Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആ ****മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകൾ; വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവർണ കാഷ്ഠങ്ങൾ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബർ സഖാക്കൾ; അയ്യപ്പനെ മുൻനിർത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം

'ആ ****മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകൾ; വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവർണ കാഷ്ഠങ്ങൾ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബർ സഖാക്കൾ; അയ്യപ്പനെ മുൻനിർത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സമരത്തിനുപിന്നിൽ രണ്ടാം വിമോചന സമരത്തിനുള്ള ആഹ്വാനമാണെന്ന സിപിഎം വാദം ശരിവെക്കുന്ന രീതയിൽ പ്രക്ഷോഭങ്ങളുടെ സ്വഭാവം മാറ്റാൻ ആസൂത്രിത നീക്കം. മുഖ്യമന്ത്രിയെ തല്ലുമെന്നും പൊലീസിനെ നേരിടുമെന്നൊക്കെയുള്ള ശോഭാസുരേന്ദ്രനും ശശികല ടീച്ചറും ഉൾപ്പെടെയുള്ളവരുടെ പ്രകോപന പ്രസംഗത്തിന് പിന്നാലെ ശബരിമല സമരക്കാർ മുഖ്യമന്ത്രിയെ പരസ്യമായി ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതും പച്ചത്തെതറി പറയുന്നതുമായ വീഡിയോ പുറത്തുവന്നു. ചില സംഘപരിവാർ പ്രവർത്തകർ തന്നെ വീഡിയൊ എടുത്ത് ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് വ്യക്തമെന്ന് സൈബർ സഖാക്കളുടെ ആരോപണം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. സംഘപരിവാർ നേതാക്കൾ തുടർച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അയ്യപ്പനെ മൂൻനിർത്തി ശബരിമലയെ അയോധ്യയാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് ആശങ്കയും നവ മാധ്യമങ്ങൾ പങ്കുവെക്കുന്നു.

പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഒരു സ്ത്രീയാണ് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നായന്മാർ നടത്തുന്ന സമരത്തിനിടയിൽ പിണറായി വിജയനെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിച്ചിരിക്കുന്നത്. പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമർശിച്ചാണ് ഈ തെറി. ഈഴവ ജാതിക്ക് കൊച്ചി-തിരുവിതാംകൂർ മേഖലകളിൽ 'ചോകോൻ' എന്നും വിളിപ്പേരുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തോടാണ് സ്ത്രീയുടെ ഇത്തരമൊരു അധിക്ഷേപ പരാമർശം. 'ഇതിനു മുമ്പുള്ള കാര്യങ്ങൾക്കൊക്കെ പിണറായി എന്ത് ചെയ്തു. ആ ചോ കൂ*മോന്റെ മോന്റെ മോന്തയടിച്ച് പറിക്കണം'- എന്നാണ് സ്ത്രീ പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.'യാതൊരു കാരണവശാലും സ്ത്രീകളെ ശബരിമലയിൽ കയറ്റിവിടാൻ പാടില്ല. 50വയസ്സ് കഴിഞ്ഞവരും 10 വയസ്സിനു മുമ്പുള്ളവരും പഴയതുപോലെ പോവണം. അല്ലാത്തവർ പോവുന്നതിനോട് എതിർപ്പാണ്. യാതൊരു കാരണവശാലും പോവാൻ പാടില്ല. അതിനെന്തു പ്രതിഷേധത്തിനും ഞങ്ങൾ തയ്യാറാണ്' എന്നാണ് മറ്റൊരു സ്ത്രീയുടെ പ്രതികരണം.

വൈകാരികമായ പ്രതികരണങ്ങളിലൂടെ സർക്കാരിനും കോടതിക്കുമെതിരെ അധിക്ഷേപ- വിദ്വേഷ പരാമർശങ്ങളാണ് പ്രതിഷേധങ്ങളിൽ ഉടനീളം ഉയർന്നുകേൾക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപകമായി ജാതി അധിക്ഷേപവും നടക്കുന്നുണ്ട്. പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള അടുത്ത വിമോചന സമരമായി ഇത് മാറുന്നതിനിടയിലാണ് ഇത്തരം ജാതിത്തെറിവിളികൾ. നേരത്തെ, വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ തീവ്രഹിന്ദുത്വ നേതാവും അയ്യപ്പധർമ സേനാ നേതാവുമായ രാഹുൽ ഈശ്വർ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. മുഖ്യമന്ത്രിയെ തല്ലുമെന്നും മുഖ്യമന്ത്രി വിവരം അറിയുമെന്നും ശോഭാസുരേന്ദ്രനും ശശികലടീച്ചറും പലതാണ പറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ചാനൽ ചർച്ചക്കിടെ ബിജെപി നേതാവ് എൻ ഗോപാലകൃഷ്നനും സിപിഎം വനിതാനേതാവ് ടി.സതീദേവിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയിരുന്നു.

വനിത പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ. വനിതാ പൊലീസുകാരെ ഞങ്ങൾ ശബരിമലയിലേക്ക് കയറ്റില്ല, അതിൽ ഒരു സംശയവും വേണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് 'സതീദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും'. എന്ന് കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ ഇത്തരത്തിൽ തെറി വിളിയും, കൊലവിളി പ്രസ്താവനകളും നടത്തുന്നത്. ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഈ പ്രതിഷേധസമരത്തിൽ എല്ലാവരുമുണ്ട്. ബിജെപി നടത്തുന്ന സമരമല്ല ഇതെന്നും വിശ്വാസികളായ അയ്യപ്പന്മാരാണ് സമരമുഖത്തുള്ളതെന്നും ഗോപാലകൃഷ്ണൻ പറയുന്നു. ഇതിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിക്കുന്ന ഗോപാലകൃഷ്ണൻ പക്ഷെ കൊലവിളി നടത്തുകയാണ്. ഗോപാലകൃഷ്ണനെ കൂടാതെ എംഎൻ കാരശ്ശേരി, സതീ ദേവി, കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.

അവതാരകനായ ഇ സനീഷ് ഇടപെട്ട് ഗോപാലകൃഷ്ണന്റെ സംസാരം അവസാനിപ്പിക്കുകയാണ്. അങ്ങനെയൊന്നും പറഞ്ഞുകളയരുത് ശ്രീ ഗോപാലകൃഷ്ണൻ എന്നാണ് അവതാരകൻ ആവശ്യപ്പെടുന്നത്. ശരണം വിളികേട്ട് തെരുവിലിറങ്ങുന്ന അമ്മമാരും അയ്യപ്പഭക്തന്മാരും ഒരു കാരണവശാലും വനിത പൊലീസിനേയും അങ്ങോട്ട് കടത്തിവിടില്ലെന്നും ഗോപാലകൃഷ്ണൻ പറയുന്നു.ഈ നാട്ടിലെ വിശ്വാസികൾ വരും എന്ന് പറഞ്ഞാണ് ഗോപാലകൃഷ്ണൻ കൊലവിളി നടത്തുന്നത്.

ചോവൻ മുഖ്യമന്ത്രിയാവുന്നത് പലർക്കും സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി

ശബരിമലയിൽ സമരത്തിനെത്തിയ സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി-തെറി വിളിച്ച് അധിക്ഷേപിച്ച വിഷയത്തിൽ സവർണസമുദായത്തിനെതിരെ രൂക്ഷ പ്രതികരണമാണ് എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തിയത്. ഈഴവ സമുദായത്തിൽ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവർണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവർക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി ഏഷ്യനെറ്റ് ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഇവിടുത്തെ സവർണ സമുദായം ഇപ്പോഴും ഇഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാൻ ഇവരൊന്നും തയ്യാറല്ല. സവർണ സമുദായം ഇഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തിൽ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവർക്ക് സഹിക്കാനാകുന്നില്ല. അവരുടെ താത്പര്യം സവർണ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ്. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കിൽ എത്രത്തോളം വർഗീയ ചിന്ത അവരിൽ ഉണ്ടെന്ന് വ്യക്തമാണ്. വർഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കിമാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവർണരുടെ നിലപാട്. പിണറായിയെ ഒരു ചോവൻ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവർക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നത്. ശരീരത്തിൽ കുഷ്ഠം വന്നാൽ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസിൽ കുഷ്ഠം ബാധിച്ച സവർണരെ ആർക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവർണരാൽ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സവർണരെ പ്രീണിപ്പെടുത്തിയുള്ള ഭരണമായിരുന്നു പിണറായി നടത്തിയതെന്ന കുറ്റപ്പെടുത്തൽ നടത്തിയ വെള്ളാപ്പള്ളി പിണറായി ഇരന്നുവാങ്ങിയ തെറിവിളിയാണെന്നും അഭിപ്രായപ്പെട്ടു. തിരുവിതാംകൂർ ദേവസ്വംബോർഡ് സവർണ നായന്മാർക്ക് തീറെഴുതി കൊടുത്തത് എല്ലാവരും കണ്ടതാണ്. പിണറായിയാണ് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ തന്ന മുഖ്യമന്ത്രിയെന്നാണ് അൽപ്പനാളുകൾക്ക് മുമ്പ് വരെ സുകുമാരൻനായർ വിളിച്ചുപറഞ്ഞിരുന്നത്. ഇപ്പോൾ അതേ സംഘം തന്നെയാണ് പിണറായിയെ തെറിവിളിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് നൽകിയപ്പോൾ ഇങ്ങനെയൊരു തെറിവിളി പിണറായി പ്രതീക്ഷിച്ച് കാണില്ല. പക്ഷെ ഇതാണ് ഇവരുടെ സ്വഭാവമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP