Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോടുനിന്നും വയനാടുനിന്നും മാത്രമല്ല മലബാറിലെ മിക്ക ജില്ലകളിൽ നിന്നും മണിക്കൂറുകൾക്ക് മുന്നേ എത്തി തടിച്ചുകൂടി പ്രവർത്തകർ; കരിപ്പൂർ വിമാനത്താവളത്തിന് അകത്തുപോലും രാത്രി ഏഴുമണിമുതൽ രാഹുലിനും പ്രിയങ്കയ്ക്കും കോൺഗ്രസിനും ജയ് വിളിച്ച് ചെറു പ്രകടനങ്ങൾ; വിമാനത്തിന് പുറത്തേക്ക് ഇറങ്ങിയത് രാത്രി 9.25ന്; വിമാനത്താവളത്തിന് അകത്തുവച്ച് സ്വീകരിച്ച് പുറത്തേക്ക് ആനയിച്ച് ചെന്നിത്തലയും കെസി വേണുഗോപാലും സാദിഖലി ശിഹാബ് തങ്ങളും; ആവേശത്തിരയിളക്കി വയനാട്ടിലേക്ക് കോൺഗ്രസ് അധ്യക്ഷൻ

കോഴിക്കോടുനിന്നും വയനാടുനിന്നും മാത്രമല്ല മലബാറിലെ മിക്ക ജില്ലകളിൽ നിന്നും മണിക്കൂറുകൾക്ക് മുന്നേ എത്തി തടിച്ചുകൂടി പ്രവർത്തകർ; കരിപ്പൂർ വിമാനത്താവളത്തിന് അകത്തുപോലും രാത്രി ഏഴുമണിമുതൽ രാഹുലിനും പ്രിയങ്കയ്ക്കും കോൺഗ്രസിനും ജയ് വിളിച്ച് ചെറു പ്രകടനങ്ങൾ; വിമാനത്തിന് പുറത്തേക്ക് ഇറങ്ങിയത് രാത്രി 9.25ന്; വിമാനത്താവളത്തിന് അകത്തുവച്ച് സ്വീകരിച്ച് പുറത്തേക്ക് ആനയിച്ച് ചെന്നിത്തലയും കെസി വേണുഗോപാലും സാദിഖലി ശിഹാബ് തങ്ങളും; ആവേശത്തിരയിളക്കി വയനാട്ടിലേക്ക് കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. രാത്രി 9.25 ഓടെയാണ് രാഹുലും പ്രിയങ്കയും പുറത്തേക്കിറങ്ങിയത്.

നാളെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം. രാഹുലുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തും. കൽപറ്റയിൽ റോഡ് ഷോ നടത്തിയാവും രാഹുൽ തിഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുക. അസമിൽനിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുൽ കരിപ്പൂരിലെത്തിയത്. കരിപ്പൂരിൽനിന്നു രാഹുൽ കാർ മാർഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കു പോയി. തുടർന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ കരിപ്പൂരിലേക്കു രാഹുൽ മടങ്ങിയെത്തും.

രമേശ് ചെനനിത്തല, കെ.സി.വേണുഗോപാൽ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, സാദുഃഖലി തങ്ങൾ, തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിന് മുൻപിൽ എത്തിയത്. രാത്രി കോഴിക്കോട് തങ്ങിയ ശേഷം രാഹുലും സംഘവും ഹെലികോപ്ടർ മാർഗം വ്യാഴാഴ്ച രാവിലെ വയനാട്ടിലേക്ക് തിരിക്കും. രാവിലെ പത്തോടെ കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടുന്ന് 400 മീറ്റർ മാത്രമാണ് പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം.

കൽപറ്റ ടൗണിൽ റോഡ് ഷോ നടത്തിയാണ് രാഹുൽ പത്രിക നൽകാനെത്തുക എന്നാണ് സൂചന. സന്ദർശന ഭാഗമായി കനത്ത സുരക്ഷയാണ് കൽപറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്‌പി.ജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്.
എസ്‌പി.ജി എ.ഐ.ജി ഗുർമീത് ഡോറ്‌ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ, പൊലീസിന്റെ വൻപടയും സുരക്ഷയൊരുക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുലിന്റെ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. പത്രിക സമർപ്പണത്തിന് എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുലിനെ അനുഗമിക്കും.

രാഹുൽ ഗാന്ധിയോടൊപ്പം നാലു പേർക്ക് മാത്രമേ കളക്ടറുടെ ചേംബറിലേക്ക് കയറാൻ അനുമതിയുള്ളൂ. മാധ്യമപ്രവർത്തകർക്കും കടുത്ത നിയന്ത്രണമുണ്ട്. പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കലക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ജീവനക്കാരുടേത് ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

നോമിനേഷൻ കൊടുത്തതിനു ശേഷം രാഹുൽ സമീപത്തെ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. ഒരുക്കം വിലയിരുത്തുന്നതിനു എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്ന് കൽപ്പറ്റയിലെത്തിയിരുന്നു.

ഞായറാഴ്‌ച്ചയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. വയനാട്ടിൽ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാൻഡും തീരുമാനം അംഗീകരിച്ചു. ചുരുങ്ങിയത് ഏഴ് മുതിർന്ന കേന്ദ്ര നേതാക്കളെ എങ്കിലും രാഹുൽ ഗാന്ധിക്കായി വയനാട്ടിൽ പ്രചരണത്തിനെത്തിക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള് നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സപൽത്താൻ ബത്തേരിയിൽ ആയിരിക്കും പര്യടനം നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP