Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന് എതിരെയുള്ള ഒരു പ്രക്ഷോഭ പരിപാടിക്കും പങ്കെടുക്കുന്നില്ല; ലീഗ് സ്വന്തം നിലക്ക് പ്രളയസഹായവുമായി മുന്നോട്ട് വന്നപ്പോൾ എംപി കൈ കോർത്തത് അൻവറിനും ജലീലിനുമൊപ്പം; പികെ ബഷീറിന്റെ മണ്ഡലത്തിൽ സ്വന്തം കോളേജിലെ പരിപാടിക്ക് ക്ഷണിക്കുന്നതും പിവി അൻവറിനെ; പിവി അബ്ദുൾ വഹാബ് സിപിഎമ്മുമായി അടുക്കുന്നതിൽ ലീഗ് നേതൃത്വത്തിന് ആശങ്ക; വ്യവസായ പ്രമുഖൻ നടത്തുന്നത് 2021ൽ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മന്ത്രിയാകാനുള്ള സമ്മർദ്ദമെന്നും സൂചന

സർക്കാരിന് എതിരെയുള്ള ഒരു പ്രക്ഷോഭ പരിപാടിക്കും പങ്കെടുക്കുന്നില്ല; ലീഗ് സ്വന്തം നിലക്ക് പ്രളയസഹായവുമായി മുന്നോട്ട് വന്നപ്പോൾ എംപി കൈ കോർത്തത് അൻവറിനും ജലീലിനുമൊപ്പം; പികെ ബഷീറിന്റെ മണ്ഡലത്തിൽ സ്വന്തം കോളേജിലെ പരിപാടിക്ക് ക്ഷണിക്കുന്നതും പിവി അൻവറിനെ; പിവി അബ്ദുൾ വഹാബ് സിപിഎമ്മുമായി അടുക്കുന്നതിൽ ലീഗ് നേതൃത്വത്തിന് ആശങ്ക; വ്യവസായ പ്രമുഖൻ നടത്തുന്നത് 2021ൽ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മന്ത്രിയാകാനുള്ള സമ്മർദ്ദമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ലീഗ് രാജ്യസഭ എംപി പി.വി അബ്ദുൾ വഹാബിന്റെ സിപിഎമ്മുമായുള്ള അടുപ്പം മുസ്ലിം ലീഗ് നേതൃത്വത്തിന് ആശങ്ക വർധിക്കുന്നു.പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി സർക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽവഹാബ് എംപി. രംഗത്ത് വന്നിരുന്നു.പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വർധിപ്പിക്കാൻ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്നായിരുന്നു വഹാബിന്റെ പരിഹാസം.കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുൽവഹാബ് ഇടത് അനുകൂല നിലപാടെടുത്തത്.

2021 വരെയാണ് അബ്ദുൾ വഹാബിന്റെ രാജ്യസഭ കാലാവധി. അതിന് ശേഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാകാനുള്ള ഒരുക്കമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ എന്നും വിലയിരുത്തലുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും അഞ്ച് വർഷത്തേക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ കഴിയില്ല എന്ന നിലപാട് ലീഗ് നേതൃത്വം നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരുന്നു. ആ സ്ഥാനത്ത് എത്താനാണ് മുൻപ് രണ്ടാം വട്ടം എംപിയാകാൻ ഉപയോഗിച്ച അതേ സമ്മർദ്ദ തന്ത്രം ഇപ്പോൾ വീണ്ടും വഹാബ് ഉപയോഗിക്കുന്നത്.

സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടും വലിയ അടുപ്പം പുലർത്തുന്ന നേതാവായതുകൊണ്ട് തന്നെ വഹാബിന് സിപിഎമ്മിവേക്കുള്ള പ്രവേശനം എളുപ്പമാണ് താനും. പിവി അബ്ദദുൾ വഹാബിന് വലിയ ഒരു വിഭാഗം അനുയായികൾ ലീഗിനുള്ളിൽ തന്നെ വഹാബിന് ഒപ്പമുണ്ട്. പാർട്ടി എന്നതിനപ്പുറം വഹാബിന്റെ വ്യക്തിപരമായ അനുയായികൾ തന്നെ നേതാവ് ലീഗ് വിട്ടാൽ പുറത്തേക്ക് പോകും. മലപ്പുറത്ത് പല നിയമസഭ മണ്ഡലങ്ങളിലും ലീഗിന് സിപിഎം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വഹാബും അനുയായികളും പാർട്ടി വിടുന്നത് നേതൃത്വം ആഗ്രഹിക്കുന്നില്ല

ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎ‍ൽഎയുടെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രവർത്തനവും സർക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിരുന്നു.മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടന്ന യു.ഡി.എഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്താണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് തുറന്നടിച്ചിരുന്നത്. ദുരന്തത്തിൽ നിന്നും സർക്കാർ പാഠംപഠിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിച്ചിരുന്നു. ലീഗ് എംപി ഇ.ടി മുഹമ്മദ്ബഷീർ എംപിയും ജില്ലയിലെ എംഎ‍ൽഎമാരും മുതിർന്നനേതാക്കളും പങ്കെടുത്ത ഈ രാപ്പകൽ സമരത്തിന് പക്ഷെ വഹാബ് എത്തിയിരുന്നില്ല.

കോഴിക്കോട് നടന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ വഹാബിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ നാലയലത്ത് എത്തുന്നില്ല ലീഗ് എംപിമാരെന്നായിരുന്നു കെ.എം ഷാജി എംഎ‍ൽഎ അടക്കമുള്ളവർ വിമർശിച്ചിരുന്നത്. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ വഹാബ് രാജ്യസഭയിലെത്താത്തതും മുൻപ് ലീഗിനുള്ളിൽ കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് പി.വി അബ്ദുൽവഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീൻ അലി ശിഹാബ് തങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

വഹാബിനെതിരെ കടുത്ത നിലപാടുയർത്തുന്ന ഒരുവിഭാഗം വർഷങ്ങളായി മുസ്ലിം ലീഗിൽ സജീവമാണ്. വ്യവസായിയായ വഹാബിന് 2015ൽ രണ്ടാമതും രാജ്യസഭയിലേക്കയക്കാനുള്ള തീരുമാനത്തിനെതിരെ ലീഗിൽ കടുത്ത പ്രതിഷേധമാണുയർന്നിരുന്നത്. വഹാബിനെതിരെ കെ.പി.എ മജീദിനെയാണ് അന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉയർത്തികാട്ടിയിരുന്നത്.എന്നാൽ പിന്നീട് കോഴിക്കോട്ട് വച്ച് പിണറായി വിജയനുമായി രഹസ്യചർച്ച നടത്തിയ വഹാബ്, ലീഗിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. രാജ്യസഭാ സീറ്റു നൽകിയില്ലെങ്കിൽ ഇടതുപക്ഷത്തിനൊപ്പം പോകുമെന്ന ഭീഷണി ഉയർന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് നൽകാൻ ലീഗ് നേതൃത്വം നിർബന്ധിതമാവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വഹാബ് മുൻപ് സിപിഎം പാർട്ടി ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് പിന്നീട് അദ്ദേഹം ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നത്. മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമനവിവാദത്തിൽ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാൻ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതിൽ നിന്നും വിട്ടുനിന്നിരുന്നു. ജലീലിന് ഒ്പ്പം വേദി പങ്കിട്ട വഹാബ് പിന്നീട് പിവി അൻവറിന് എതിരെ ലീഗ് നേതൃത്വം നിലപാട് എടുത്തപ്പോഴും സമാനമായി തന്നെ പെരുമാറിയിരുന്നുമലപ്പുറത്ത് മുസ്ലിം ലീഗ് സ്വന്തം നിലക്ക് പ്രളയപുനരധിവാസ പ്രവർത്തനം നടത്തുമ്പോൾ നിലമ്പൂരിൽ പി.വി അൻവർ എംഎ‍ൽഎയുടെ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി അൻവറുമായി ചേർന്നാണ് വഹാബിന്റെ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന ആരോപണവും സജീവമാണ്.

കവളപ്പാറ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ലീഗ് എംഎ‍ൽഎമാരെ പ്രസംഗിക്കാൻ അനുവദിക്കാത്തതും ഏറെ വിവാദമായിരുന്നു. പ്രതിഷേധവുമായി ലീഗ് എംഎ‍ൽഎമാർ രംഗത്തെത്തിയെങ്കിലും വഹാബ് ഇവരെയും പിന്തുണച്ചിരുന്നില്ല.2021ൽ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. ദേശീയ ട്രഷററായ വഹാബിന് മന്ത്രി സ്ഥാനവും ഉറപ്പാണ്. പി.കെ ബഷീർ എംഎ‍ൽഎയുടെ മണ്ഡലമായ ഏറനാട് മണ്ഡലത്തിലാണ് വഹാബിന് നോട്ടം. ബഷീറും വഹാബും തമ്മിൽ നിലവിൽ ശരിക്കും ഉടക്കിലുമാണ്.ബഷീറിന്റെ മണ്ഡലത്തിൽപെട്ട ചാലിയാർ പഞ്ചായത്തിൽ വഹാബിന്റെ കോളേജായ അമൽകോളേജിലെ പരിപാടികളിൽ സ്ഥലം എംഎ‍ൽഎയായ ബഷീറിനെ വിളിക്കാതെ പി.വി അൻവറിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ലീഗ് നേതൃത്വത്തിലും പരാതി എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP