Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാട്ടുകാരെ കയ്യിലെടുത്ത് ഗോകുൽ സുരേഷും അമ്മയും; സുരേഷ് ഗോപിക്കുവേണ്ടി വോട്ടു ചോദിക്കാൻ ഭാര്യയേയും മകനേയും കൂടാതെ സഹപ്രവർത്തകരും എത്തി; തൃശ്ശൂരിലെ എൻഡിഎ പ്രചരണത്തിന് താരപ്പകിട്ടേറുന്നു

നാട്ടുകാരെ കയ്യിലെടുത്ത് ഗോകുൽ സുരേഷും അമ്മയും; സുരേഷ് ഗോപിക്കുവേണ്ടി വോട്ടു ചോദിക്കാൻ ഭാര്യയേയും മകനേയും കൂടാതെ സഹപ്രവർത്തകരും എത്തി; തൃശ്ശൂരിലെ എൻഡിഎ പ്രചരണത്തിന് താരപ്പകിട്ടേറുന്നു

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്കായി വോട്ട് അഭ്യർത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുൽ സുരേഷും രംഗത്തിറങ്ങി. ജനങ്ങളോട് ഇവർ സംവദിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. രാധികയും മകനും ഒരുമിച്ചാണ് പ്രചാരണത്തിനിറങ്ങിയത്. ഭാര്യ രാധിക വോട്ടർമാരോട് വോട്ട് ചോദിച്ചും കുശലാന്വേഷണവും മറ്റും തിരക്കിയപ്പോൾ മകൻ ഗോകുൽ വോട്ടർമാരെ സംസാരിച്ച് കൈയിലെടുത്തു.

സുരേഷ് ഗോപിക്ക് വോട്ട് തേടി സിനിമാതാരങ്ങളും ഇന്ന് രംഗത്തെത്തിയിരുന്നു. സിനിമാതാരങ്ങളായ പ്രിയ വാര്യരും ബിജു മേനോനും സുരേഷ് കുമാറും അടക്കം വലിയ താരനിരയാണ് സുരേഷ്‌ഗോപിക്ക് വോട്ട് തേടി തൃശൂരിലെ വോട്ടർമാർക്കിടെ എത്തിയിരുന്നത്.

സുരേഷ് ഗോപിയുടെ സുഹൃത്തുക്കൾ വോട്ടു തേടി സൗഹൃദവേദിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സാംസ്‌കാരിക നഗരിയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഏറെ താരപ്പകിട്ടുള്ളതായി മാറുകയായിരുന്നു. തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ വച്ചാണ് സൗഹൃദവേദി അരങ്ങേറിയത്. സിനിമാ രംഗത്തെ നിരവധി പേർ സഹപ്രവർത്തകന് വിജയാശംസ നേരാനെത്തിയിരുന്നു.

സെവൻ ആർട്‌സ് വിജയകുമാർ, വിദ്യാധരൻ മാസ്റ്റർ, സന്തോഷ്, നന്ദകിഷോർ, സുധീർ, സി.കെ. സുരേഷ്, സുന്ദർ മേനോൻ, ടി.സി. സേതുമാധവൻ, അനൂപ് ശങ്കർ, ടി.എസ്. അനന്തരാമൻ, വി.പി. നന്ദകുമാർ, ടി.ആർ. വിജയകുമാർ, കെ.വി. സദാനന്ദൻ, ഡോ. ടി.കെ.വി. ജയരാഘവൻ, ഡോ. രാംദാസ് ചേലൂർ, ശശി അയ്യഞ്ചിറ, കിരൺ രാജ്, ഡോ. പി.കെ.ആർ. പിള്ള, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം സുരേഷ്ഗോപിയുടെ തൊണ്ടയിൽ മുള്ളുകുടുങ്ങിയെന്ന പ്രചരണം ഏറെ വിവാദമായിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ സഹായി സിനോജിനു ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും, ഇയാളെ സുരേഷ് ഗോപി ആശുപത്രിയിലെത്തുക്കുകയുമായിരുന്നെന്ന് വ്യക്തമാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP