Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പോലും തന്ത്രിയും രാജകുടുംബവും വന്നില്ല; ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായി; ക്ഷേത്രത്തിന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന് തന്ത്രി മനസിലാക്കണം; ആരാധനാലയങ്ങളിൽ തന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കാൻ സർക്കാർ ശ്രമിക്കില്ല; തന്ത്രിമാരെ തള്ളാതെ ബിജെപിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ

മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പോലും തന്ത്രിയും രാജകുടുംബവും വന്നില്ല; ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായി; ക്ഷേത്രത്തിന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന് തന്ത്രി മനസിലാക്കണം; ആരാധനാലയങ്ങളിൽ തന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കാൻ സർക്കാർ ശ്രമിക്കില്ല; തന്ത്രിമാരെ തള്ളാതെ ബിജെപിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിൽ തന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കാൻ സർക്കാർ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പോലും തന്ത്രിയും രാജകുടുംബവും വന്നില്ല. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായി. ക്ഷേത്രത്തിന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന് തന്ത്രി മനസിലാക്കണം. ശബരിമലയുടെ കാര്യത്തിൽ സംഘപരിവാറിന് രഹസ്യ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് രാജ്യത്തെ നിയമസംഹിതയെ വെല്ലുവിളിക്കുകയാണെന്ന് പിണറായി പറഞ്ഞു. ചാതുർവർണ്യത്തെ പിന്തുണക്കുന്നവരാണ് ഇവർ. മാറിയ കേരളത്തെ ഉൾക്കൊള്ളാൻ ആർ.എസ്.എസിന് ആയിട്ടില്ല. നാടിന്റെ മതേതര പാരമ്പര്യത്തെ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും പിണറായി കോഴിക്കോട് പൊതുയോഗത്തിൽ പറഞ്ഞു. കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ വന്ന മാറ്റത്തിൽ ആർഎസ്എസിന് ഒരു പങ്കുമുണ്ടായിരുന്നില്ല. സാമൂഹ്യ മാറ്റത്തിന് മാത്രമല്ല സ്വാതന്ത്ര സമരത്തിലും യാതൊരു പങ്കുമില്ല.കേരളത്തിന്റെ സാമൂഹ്യ മാറ്റം ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചുമില്ല.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ വർഗീയ കലാപത്തിനാണ് ആർഎസ്എസ് ലക്ഷ്യം. ഇതിനായി നുണകൾ പടച്ചുവിടുകയാണ്. 1991ലാണ് ഹൈക്കോടതി ശബരിമല യുവതി പ്രവേശനം തടഞ്ഞത്. അതിന് മുമ്പ് അവിടെ യുവതികൾ പോയിരുന്നു. കുമ്മനം രാജശേഖരൻ ഇതേക്കുറിച്ച് തന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ഹൈക്കോടതിയിലുണ്ട്. വിധി നടപ്പാക്കുകയാണ് സർക്കാറിന്റെ കടമയെന്നും പിണറായി വ്യക്തമാക്കി.

ആർ എസ് എസിന് സുപ്രീം കോടതിയിൽ വിശ്വാസമില്ല. അവർ പരസ്യമായി സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്.ജനാധിപത്യത്തെ അംഗീകരിക്കാൻ ആർഎസ്എസ് തയ്യാറല്ല. കേരളത്തിന്റെ മതനിരപേക്ഷ മനസ് തകർക്കാൻ ഇക്കൂട്ടർ മുമ്പും ശ്രമിച്ചിട്ടുണ്ട്.
സംഘപരിവാർ ശബരിമല വിഷയം മുൻനിർത്തി തങ്ങളുടെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം സി പി എം ആദ്യം പറഞ്ഞപ്പോൾ സംശയമുള്ള ചിലരെങ്കിലും ഉണ്ടായിരുനു. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തോടെ അത്തരം സംശയവും തീർന്നു. ശ്രീധരൻ പിള്ള പറഞ്ഞത് ശബരിമല സമരം കഴിയുമ്പോൾ ബിജെപിയും ഭരണകൂടവും മാത്രമേ ഉണ്ടാവൂ എന്നാണ്. കോൺഗ്രസ് ഉണ്ടാവില്ലെന്നാണ് സാരം. അത് കേട്ട കോൺഗ്രസ് നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല

ശബരിമല സ്ത്രീ പ്രവേശനത്തിൽ കോടതിയിൽ കക്ഷി ചേരാതിരുന്ന കോൺഗ്രസും ബിജെപിയും വിധിയെ പുറത്ത് പിന്തുണച്ചിരുന്നു. ആർ.എസ് എസും ബിജെപിയും പിന്നീട് കരണം മറിഞ്ഞു. വിധി അവരുടെ അടിത്തറ വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്ത് വന്നതോടെ അത് എല്ലാവർക്കും മനസിലായി. അജണ്ടയിൽ വീണതുകൊടിയെടുക്കാതെ അണിനിരന്നവരാണ്. ശ്രീധരൻ പിള്ളയ്ക്ക് മറുപടി പറയാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് നാവ് അനങ്ങുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് പറഞ്ഞവരുടെ തൊലിക്കട്ടി അപാരം. ആചാരത്തെ ബഹുമാനിക്കുന്നവർ ഇരുമുടി കെട്ടില്ലാതെ 18 പടി കയറില്ല. ഇന്ന് ഈ ആചാരം എവിടെ പോയി? ആചാരം എന്തിന് ലംഘിച്ചു? ശബരിമല കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടർ ഉദ്ദേശിച്ചത്. വിശ്വാസിയായ ആ സത്രീയെ എന്തിന് ആക്രമിച്ചു. വലിയ സംഘർഷമായിരുന്നു ലക്ഷ്യം. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ശബരിമല അടച്ചിടുക ഇക്കൂട്ടരുടെ ആവശ്യമാണ്. അതിനാലാണ് തന്ത്രിക്ക് ശ്രീധരൻ പിള്ള അത്തരം ഉപദേശം നൽകിയത്.ആരാധനാലയത്തിന്റെ താത്പര്യമായിരിക്കണം തന്ത്രിക്ക്. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. തന്ത്രി കുടുംബത്തോട് സർക്കാരിന് എതിർപ്പില്ല. ആരാധനാലയത്തിന്റെ നല്ല നടത്തിപ്പിനാണ് തന്ത്രി കുടുംബവുമായി ചർച്ചയ്ക്ക് സർക്കാർ തീരുമാനിച്ചത് . എന്നാൽ സർക്കാർ ചർച്ചയ്ക്ക് വിളിച്ചപ്പോൾ തന്ത്രി കുടുംബം വരാതിരുന്നതിന്റെ കാരണം ഇപ്പോൾ മനസിലായി. പ്രളയം വന്നപ്പോൾ നല്ല മാതൃകയാണ് നമ്മൾ കാണിച്ചത്. നല്ല മതനിരപേക്ഷ നിലപാടായിരുന്നു കേരളത്തിന്. ജനങ്ങൾക്കായി ആരാധനാലയങ്ങൾ തുറന്നു കൊടുത്താണ് കേരളീയർ മതനിരപേക്ഷ മനസ് ലോകത്തിന് കാണിച്ചു കൊടുത്തത്. ഈ മനസ് തകർക്കാനാണ് ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP