Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ് ടു കോഴ വിവാദം: സഹികെട്ട് കെപിസിസി ഇടപെടുന്നു; മുന്നണിയിലും പാർട്ടിയിലും ചർച്ചചെയ്യുമെന്ന് വി എം സുധീരൻ

പ്ലസ് ടു കോഴ വിവാദം: സഹികെട്ട് കെപിസിസി ഇടപെടുന്നു; മുന്നണിയിലും പാർട്ടിയിലും ചർച്ചചെയ്യുമെന്ന് വി എം സുധീരൻ

തിരുവനന്തപുരം: പ്ലസ്ടു കോഴ വിവാദം പാർട്ടിക്കും മുന്നണിക്കും തലവേദനയായതോടെ കെപിസിസി പ്രശ്‌നത്തിൽ ഇടപെടുന്നു. പരാതി പരിശോധിക്കാൻ സർക്കാർ തലത്തിൽ സമിതി വേണമെന്നാണു നിർദ്ദേശം. ഇക്കാര്യം മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.


പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചതിനെച്ചൊല്ലി വ്യാപക പരാതി ഉയർന്നതോടെയാണ് കെപിസിസി പ്രസിഡന്റ് പ്രശ്‌നത്തിൽ ഇടപെട്ടത്. പരാതികളെല്ലാം പരിശോധിക്കേണ്ടതാണെന്നാണ് കെപിസിസി നിലപാട്. കോഴ ആരോപണമടക്കള്ളവ നിലവിലുണ്ട്. അതിനാൽ പരാതികൾ പരിഗണിക്കാതെ പോകുന്നതു സംശയത്തിനിടയാക്കും. ഈ സാഹചര്യത്തിലാണ് പരാതി കേൾക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സമിതി വേണമെന്ന നിർദ്ദേശംവച്ചത്. ഇക്കാര്യം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി വി എം സുധീരൻ ചർച്ച ചെയ്തു. മുഖ്യമന്ത്രിയുമായും ചർച്ചനടത്തും.

മന്ത്രിസഭയ്ക്കുള്ളിൽ നിന്നുതന്നെ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചതിന്റെ പേരിൽ എതിർപ്പുകൾ ഉയർന്നിരുന്നു. തന്റെ മണ്ഡലത്തിൽപ്പോലും അസന്തുലിതാവസ്ഥയുണ്ടെന്നു മന്ത്രി ആര്യാടൻ മുഹമ്മദ് പരസ്യമായി പറയുകയും ചെയ്തു. 104 ബാച്ചുകൾ തിരുകിക്കയറ്റിയതിന് തെളിവുമായി എംഇഎസ് രംഗത്തുണ്ട്. ഇത്തവണ പുതിയ സ്‌കുളൂകളിലും ബാച്ചുകളും പ്ലസ്ടു പ്രവേശനത്തിനില്ലെന്ന നിലപാടിലാണ് എൻഎസ്എസ്. ഇതിനൊപ്പം മാനദണ്ഡ ലംഘനമടക്കം വ്യാപക പരാതികളും ഉയർന്നു. ഈ സാഹചര്യത്തിലാണു കെപിസിസി ഇടപെട്ടത്.

അതേസമയം പ്ലസ്ടു കിട്ടാത്തതിലെ നിരാശയാണ് പരാതികൾക്ക് പിന്നിലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ആരോപണമുന്നയിക്കുന്നവരോട് തെളിവു കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP