Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹപ്രവർത്തകരുടെ ഭാര്യമാരെയും സഹോദരിമാരെയും ലൈംഗികമായി ഉപയോഗിക്കുന്നവരാണ് സിപിഎം; അവരോട് ബ്രഹ്മചര്യം തപസ്സ് എന്നൊന്നും പറഞ്ഞാൽ മനസ്സിലാകില്ല; പീഡനവീരൻ എംഎൽഎയെ വി എസ് പറഞ്ഞിട്ടും പുറത്താക്കാത്ത അധപതിച്ച സെക്രട്ടറിയാണ് സപിഎമ്മിന്; അമൃതാനന്ദമയിയെ അധിക്ഷേപിച്ച കോടിയേരി മാപ്പ് പറയണമെന്ന് പിപി മുകുന്ദൻ; അയ്യപ്പസംഗമത്തിൽ കണ്ടത് വിശ്വാസികളുടെ വികാരം

സഹപ്രവർത്തകരുടെ ഭാര്യമാരെയും സഹോദരിമാരെയും ലൈംഗികമായി ഉപയോഗിക്കുന്നവരാണ് സിപിഎം; അവരോട് ബ്രഹ്മചര്യം തപസ്സ് എന്നൊന്നും പറഞ്ഞാൽ മനസ്സിലാകില്ല; പീഡനവീരൻ എംഎൽഎയെ വി എസ് പറഞ്ഞിട്ടും പുറത്താക്കാത്ത അധപതിച്ച സെക്രട്ടറിയാണ് സപിഎമ്മിന്; അമൃതാനന്ദമയിയെ അധിക്ഷേപിച്ച കോടിയേരി മാപ്പ് പറയണമെന്ന് പിപി മുകുന്ദൻ; അയ്യപ്പസംഗമത്തിൽ കണ്ടത് വിശ്വാസികളുടെ വികാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അവഹേളിച്ച് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എതിരെ മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ. അമൃതാനന്ദമയിയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സഹപ്രവർത്തകരുടെ ഭാര്യമാരെയും മക്കളെയും വരെ ലൈംഗികമായി ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാർ. കമ്മ്യൂണിസ്റ്റുകൾ വിഗ്രഹങ്ങളായി ആരാധിക്കുന്ന പല നേതാക്കന്മാരുടേയും ഒളിവു ജീവിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഭരണകൂടത്തിന്റെ വേട്ടയാടലിൽ നിന്ന് നേതാക്കന്മാരെ രക്ഷിച്ചതിന് പലർക്കും കിട്ടിയ പ്രതിഫലം പുറത്തു പറയാൻ സാധിക്കാത്തതാണ്. ഇതിന് അവസരം നഷ്ടമായപ്പോഴാണ് ഇപ്പോഴത്തെ നേതാക്കന്മാരിൽ പലരും മതിലു ചാട്ടം ശീലമാക്കിയത്. അങ്ങനെയുള്ളവർക്ക് ബ്രഹ്മചര്യം, തപസ്സ് എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകില്ല. എങ്കിലും പാർട്ടി സെക്രട്ടറി ഇത്തരത്തിൽ അധ:പതിക്കാൻ പാടില്ല. സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎൽഎയെ പുറത്താക്കണമെന്ന് മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ വരെ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയാണ് താനെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാര പ്രകടനമാണ് പുത്തരിക്കണ്ടം മൈതാനിയിൽ കണ്ടത്. ശബരിമല യുവതി പ്രവേശ വിഷയത്തിൽ ഒരു ഹിത പരിശോധനയ്ക്ക് സർക്കാർ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം. വർഗ്ഗ രഹിത സമൂഹമെന്ന് വാദിച്ചിരുന്നവർ ഇന്ന് ജാതീയമായ വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. വോട്ടുബാങ്ക് സൃഷ്ടിക്കാൻ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം. വിശ്വാസികൾക്കിടയിൽ ഭേദചിന്തയില്ലെന്ന തെളിവാണ് കഴിഞ്ഞ 4 മാസമായി കേരളത്തിലെ തെരുവുകളിൽ കണ്ട ജനമുന്നേറ്റം. ഇത് മനസ്സിലാക്കാതെ തരംതാണ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സിപിഎം നേതാക്കൾ പിന്മാറണമെന്നും പി പി മുകുന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP