അധ്യക്ഷനായ മുഖ്യമന്ത്രി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ശരണംവിളി ഉയർന്നത്. ഇതോടെ മുഖ്യമന്ത്രി അല്പനേരം മൗനമായി.

ഒരു വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയുമോയെന്ന് തുടർന്നു മുഖ്യമന്ത്രി ചോദിച്ചു. എന്തും ചെയ്യാനുള്ള വേദിയല്ല ഇതെന്നും പിണറായി പറഞ്ഞു. പിന്നീട് ജനം ശാന്തരായ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ താക്കീത് വന്നു. ചടങ്ങ് അലങ്കോലപ്പെടുത്തരുതെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. വെറുതെ ശബ്ദമുണ്ടാക്കാൻ കുറെയാളുകൾ വന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാർ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് ആദ്യകൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

ബൈപാസ് നിലനിൽക്കുന്ന പ്രദേശത്തെ ഇടത് എംഎൽഎമാർക്കും നഗരസഭാ മേയർക്കും വേദിയിൽ ഇരിപ്പിടമില്ലാതിരുന്നത് നേരത്തെ വിവാമായിരുന്നു. കൊല്ലം എംഎൽഎ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്. ഇരവിപുരം എംഎൽഎ എം.നൗഷാദിനെയും ചവറ വിജയൻ പിള്ളയേയും പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതും ആരോപണങ്ങൾക്കിടയാക്കി. എംഎൽഎ.യായ എം.മുകേഷിനെ കൂടാതെ ഒ.രാജഗോപാൽ എംഎൽഎ.യാണ് വേദിയിൽ ഉണ്ടായിരുന്നത്. ബൈപാസ് ഉദ്ഘാടനം വിവാദമായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടകനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP