Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിണറായി തന്നെ മുഖ്യമന്ത്രിയാകും; യെച്ചൂരി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി സൂചന; വിഎസിനെ പ്രകോപിപ്പിക്കാതെ ആദരവോടെ മുന്നോട്ട് പോകാൻ പിണറായിക്ക് നിർദ്ദേശം; വിഎസിന് കൊടുക്കേണ്ട പദവിയെ ചൊല്ലി ആശയക്കുഴപ്പം; മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കും പ്രാതിനിധ്യം ലഭിക്കും

പിണറായി തന്നെ മുഖ്യമന്ത്രിയാകും; യെച്ചൂരി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി സൂചന; വിഎസിനെ പ്രകോപിപ്പിക്കാതെ ആദരവോടെ മുന്നോട്ട് പോകാൻ പിണറായിക്ക് നിർദ്ദേശം; വിഎസിന് കൊടുക്കേണ്ട പദവിയെ ചൊല്ലി ആശയക്കുഴപ്പം; മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കും പ്രാതിനിധ്യം ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി. വി എസ് അച്യൂതാനന്ദനെ പിണക്കാതെ പിണറായിയെ നേതൃസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ നിക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിഎസിനെ അനുനയിപ്പിക്കാൻ പോളിറ്റ്ബ്യൂറോയാണ് യെച്ചൂരിയെ നിയോഗിച്ചത്. വിഎസുമായി യെച്ചൂരിക്കുള്ള ആത്മബന്ധനം ഗുണം ചെയ്യുമെന്നാണ് സൂചന. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം പിണറായിക്ക് അനുകൂലമാണ്. അതിനാൽ സമ്മർദ്ദത്തിലൂടെ പിബിക്ക് ഇക്കാര്യത്തിൽ മറ്റൊരു തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് യെച്ചൂരിയുടേയും പക്ഷം. വിഎസിന് മാന്യമായ സ്ഥാനം നൽകി പിണറായിയെ നേതൃസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വി എസ് അച്യുതാനന്ദനെതിരായ പാർട്ടി നടപടികൾ പിൻവലിക്കാൻ സാധ്യത ഏറെയാണ്.

ഇതനുസരിച്ച് സിപിഐ(എം). പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിപദവിയിലെത്തിക്കാൻ ഇന്നു ചേരുന്ന സിപിഐ(എം). സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമാകും. വി എസ്. അച്യുതാനന്ദന്റെ പിന്തുണയോടെ പിണറായിയെ ഭരണനേതൃത്വം ഏൽപ്പിക്കാനാകുമെന്നാണ് വിലയിരുത്തലും. വി.എസിന്റെ പ്രായാധിക്യം പരിഗണിച്ച് അദ്ദേഹത്തിന്റെ കൂടി അനുവാദത്തോടെയാണ് പിണറായിക്ക് മുഖ്യമന്ത്രിപദം നൽകുന്നത്. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം കണക്കിലെടുത്ത് ഒരു ഭരണത്തുടർച്ചയാണ് സിപിഐ(എം). കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. പിണറായി മുഖ്യമന്ത്രി പദവിയിലെത്തുന്നത് ഇതിനു പ്രയോജനപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം വി.എസിന്റെ ജനപിന്തുണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റമുണ്ടാക്കാൻ സഹായകരമായെന്നും സിപിഐ(എം). കേന്ദ്ര നേതാക്കൾ വിലയിരുത്തുന്നു.

ഈ നിലപാടുകൾ വിഎസിനെ യെച്ചൂരി നേരിട്ട് തന്നെ അറിയിച്ചുണ്ട്. ഇതിനെ പിന്തുണയ്ക്കാൻ വിഎസും തയ്യാറാണ്. പാർട്ടിക്ക് വിധേയനാകാൻ വി എസ് സമ്മതിച്ചെന്ന വിലയിരുത്തൽ തന്നെയാണ് സിപിഐ(എം) വ്യത്തങ്ങളും നൽകുന്നത്. വി എസ് പറയുന്നവരെ മന്ത്രിസഭയിലും ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്്. എസ് ശർമ്മയെന്ന വിഎസിന്റെ വിശ്വസ്തന് മന്ത്രിസ്ഥാനം ഉറപ്പാണ്. വി എസ് മുന്നോട്ട് വയ്ക്കുന്ന മറ്റ് പേരുകൾക്കും പ്രധാന്യം നൽകും. ജെ മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ളവർക്ക് അതുകൊണ്ട് തന്നെ മന്ത്രിയാകാൻ സാധ്യത കൂടുതലാണ്. ഇത്തരം നടപടികളിലൂടെ വിഎസിന് കൂടുതൽ ഭരണ പ്രാതിനിധ്യം ഉണ്ടാക്കാനാകും ശ്രമിക്കുക.

ഇ.എം.എസ്. നമ്പൂതിരിപ്പാടിനുള്ളതിനേക്കാൾ ജനകീയ പിന്തുണ വി എസ്. അച്യുതാനന്ദനുണ്ടെന്നാണ് പാർട്ടി നേതൃത്വം തന്നെ സമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാരിൽ അർഹമായ പദവി വി.എസിനു നൽകണമെന്നും സിപിഐ(എം). നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഇതനുസരിച്ച് ക്യാബിനറ്റ് പദവിയുള്ള ആസൂത്രണ കമ്മിഷൻ അധ്യക്ഷൻ സ്ഥാനത്താണ് വി.എസിനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്. കൂടാതെ വി.എസിന്റെ മകൻ വി.എ. അരുൺ കുമാറിന് അർഹമായ പരിഗണനയും പാർട്ടി നൽകും. വിഭാഗീയതയുടെ ഭാഗമായി അരുൺകുമാറിനെ പാർട്ടി തരംതാഴ്‌ത്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഇതെല്ലാം അവസാനിപ്പിച്ച് അർഹമായ സ്ഥാനമാണ് അരുൺകുമാറിന് ഉറപ്പ് നൽകുക. രാഷ്ട്രീയ വിരോധത്തിന് പേരിൽ അരുൺകുമാറിനെതിരെ ഉമ്മൻ ചാണ്ടി സർക്കാരെടുത്ത കേസുകളും അപ്രസക്തമാക്കും.

ഇ.എം.എസ്. ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ മകൻ ഇ.എം.ശ്രീധരന് അർഹമായ പരിഗണന പാർട്ടി നൽകിയിരുന്നു. ശ്രീകൃഷ്ണപുരത്തുനിന്നു ശ്രീധരൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുകവരെയുണ്ടായി. അതേ പരിഗണന അരുണിനും നൽകുമെന്ന് വിഎസിനെ സിപിഐ(എം) കേന്ദ്ര നേതാക്കൾ അറിയിക്കാനാണ് സാധ്യത. എല്ലാ പാർട്ടിക്കാരും മുതിർന്ന നേതാവായി വിഎസിനെ അംഗീകരിക്കും. പിണറായി വിജയനും വിഎസുമായി സംസാരിച്ചാകും ഭരണം മുന്നോട്ട് കൊണ്ട് പോവുകയെന്ന ഉറപ്പും നൽകും. എല്ലാ തലത്തിലും വിഎസിനെ നേതാവായി കണ്ടാകും പ്രവർത്തനമെന്നാകും അറിയിക്കുക. അതിനിടെ വിഎസിനെ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുക്കുന്നതും ആലോചനയിലുണ്ട്. സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും ഉടൻ വിഎസിനെ ഉൾപ്പെടുത്തുകയും ചെയ്യും.

ഇനി കേരളത്തിൽ വിഭാഗീയത തലപൊക്കരുതെന്നാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഒത്തൊരുമയുടെ വിജയമാണ് ഇത്തവണ നേടിയത്. നേതാക്കൾ പിണങ്ങി നിന്നപ്പോഴെല്ലാം സിപിഎമ്മിന് തിരിച്ചടിയുണ്ടായി. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് ഇതായിരുന്നു. തദ്ദേശത്തിൽ ഒന്നിച്ചതോടെ വിജയം സിപിഐ(എം) പക്ഷത്തായി. ബിഡിജെഎസിന്റെ പിറവിക്ക് പോലും സിപിഎമ്മിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത് തിരിച്ചറിഞ്ഞ് പാർട്ടിയിൽ ഒത്തൊരുമയുണ്ടാക്കണമെന്നാണ് ആവശ്യം. സിപിഎമ്മുമായി എല്ലാ അർത്ഥത്തിലും വി എസ് സഹകരിക്കുന്നുണ്ട്. തെറ്റുതിരുത്തൽ ശരിയായി നടപ്പിലായി കഴിഞ്ഞു. ഇനിയും വിഎസിനെ പ്രകോപിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന നിലപാടിലാണ് സിപിഐ(എം).

സംസ്ഥാന നേതൃത്വം പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടാണ്. അപ്പോഴും വിഎസിന്റെ പോരാട്ടമികവ് അംഗീകരിക്കാനും തയ്യാറാണ്. തൊണ്ണൂറ്റിമൂന്നാം വയസ്സിൽ വി എസ് നടത്തുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടമാണെന്ന് സിപിഐ(എം) നേതാക്കളെല്ലാം തിരിച്ചറിയുന്നു. വെള്ളാപ്പള്ളിയെ രാഷ്ട്രീയ മുതലെടുപ്പിന് സമ്മതിക്കാത്തതും വി എസ് അച്യൂതാനന്ദന്റെ കർശന നിലപാടുകളാണ്. അതുകൊണ്ട് തന്നെ ഇടത് വിജയത്തിൽ പ്രധാന പങ്ക് വിഎസിന് തന്നെയാണ്. എന്നാൽ ഭാവിയിലെ രാഷ്ട്രീയം കൂടുതൽ അനുകൂലമാക്കാൻ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സമിതി ചർച്ചകളിലും ഇത് തന്നെയാകും പ്രതിഫലിക്കുക. വിഎസിനെ പരമാവധി ഉയർത്തിയാകും സംവാദങ്ങൾ. ഇതിനെല്ലാം ഒടുവിൽ വിഎസിനെ കൊണ്ട് പിണറായിയുടെ പേര് നിർദ്ദേശിപ്പിക്കാനും ശ്രമിക്കും. അതിന് വി എസ് വഴങ്ങുമോ എന്നതാണ് പ്രധാനം.

മുഖ്യമന്ത്രി ആരെന്നു പാർട്ടി തീരുമാനിക്കും, കാത്തിരുന്നു കാണുക എന്നായിരുന്നു മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചു ചേ!ാദ്യത്തിനു വി എസ്.അച്യുതാനന്ദന്റെ മറുപടി. ബിജെപിക്ക് എതിരായ നീക്കത്തിൽനിന്ന് കോൺഗ്രസ് നേതാക്കൾ കാലുമാറിയതാണു സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സഹായകമായതെന്ന് അദ്ദേഹം പറഞ്ഞു. മകനെ മന്ത്രിയാക്കാൻവേണ്ടിയാണു ബിഡിജെഎസ് എന്ന പാർട്ടിയുണ്ടാക്കി വെള്ളാപ്പള്ളി നടേശൻ ബിജെപിക്കൊപ്പം പോയത്. പിന്നീട് യുഡിഎഫുമായി ഒത്തുകളിച്ചു. മലമ്പുഴ മണ്ഡലത്തിൽ മുൻപ് യുഡിഎഫിനു ലഭിച്ചിരുന്ന വോട്ടുകൾ ആർക്കു കിട്ടിയെന്നു പരിശേ!ാധിക്കണം. മണ്ഡലത്തിൽ വോട്ടുകച്ചവടം നടന്നതുകൊണ്ടാണ് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയതെന്നു വി എസ് ആരോപിച്ചു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ടുകൾ യുഡിഎഫിനു ലഭിച്ചുവെന്ന ആരോപണം പരിശോധിക്കണമെന്നാണ് നിലപാട്. ഈ വാക്കുകളെല്ലാം സിപിഐ(എം) ഔദ്യോഗിക നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്.

അതിനിടെ വിഎസിനെ വളരെ കുറച്ചുകാലമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന ന്യൂനപക്ഷവും ഉണ്ട്. എന്നാൽ യെച്ചൂരി പോലും പുതിയ നേതൃത്വം വരട്ടേയെന്ന് ആഗ്രഹിക്കുന്നതിനാൽ വിഎസിന്റെ മുഖ്യമന്ത്രിപദ സാധ്യതകളും കുറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP