Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊമ്മച്ചനെ വെട്ടിലാക്കി കറിയാച്ചൻ; ആളില്ലാ കേരളാ കോൺഗ്രസിൽ കുതന്ത്രങ്ങൾക്ക് പഞ്ചമില്ല; സുരേന്ദ്രൻപിള്ളയെ പാട്ടിലാക്കി സ്‌കറിയാ തോമസ് എൽഡിഎഫിൽ; ചതിയെന്ന് പിസി തോമസ്

തൊമ്മച്ചനെ വെട്ടിലാക്കി കറിയാച്ചൻ; ആളില്ലാ കേരളാ കോൺഗ്രസിൽ കുതന്ത്രങ്ങൾക്ക് പഞ്ചമില്ല; സുരേന്ദ്രൻപിള്ളയെ പാട്ടിലാക്കി സ്‌കറിയാ തോമസ് എൽഡിഎഫിൽ; ചതിയെന്ന് പിസി തോമസ്

തിരുവനന്തപുരം: ഇടതുമുന്നണിയിലെ കേരളാ കോൺഗ്രസിനെ ചൊല്ലി അവ്യക്ത രൂക്ഷമാകുന്നു. പിസി തോമസും സ്‌കറിയാ തോമസും തമ്മിലെ ഭിന്നതയോടെയുണ്ടായ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുകയാണ്. സിപിഎമ്മന്റെ പിന്തുണ പിസി തോമസിനാണോ സ്‌കറിയാ തോമസിനോടാണോ എന്നത് തന്നെയാണ് പ്രധാനം. കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിൽനിന്ന് മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള സ്‌കറിയാ തോമസിനൊപ്പം ചേർന്നതാണ് പുതിയ ചർച്ചകൾക്ക് കാരണം.

പി.സി.തോമസും സ്‌കറിയാ തോമസും തമ്മിൽ അകന്നതിനെത്തുടർന്ന് ഇരു കൂട്ടരോടും മുന്നണിയോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ മറ്റ് കക്ഷികൾ നിർദ്ദേശിച്ചിരുന്നു. മുൻ യോഗത്തിൽ സ്‌കറിയാ തോമസ്, പി.സി.തോമസ് വിഭാഗങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ, ഇതിനുശേഷവും സ്‌കറിയാ തോമസിനും പി.സി.തോമസിനും തമ്മിൽ അടുക്കാനായില്ല. ഇരുവരും വീണ്ടും അകന്നു. സ്‌കറിയാ തോമസിനെതിരെ പി.സി.തോമസ് നടപടിയുമെടുത്തു. ഇതോടെ പിളർപ്പ് പൂർത്തിയായി.

ഇതിനിടെയാണ്, സുരേന്ദ്രൻപിള്ള സ്‌കറിയാ തോമസിനൊപ്പം ചേർന്നത്. സ്‌കറിയാ തോമസും തോമസ് വിഭാഗം പ്രതിനിധിയായിരുന്ന സുരേന്ദ്രൻപിള്ളയും ഇരു കേരള കോൺഗ്രസുകളും ഒന്നിച്ചു പോകാൻ തീരുമാനിച്ചെന്നുള്ള കത്ത് തയ്യാറാക്കി ഇടതുമുന്നണി യോഗം തുടങ്ങുന്നതിനു മുമ്പ് കൺവീനർ വൈക്കംവിശ്വന് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മുന്നണി യോഗത്തിൽ പങ്കെടുപ്പിച്ചത്. വി. സുരേന്ദ്രൻ പിള്ളയെ ഉപയോഗിച്ച് സ്‌കറിയാ തോമസ് നാണം കെട്ട രാഷ്ട്രീയക്കളി നടത്തിയാണ് ഇടതു യോഗത്തിൽ പങ്കെടുത്തതെന്നാണ് പി.സി. തോമസ് പറയുന്നത്.

പാർട്ടിയിലെ പ്രശ്‌നം തീർന്നെന്നു പറഞ്ഞു സുരേന്ദ്രൻപിള്ളയെ ഇടതുനേതാക്കളുടെ മുന്നിൽ കൊണ്ടു പോവുകയായിരുന്നു. കത്തുകൊടുത്തതിനെക്കുറിച്ച് അറിയില്ല. യോഗത്തിനു മുമ്പോ ശേഷമോ ഇടതുമുന്നണി കൺവീനർ വിളിച്ചില്ല. സുരേന്ദ്രൻ പിള്ളയ്‌ക്കെതിരെ നടപടി വേണമോ എന്ന കാര്യം പാർട്ടി യോഗം ചേർന്ന ശേഷം തീരുമാനിക്കും. ഇരു വിഭാഗവും യോജിച്ചു പോകണമെന്ന ഇടതു നിർദ്ദേശം അംഗീകരിച്ച് അടുത്ത ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും തോമസ് വ്യക്തമാക്കി. സ്‌കറിയാ തോമസിനൊപ്പമുണ്ടായിരുന്ന ജോർജ് സെബാസ്റ്റ്യനെ അടർത്തിമാറ്റി പി.സി. തോമസിന്റേതായിരുന്നു ആദ്യ കളി. ഇതിന് മറുപടിയായാണ് സുരേന്ദ്രൻ പിള്ളയെ അടർത്തിയെടുത്ത് സ്‌കറിയാ തോമസ് തിരിച്ചടിച്ചത്.

പി.സി. തോമസ് വിഭാഗം മാണിഗ്രൂപ്പുമായി അടുക്കുന്നുവെന്ന പ്രചാരണം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയവർ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന പ്രചാരണത്തിനു വഴിയൊരുക്കിയത് തോമസിന് ദോഷവും സ്‌കറിയാ തോമസിന് അനുകൂലവുമായി. തോമസ് ബിജെപിയിലേക്ക് പോകുമെന്ന് സിപിഐ(എം) കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കറിയാ തോമസിനൊപ്പം സിപിഐ(എം) നേതൃത്വം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP