Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

`സിപിഎം തോറ്റത് ശബരിമല കാരണമല്ല`; തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും ഫലം സ്ഥിരമായി നിലനിൽക്കുമെന്ന് കാണുന്നില്ലെന്നും മുഖ്യമന്ത്രി; ജനം ചിന്തിച്ചത് ലോക്സഭയിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന്; പരാജയ കാരണം വിശദമായി പരിശോധിക്കും; ശൈലി മാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി; ജനവിധി സംസ്ഥാന സർക്കാരിന് എതിരല്ലെന്നും രാജി വെക്കില്ലെന്നും പിണറായി വിജയൻ; രാഹുൽ വന്നത് അമേഠിയിൽ തോൽക്കുമെന്ന് ഉറപ്പായതിനാലെന്ന് അന്ന് പറയാതിരുന്നത് ബിജെപിക്ക് സഹായമാകാതിരിക്കാനെന്നും മുഖ്യമന്ത്രി

`സിപിഎം തോറ്റത് ശബരിമല കാരണമല്ല`; തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും ഫലം സ്ഥിരമായി നിലനിൽക്കുമെന്ന് കാണുന്നില്ലെന്നും മുഖ്യമന്ത്രി; ജനം ചിന്തിച്ചത് ലോക്സഭയിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന്; പരാജയ കാരണം വിശദമായി പരിശോധിക്കും; ശൈലി മാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി; ജനവിധി സംസ്ഥാന സർക്കാരിന് എതിരല്ലെന്നും രാജി വെക്കില്ലെന്നും പിണറായി വിജയൻ; രാഹുൽ വന്നത് അമേഠിയിൽ തോൽക്കുമെന്ന് ഉറപ്പായതിനാലെന്ന് അന്ന് പറയാതിരുന്നത് ബിജെപിക്ക് സഹായമാകാതിരിക്കാനെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭയിലെ ഏറ്റവും വലിയ പരാജയം നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും പ്രചാരണ കാലത്ത് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ലോക്‌സഭയിലേക്ക് ആണല്ലോ തെരഞ്ഞെടുപ്പ് നടന്നത് എന്നും അതുകൊണ്ട് തന്നെ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന ചിന്ത ഉണ്ടായി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ബാധിച്ചിരുന്നുവെങ്കിൽ ബിജെപി വിജയിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

തോൽവിക്ക് കാരണം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതാണ് എന്നും പിണറായി വിജയൻ പറയുന്നു. അമേഠിയിൽ തോൽക്കും എന്ന് തിരിച്ചറിവ് ഉള്ളതുകൊണ്ടായിരിക്കാം രാഹുൽ കേരളത്തിൽ വന്നത് എന്നും എന്നാൽ എന്ത് ഉദ്ദേശിച്ചാണോ കേരളത്തിൽ രാഹുൽ എത്തിയത് അത് നടന്നെന്നും പിണറായി വിജയൻ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റില്ലെന്നും മാസങ്ങൾ മാത്രം പിന്നിട്ട സംസ്ഥാന സർക്കാരുള്ള രാജസ്ഥാനിലും മധ്യപ്രദേശിലും പോലും സ്ഥിതി ദയനീയമാണ് എന്നും മുഖ്യമന്ത്രി പറയുന്നു.

ഒരു കാരണവശാലും പിണറായി വിജയൻ എന്ന വ്യക്തി തന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അത് പഴയത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ശക്തമായ മോദി വിരുദ്ധ തരംഗദം ഉണ്ടായിരുന്നു. അതിന്റെ ഗുണം കിട്ടയത് കോൺഗ്രസിനാണ് എന്നും അദ്ദേഹം പറയുന്നു. അത് പോലെ തന്നെ ശബരിമലവ വിഷയമാണ് ചർച്ചയായത് എങ്കിൽ ഒരിക്കലും പത്തനംതിട്ടയിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം വന്നപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞ കാര്യം അദ്ദേഹം ആരോട് മത്സരിക്കാനാണ് വരുന്നത് എന്നായിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടി നിൽക്കുമ്പോൾ ഇടതുപക്ഷത്തേയാണ് തകർക്കേണ്ടത് എന്ന സന്ദേശം നൽകാനല്ലേ രാഹുൽ വരുന്നത് എന്ന് ചോദിച്ചിരുന്നു.രാഹുൽ വന്നത് എന്തിനാണ് എന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായി. ജയിക്കാനുള്ള സീറ്റ് തേടി തന്നെ വന്നതാണ്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സീറ്റില്ല. 9 സംസ്ഥാനങ്ങളിൽ 1 സീറ്റ് മാത്രമാണ് ഉള്ളത്. കോൺഗ്രസിന് ഒരു വല്ലാത്ത ഒരു ചാൻസ് ഉണ്ട് എന്ന ജനങ്ങൾ തെറ്റിദ്ധരിക്കുന്നതിന് ഇടയാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും ഭരണത്തിലേറിയിട്ട് ഭരണം മോശമാകാനുള്ള സമയം പോലുമായിട്ടില്ല. രാജസ്ഥാനിൽ അവർക്ക് സീറ്റില്ല. മധ്യപ്രദേശിൽ രണ്ട് സീറ്റ്. ചത്തീസ്ഗഡിൽ രണ്ട് സീറ്റ്.

ഇതൊന്നും ആളുകൾ മനസിലാക്കുന്നില്ല. അവർ വിചാരിച്ചത് രാഹുൽ ഗാന്ധി ഭരണത്തിന് നേതൃത്വം കൊടുക്കാൻ പോകുമ്പോൾ ഞങ്ങൾ പിന്തുണ നൽകേണ്ടതുണ്ട് എന്നാണ്.രാഹുൽ അമേഠിയിൽ പരാജയപ്പെടുമെന്ന ഭീഷണി കൊണ്ട് വന്നതാണ് എന്ന് അന്ന് ഞങ്ങൾ പറഞ്ഞില്ല. അന്ന് അത് പറയാതിരുന്നത് അത് ബിജെപിക്ക് ആക്കം കൂട്ടും എന്നതുകൊണ്ടാണ്. അത് വസ്തുതയായിരുന്നു.രാഹുലാണ് ഇനി രാജ്യത്തിന് നേതൃത്വം നൽകാൻ പോകുന്നതെന്ന തെറ്റിദ്ധാരണയുടെ ഭാഗമായിട്ട് ഞങ്ങൾക്ക് സാധാരണ ഗതിയിൽ ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് ഇല്ലാതായി എന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ശബരിമല ഒരു നിലയ്ക്കും ബാധിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ അതിന്റെ ഗുണം കിട്ടേണ്ടത് ബിജെപിക്കായിരുന്നു. ബിജെപിയുടെ സ്ഥാനാർത്ഥി പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. പത്തനംതിട്ട പിടിക്കുമെന്ന് പറഞ്ഞായിരുന്നു അവർ രംഗത്തെത്തിയത്. ശബരിമല വിഷയം വിശദമായ പരിശോധനയ്ക്ക് തന്നെ വിധേയരാക്കും.കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് നല്ല അംഗീകാരമുണ്ട്. അത് ഇനിയും തെളിയിക്കും. എൻ.എസ്.എസ് സമദൂരം പാലിക്കുമെന്ന് പറഞ്ഞു. അത് അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നു. പിണറായി പറഞ്ഞു.ഇനി ശൈലി മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ''എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കുമെന്നും അതിൽ മാറ്റമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. ആർക്കാണ് ധാർഷ്ഠ്യം എന്ന് ജനങ്ങൾ തീരുമാനിക്കും. ഞാൻ ഈ നിലയിൽ എത്തിയത് എന്റെ പ്രവർത്തന ശൈലിയിൽ തന്നെയാണ്. അതിൽ ഒരു മാറ്റവുമില്ല.

ശബരിമലയിൽ സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കിയത്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു സർക്കാരിനും കഴിയില്ല. ഞാനല്ല ആരായാലും ഒഴിഞ്ഞുമാറാൻ കഴിയില്ല. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ ചില ശക്തികൾ വലിയ തോതിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ശബരിമലയുടെ ഭാഗമായി പ്രത്യേക പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. സർക്കാരിനെതിരെയുള്ള വിധിയായി കാണുന്നില്ല. അതേ സമയം തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP