Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടല്ല സീറ്റാണ് ഇത്തവണ നോട്ടം; ഒരുമുഴം മുമ്പേയെറിഞ്ഞ് ബിജെപി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; പ്രധാനമന്ത്രി ജനുവരി ആറിന് പത്തനംതിട്ടയിലും 27 ന് തൃശൂരിലെയും റാലികളിൽ; അമിത് ഷാ എത്തുന്നത് ഡിസംബർ 31 ന് പാലക്കാട്ടെ യോഗത്തിൽ; ശബരിമല സമരം ജനുവരി 22 വരെ നീട്ടാനും തീരുമാനം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻകൈയടുക്കാൻ ആർഎസ്എസ്; എത്തിപ്പിടിക്കാവുന്ന സീറ്റെല്ലാം പാട്ടിലാക്കാൻ കൈമെയ് മറന്ന് പ്രവർത്തനത്തിനും തീരുമാനം

വോട്ടല്ല സീറ്റാണ് ഇത്തവണ നോട്ടം; ഒരുമുഴം മുമ്പേയെറിഞ്ഞ് ബിജെപി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; പ്രധാനമന്ത്രി ജനുവരി ആറിന് പത്തനംതിട്ടയിലും 27 ന് തൃശൂരിലെയും റാലികളിൽ; അമിത് ഷാ എത്തുന്നത് ഡിസംബർ 31 ന് പാലക്കാട്ടെ യോഗത്തിൽ; ശബരിമല സമരം ജനുവരി 22 വരെ നീട്ടാനും തീരുമാനം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻകൈയടുക്കാൻ ആർഎസ്എസ്; എത്തിപ്പിടിക്കാവുന്ന സീറ്റെല്ലാം പാട്ടിലാക്കാൻ കൈമെയ് മറന്ന് പ്രവർത്തനത്തിനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി ബിജെപി. പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നു. മോദി ജനുവരി 6 ന് പത്തനംതിട്ടയിലെ റാലിയിൽ പങ്കെടുക്കും. ജനുവരി 27ന് തൃശൂരിലെത്തും. അമിത് ഷാ ഈ മാസം 30ന് കേരളത്തിലെത്തും. 31നു പാലക്കാട് നടക്കുന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുക്കും

ലോക്‌സഭാതിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ സ്വന്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഈ പരാജയം താൽക്കാലികമാണെന്ന് പാർട്ടി പ്രവർത്തകരെ ബോധ്യപ്പെടുത്താനും ലോക്‌സഭാതിരഞ്ഞെടുപ്പിനെ വർദ്ധിച്ച ഉത്സാഹത്തോടെ നേരിടാനുമാണ് ബിജെപിയുടെ പരിശ്രമം. ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ ഡിസംബർ അവസാനം കേരളത്തിൽ എത്തും. പാലക്കാട്ട് ഡിസംബർ 31ന് നടക്കുന്ന റാലിയിൽ അമിത് ഷാ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനാണ് നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിൽ എത്തുന്നത്.

കേരളം, ബംഗാൾ, തെലങ്കാന, ആന്ധ്രാ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലായി ഇതുവരെ ബിജെപി ജയിക്കാത്തതും എന്നാൽ നിർണായക വോട്ട് സ്വാധീനവും ഉള്ള 122 ലോക്‌സഭാ മണ്ഡലങ്ങളിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമായാണിത്. ജനുവരിയിൽ ഈ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ പങ്കെടുപ്പിച്ച് 25 റാലികളിൽ നരേന്ദ്ര മോദി പങ്കെടുക്കും.

റഫാൽ ഇടപാടിൽ സുപ്രീം കോടതി വിധിയിൽ മോദിപ്രഭാവം ഉയർന്നതോടെ അദ്ദേഹത്തെ തന്നെ മുഖ്യപ്രചാരകനാക്കി ജനുവരി ആദ്യം മുതൽ തന്നെ രാജ്യത്ത് മുഴുവൻ മോദി സാന്നിധ്യം എത്തിക്കുകയാണ് ബിജെപി ആദ്യതിരഞ്ഞെടുപ്പ് തന്ത്രമായി പ്രയോഗിക്കുന്നത്. കർണാടകമാണ് ബിജെപി കൂടുതൽ ശ്രദ്ധിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം.

എത്തിപ്പിടിക്കാവുന്ന വോട്ടിന്റെ വ്യത്യാസത്തിൽ 2014ൽ പരാജയപ്പെട്ട എല്ലാ ലോക്‌സഭാ സീറ്റുകളിലും ആർഎസ്എസിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ആർഎസ്എസ് കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ ബിജെപിക്ക് വിട്ടുനൽകാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല സമരത്തിന്റെ ആദ്യഘട്ടം പാർട്ടിക്ക് ഗുണകരമായെന്നാണ് ബിജെപി വിലയിരുത്തുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കുമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം നിയമസഭാ സീറ്റ് ബിജെപി പിടിച്ചെടുത്തു. അതുപോലെ ചില ലോക്‌സഭാ സീറ്റുകളും ബിജെപി പിടിച്ചെടുക്കും. വോട്ടു ഇത്തവണ ഞങ്ങൾ കണക്കിലെടുക്കില്ല. സീറ്റാണ് നോട്ടം. അതിനുള്ള മുന്നൊരുക്കങ്ങൾ ബിജെപി ആദ്യമേ പൂർത്തീകരിക്കും, ഒരു പ്രമുഖ ബിജെപി നേതാവ് അടുത്തിടെ പ്രതികരിച്ചത് ഇങ്ങനെ. അതേസമയം, ശബരിമല വിഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം നടത്തുന്ന സമരം സുപ്രീം കോടതി വിധി വരുന്ന ജനുവരി 22 വരെ നീട്ടാൻ തീരുമാനിച്ചു. പ്രതിഷേധ പരിപാടികൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി.ബുധനാഴ്ച ചേർന്ന ബിജെപി കോർകമ്മിറ്റി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP