Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂ; പതിനൊന്ന് ഇടത്ത് ശക്തി കാട്ടണം; വെള്ളാപ്പള്ളിയുടെ അനിഷ്ടം മാറ്റണം; എൻ എസ് എസും ഒപ്പമുണ്ടാകണം; പിപി മുകുന്ദനെ തിരികെ കൊണ്ടുവന്ന് സംഘടനയുടെ കരുത്ത് കൂട്ടണം; അമരത്ത് പൊതു സമ്മതനെ കൊണ്ടു വന്ന് ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യാൻ അമിത് ഷാ; സമവായത്തിൽ ശ്രീധരൻ പിള്ളയ്ക്ക് നറുക്ക് വീണേക്കും; ബിജെപിയിൽ കുമ്മനത്തിന് പിൻഗാമി ഉടനെന്ന് സൂചന

തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂ; പതിനൊന്ന് ഇടത്ത് ശക്തി കാട്ടണം; വെള്ളാപ്പള്ളിയുടെ അനിഷ്ടം മാറ്റണം; എൻ എസ് എസും ഒപ്പമുണ്ടാകണം; പിപി മുകുന്ദനെ തിരികെ കൊണ്ടുവന്ന് സംഘടനയുടെ കരുത്ത് കൂട്ടണം; അമരത്ത് പൊതു സമ്മതനെ കൊണ്ടു വന്ന് ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യാൻ അമിത് ഷാ; സമവായത്തിൽ ശ്രീധരൻ പിള്ളയ്ക്ക് നറുക്ക് വീണേക്കും; ബിജെപിയിൽ കുമ്മനത്തിന് പിൻഗാമി ഉടനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : അഡ്വ: പി.എസ്. ശ്രീധരൻപിള്ളയെ ബിജെപി. സംസ്ഥാന അധ്യക്ഷനായി നിയമിക്കുമെന്ന സൂചനകൾ പുറത്തു വരുമ്പോഴും സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് ഇതു സംബന്ധിച്ച് വ്യക്തയില്ല. ദേശീയാധ്യക്ഷൻ അമിത് ഷാ രണ്ടുദിവസത്തിനകം ഡൽഹിയിൽ പ്രഖ്യാപനം നടത്തുമെന്നാണു സൂചന. ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണു കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രനേതാക്കൾ ശ്രീധരൻപിള്ളയെ ഫോണിൽ ബന്ധപ്പെട്ടത്. എൻഎസ്എസ് നേതൃത്വവുമായുള്ള അടുപ്പമാണ് ശ്രീധരൻ പിള്ളയ്ക്ക് തുണയാകുന്നത്.

ബിഡിജെഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് എൻ എസ് എസിനെ അടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഇതിനായി നായർ നേതാവിനെ അധ്യക്ഷനാക്കാൻ അമിത് ഷാ തീരുമാനിക്കുകയായിരുന്നു. ഇതിനൊപ്പം വെള്ളാപ്പള്ളി നടേശനുമായും ശ്രീധരൻ പിള്ളയ്ക്ക് സൗഹൃദമുണ്ട്. ഇതുപയോഗിച്ച് ബിഡിജെസിനെ വീണ്ടും ബിജെപിയോട് അടുപ്പിക്കാനും ശ്രീധരൻ പിള്ളയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന പിപി മുകുന്ദൻ ഉൾപ്പെടെയുള്ളവരെ സജീവമാക്കി ബിജെപിയെ ശക്തമാക്കാനാണ് ശ്രീധരൻ പിള്ളയിലൂടെ അമിത് ഷാ ആഗ്രഹിക്കുന്നത്. ഗ്രൂപ്പിസത്തെ ഇല്ലായ്മ ചെയ്യണമെന്ന നിർദ്ദേശവും അമിത് ഷാ ശ്രീധരൻ പിള്ളയ്ക്ക് നൽകുമെന്നാണ് സൂചന.

സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി നിയമിക്കപ്പെട്ടതോടെയാണു ബിജെപിക്കു കേരളത്തിൽ പ്രസിഡന്റിലാതായത്. കുമ്മനം ഗവർണറാകുമ്പോൾ ശ്രീധരൻപിള്ള ബിജെപി. സ്ഥാനാർത്ഥിയായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മത്സരത്തിലായിരുന്നു. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനായിരുന്നു അമിത് ഷായ്ക്ക് കൂടുതൽ താൽപ്പര്യം. എന്നാൽ ഇതിനെ പികെ കൃഷ്ണദാസ് വിഭാഗം എതിർത്തു. കൃഷ്ണദാസിന് പിന്തുണയുമായി ആർ എസ് എസും എത്തിയ ഇതോടെ സുരേന്ദ്രന്റെ സാധ്യതകൾ അടഞ്ഞു. സമവായ സ്ഥാനാർത്ഥിയായി ശ്രീധരൻ പിള്ള എത്തുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകൾക്കും പൊതുസമ്മതൻ എന്നതുമാണു ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കാൻ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്.

എൻ.ഡി.എയിൽ ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. ഇതിനൊപ്പം എൻ എസ് എസുമായുള്ള സൗഹൃദവും ഗുണകരമായി മാറി. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ശ്രീധരൻ പിള്ളയ്ക്ക് അടുത്ത ബന്ധമാണുള്ളത്. എൻ എസ് എസിന്റെ കേസുകളും ശ്രീധരൻ പിള്ള വാദിക്കുന്നുണ്ട്. ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളുമായും ശ്രീധരൻ പിള്ളയ്ക്ക് വ്യക്തി ബന്ധമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും അടുപ്പം സൂക്ഷിക്കുന്നതും ശ്രീധരൻ പിള്ളയ്ക്ക് തുണയായി. എൻഡിഎയെ ശക്തിപ്പെടുത്താൻ പൊതു സമ്മതനായ ശ്രീധരൻ പിള്ളയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ ബിജെപിയുടെ ദേശീയ സെക്രട്ടറിയാക്കാനും സാധ്യതയുണ്ട്.

2003-2006-ലാണ് ഇതിനുമുമ്പ് ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റായിരുന്നത്. ഇത്തവണ പ്രസിഡന്റാകാൻ മറ്റു പല പേരുകളും ഉയർന്നുവന്നെങ്കിലും ഗ്രൂപ്പുകളിലൊന്നുമില്ലാത്ത ശ്രീധരൻപിള്ള അവസാനഘട്ടത്തിൽ മുന്നിൽ എന്നാണു സൂചന. കുമ്മനം രാജശേഖരൻ പ്രസിഡന്റ് പദവി ഒഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കാൻ പാർട്ടി ദേശീയ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പാർട്ടി നേതൃനിരയിൽനിന്ന് കെ.സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, പി.കെ.കൃഷ്ണദാസ് എന്നിവരുടെ പേരുകളൊക്കെ ഉയർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാംഘട്ടം രണ്ടിന് ആരംഭിക്കുന്നതിനാൽ അതിനുമുൻപ് തീരുമാനം വരുമെന്ന കണക്കുകൂട്ടലിലാണു സംസ്ഥാന നേതൃത്വം.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിജയസാധ്യതയുള്ള 11 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാന നേതാക്കൾക്ക് അമിത് ഷായുടെ നിർദ്ദേശം. ഈ 11 മണ്ഡലങ്ങളുടെ ചുമതല കേന്ദ്ര നേതാക്കൾക്ക് നൽകി. ഈ സാഹചര്യത്തിൽ പ്രസിഡന്റില്ലാത്തത് ബിജെപിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളുടെയും മേൽനോട്ടച്ചുമതല ദേശീയ ജനറൽസെക്രട്ടറി പി. മുരളീധര റാവുവിനായിരിക്കും. കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളുടെ ചുമതല കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല കർണാടക എംപി. നളിൻകുമാർ കട്ടീലിനു നൽകി. വി. മുരളീധരൻ എംപി., പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവർക്കാണ് മറ്റു മണ്ഡലങ്ങളുടെ ചുമതല. പ്രധാനും കട്ടീലിനും ചുമതല നൽകിയിട്ടുള്ള മണ്ഡലങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് അമിത് ഷാ നിർദ്ദേശിച്ചതായി അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP