Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം സീറ്റിനായുള്ള തർക്കം കേരളാ കോൺഗ്രസിൽ പിടിമുറുക്കിയിരിക്കേ ജോസ് കെ മാണിയുടെ കേരളയാത്രയിൽ നിന്നും മുങ്ങാൻ ജോസഫിന്റെ 'ദുബായ് യാത്ര'; തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാത്തത് ദുബായിൽ ലോക കേരള സഭയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലെന്ന് പി.ജെ ജോസഫ്; മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ചിട്ട് നാളെറെയായിട്ടും തർക്കം തകൃതി തന്നെ

രണ്ടാം സീറ്റിനായുള്ള തർക്കം കേരളാ കോൺഗ്രസിൽ പിടിമുറുക്കിയിരിക്കേ ജോസ് കെ മാണിയുടെ കേരളയാത്രയിൽ നിന്നും മുങ്ങാൻ ജോസഫിന്റെ 'ദുബായ് യാത്ര'; തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാത്തത് ദുബായിൽ ലോക കേരള സഭയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലെന്ന് പി.ജെ ജോസഫ്; മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ചിട്ട് നാളെറെയായിട്ടും തർക്കം തകൃതി തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ രണ്ടാം സീറ്റിനായി കേരള കോൺഗ്രസിൽ തർക്കം മുറുകുന്നു. ഇത്തവണ മുതർന്ന നേതാവായ പി.ജെ ജോസഫിന് സീറ്റ് ലഭിക്കുമോ എന്നതിൽ ഇതു വരെ വ്യക്തതയായിട്ടില്ല. സീറ്റ് കിട്ടില്ലെന്നും ഇതിനിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അവസരത്തിലാണ് പാർട്ടി നിലപാടിൽ തന്റെ അതൃപ്തി പി.ജെ ജോസഫ് അറിയിച്ചിരിക്കുന്നത്. ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഈ മാസം 15ന് അവസാനിക്കാനിരിക്കേ സമാപന സമ്മേളനത്തിൽ ജോസഫ് പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്താണ് കേരള യാത്രയുടെ സമാപനം. നാളുകൾക്ക് മുൻപ് തന്നെ പരിപാടിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പാർട്ടി പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ സമാപന സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പരിപാടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് പി.ജെ ജോസഫിൽ നിന്നും അറിയിപ്പുണ്ടായത്.

ലോക കേരള സഭയുടെ പരിപാടി ദുബായിൽ നടക്കുകയാണ്. അതിൽ പങ്കെടുക്കാൻ പോകേണ്ടതിനാലാണ് താൻ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണ് പി.ജെ ജോസഫ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ദുബായിലേക്ക് പോകുന്ന പി.ജെ. ജോസഫ് ശനിയാഴ്ചയോടെയേ കേരളത്തിലേക്ക് തിരികെ എത്തൂ. എന്നാൽ , കേരളയാത്രയുടെ കൊല്ലത്തെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്.

മാണി വിഭാഗത്തിൽ പിജെ ജോസഫ് വിഭാഗം ലയിച്ചെങ്കിലും തർക്കങ്ങൾ തുടരുകയാണ്. തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പി.ജെ ജോസഫ് വിഭാഗത്തിന്റെ തുടരുന്ന പരാതി. ഈ സാഹചര്യത്തിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാംസീറ്റ് ചോദിക്കണമെന്ന ആവശ്യമുയർന്നത്. ഇടുക്കി അല്ലെങ്കിൽ കോട്ടയം സീറ്റിൽ പി.ജെ. ജോസഫിനെ പരിഗണക്കണമെന്നും ആവശ്യമുണ്ടായി.

ബാർ കോഴയിൽ നിന്നും വിടുതൽ കിട്ടാതെ കേരള കോൺഗ്രസ്

ബാർ കോഴക്കേസിൽ നിന്ന് പൂർണമായും മുക്തമാകാത്ത കേരളാ കോൺഗ്രസിനെ (എം) പിടിച്ചു കുലുക്കി വീണ്ടും കോഴ വിവാദം. പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനം വൻ വ്യവസായിക്ക് വിറ്റു കാശാക്കിയതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്. വമ്പർ ഓഫറുകളും കോഴപ്പണവും നൽകി ജില്ലാ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയ വ്യവസായിയാകും ജോസ് കെ. മാണിയുടെ കേരളാ യാത്രയുടെ ചെലവും വഹിക്കുക. ഇതിനെതിരേ പാർട്ടിക്കുള്ളിലെ ജോസഫ് ഗ്രൂപ്പുകാർ ഒറ്റക്കെട്ടായി രംഗത്തു വന്നു. രണ്ടാഴ്ച മുൻപ് കോഴഞ്ചേരിയിൽ നടന്ന പാർട്ടി മണ്ഡലം കമ്മറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് ചൂടേറിയ വാഗ്വാദങ്ങളും നടന്നു

ജോസ് കെ മാണിയുടെ കേരളാ യാത്ര പത്തനംതിട്ട വിടുന്നതോടെ പുതിയ ജില്ലാ പ്രസിഡന്റ് അധികാരമേൽക്കും. ഇതിന് മുന്നോടിയായി കോഴപ്പണത്തിന്റെ കൈമാറ്റം നടന്നുവെന്നും ആരോപിക്കപ്പെടുന്നു. നിലവിലെ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസാണ്. ഇദ്ദേഹത്തെ കൈയിലെടുത്താൽ ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് വ്യവസായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വ്യവസായി സാമ്പത്തിക സ്ഥാപനം നടത്തുകയാണ്. പെന്തക്കോസ്ത് സമുദായാംഗമായ ഇദ്ദേഹം അടുത്തിടെ ഒരു വിവാദ സ്‌കൂളും സ്വന്തമാക്കിയിട്ടുണ്ട്. കോഴ കൊടുത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയ വാർത്ത അറിഞ്ഞ് ബന്ധപ്പെട്ട പത്രമാധ്യമ സ്ഥാപനങ്ങളെ പരസ്യം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൈയിലെടുത്തിരിക്കുകയുമാണ്.

ഗ്യാസ് ഏജൻസിയും മറ്റുമായി വ്യവസായത്തിലേക്ക് പദമൂന്നിയ ഇദ്ദേഹം സമീപകാലത്ത് പൊട്ടിപ്പൊളിഞ്ഞിരുന്നു. എന്നാൽ, സമീപകാലത്ത് മകന്റെ ഭാര്യാപിതാവ് യുഎഇയിൽ തട്ടിപ്പിന് ജയിലിൽ ആയതോടെ ഇദ്ദേഹത്തിന്റെ നല്ലകാലം തെളിഞ്ഞു. റാന്നിയിലെ വൻ പണക്കാരനായ മകന്റെ ഭാര്യാപിതാവ് അകത്തു പോകുന്നതിന് മുൻപായി സ്വത്തുക്കൾ മകളുടെ പേരിൽ ആക്കിയിരുന്നു. ഇതാണിപ്പോൾ വ്യവസായിക്ക് തുണയായിരിക്കുന്നത്. നിലവിലെ ജില്ലാ പ്രസിഡന്റിന് 35 ലക്ഷം രൂപ നൽകുകയും 25 ലക്ഷത്തിന്റെ മെറ്റ്‌ലൈഫ് ഇൻഷ്വറൻസ് പോളിസി എടുക്കുകയും ചെയ്തുവെന്നാണ് എതിർപക്ഷത്തിന്റെ മുഖ്യ ആരോപണം. കോഴഞ്ചേരിയിൽ നടന്ന മണ്ഡലം കമ്മറ്റി യോഗത്തിൽ ഈ വിഷയം വലിയ വാഗ്വാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

മറ്റൊരു വിവാദ വ്യവസായിയായ ഏബ്രഹാം കലമണ്ണിലിന്റെ പെട്രോൾ പമ്പിൽ വച്ചാണ് പണം കൈമാറ്റം ചെയ്തതെന്ന് പറയുന്നു. ഈ വിവരം താൻ അറിയാതെ പോയതിൽ ഏബ്രഹാം കലമണ്ണിൽ യോഗത്തിൽ കുണ്ഠിതം പ്രകടപ്പിക്കുകയും ചെയ്തുവത്രേ! രഹസ്യമായി നടത്തിയ കച്ചവടം ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത് പാർട്ടിക്കുള്ളിലെ ജോസഫ് ഗ്രൂപ്പാണ്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പെട്ടി നിറച്ച് പണവുമായി വരുന്നവർക്ക് നേതൃസ്ഥാനങ്ങൾ നൽകുന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കെഎം മാണി നടത്തിയ കേരളാ യാത്ര സമയത്ത് പെട്ടിയിൽ പണവുമായി വന്ന ഏബ്രഹാം കലമണ്ണിലിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും ഇപ്പോൾ വിമർശന വിധേയമാകുന്നു. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കച്ചവടം ഉറപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP