Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല; അങ്ങനെയുള്ളിടത്ത് തന്ത്രിയും ബ്രഹ്മചാരിയാകണം; ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ; ക്ഷേത്രം സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസിലാക്കിയാൽ നന്ന്; ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുത്: തന്ത്രിക്കും ബോർഡിനും വിമർശനവുമായി മുഖ്യമന്ത്രി; ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യം

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല; അങ്ങനെയുള്ളിടത്ത് തന്ത്രിയും ബ്രഹ്മചാരിയാകണം; ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ; ക്ഷേത്രം സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസിലാക്കിയാൽ നന്ന്; ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുത്: തന്ത്രിക്കും ബോർഡിനും വിമർശനവുമായി മുഖ്യമന്ത്രി; ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അത്തരം നീക്കം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുഖ്യമന്ത്രി താക്കീതും നൽകി. ശബരിമല തന്ത്രിക്കെതിരെയും കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. യുവതീപ്രവേശനവിധിയിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല. അങ്ങനെയുള്ളിടത്ത് തന്ത്രിയും ബ്രഹ്മചാരിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് കരുതരുതെന്നും പിണറായി വിജയൻ വിമർശിച്ചു. ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ചിലരുടെ കോപ്രായങ്ങൾ കണ്ട് ബോർഡ് പിന്നാലെ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാൽ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ നടന്ന എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ പിന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന നീക്കമാണ്. പുനഃപരിശോധനാ ഹർജി നൽകി ദേവസ്വം ബോർഡ് വടികൊടുത്ത് അടി വാങ്ങരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെപ്പോയി പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേർന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലർ ആവശ്യപ്പെടുന്നത്. സർക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് മന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏതുസർക്കാരും പാലിക്കേണ്ട കാര്യമാണ്.

സംസ്ഥാനത്തെ മറ്റ് ആരാധനാലയങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് ശബരിമല. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. അവിടെ സ്ത്രീകൾക്കുകൂടി പ്രവേശനമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തെ യാഥാസ്ഥിതിക വിഭാഗം എല്ലാകാലത്തും എതിർത്തിട്ടുണ്ട്. കേരളത്തിലെ സമുന്നതരായ നേതാക്കളെപ്പോലും പുലഭ്യം പറഞ്ഞ യാഥാസ്ഥിതികർ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധി അവസരമായി ബിജെപി എടുത്തപ്പോൾ കോൺഗ്രസും ഒപ്പം ചേർന്നതാണ് പലർക്കും മനസിലാകാത്തത്. കോൺഗ്രസെന്നാൽ പഴയ കോൺഗ്രസല്ല. ഇന്നത്തെ ഒരു വിഭാഗം നേതാക്കളുടെ ശരീരം കോൺഗ്രസിലും മനസ് ബിജെപിയിലുമാണെന്നും പിണറായി ആരോപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP