Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നീണ്ട നിശ്ശബ്ദത ദൗർബല്യമായി കരുതിയെങ്കിൽ തെറ്റി! ഒരിടവേളയ്ക്ക് ശേഷം മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: 'മോദി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തെ നേരിടാൻ ഏകമാർഗ്ഗം സ്‌നേഹമെന്ന് കോൺഗ്രസിന് നല്ല ധാരണ; മോദിയുടെ നയങ്ങളുടെ ദോഷം നേരിടുന്ന ദുർബലർക്കൊപ്പം എന്നും'; വയനാട്ടിൽ വോട്ടർമാരുടെ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് രാഹുൽ

നീണ്ട നിശ്ശബ്ദത ദൗർബല്യമായി കരുതിയെങ്കിൽ തെറ്റി! ഒരിടവേളയ്ക്ക് ശേഷം മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: 'മോദി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തെ നേരിടാൻ ഏകമാർഗ്ഗം സ്‌നേഹമെന്ന് കോൺഗ്രസിന് നല്ല ധാരണ; മോദിയുടെ നയങ്ങളുടെ ദോഷം നേരിടുന്ന ദുർബലർക്കൊപ്പം എന്നും'; വയനാട്ടിൽ വോട്ടർമാരുടെ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള നീണ്ട മൗനം വെടിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ജയിച്ചുകയറിയ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയതായിരുന്നു രാഹുൽ. മോദിയും കേന്ദ്രസർക്കാരും രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. വിദ്വേഷത്തെ നേരിടാനുള്ള ഏക മാർഗ്ഗം സ്‌നേഹവും മമതയുമാണെന്ന് കോൺ്ഗ്രസിന് നല്ല ധാരണയുണ്ട്. മോദിയുടെയും മോദിയുടെ നയങ്ങളുടെയും ആക്രമണം നേരിടുന്ന ജനങ്ങളെ ദുർബലരായവരുടെ പ്രതിപക്ഷത്തെ ഒക്കെ പ്രതിരോധിക്കാൻ കടപ്പെട്ടവരാണ്, രാഹുൽ പറഞ്ഞു. നിങ്ങൾ ഏതുപാർട്ടിക്കാരനായിക്കോട്ടെ, എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി. വയനാട്ടിലെ ഓരോ പൗരന് മുന്നിലും എന്റെ വാതിൽ തുറന്നുകിടക്കും. കേരളത്തിൽ നിന്നുള്ള എംപിയായതുകൊണ്ട് വയനാട്ടിലെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഏറ്റെടുക്കുക തന്റെ ഉത്തരവാദിത്വമെന്നും രാഹുൽ തന്നെ കാണാനെത്തിയ ആയിരങ്ങളോട് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ അമേഠി കൈവിട്ടിട്ടും കോൺഗ്രസ് അധ്യക്ഷനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് വയനാടാണ്. റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച് വയനാടിന് നന്ദി പറയാനെത്തിയ കോൺഗ്രസ് അധ്യക്ഷന് ഉജ്ജ്വല സ്വീകരമാണ് കേരളം നൽകിയത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ യുഡിഎഫ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് രാഹുലിനെ സ്വീകരിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവിലേക്ക് വലിയ വാഹന ജാഥയുടെ അകമ്പടിയോടെയാണ് രാഹുൽ യാത്ര ആരംഭിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിന് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. കാളികാവ്, നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലെ റോഡ്ഷോയ്ക്കു ശേഷം റോഡ് മാർഗം കൽപറ്റയിലെത്തി. കൽപറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കാളികാവിൽ പഞ്ചായത്ത് ഓഫിസ് മുതൽ ടൗൺ വരെയും എടവണ്ണയിൽ സീതിഹാജി പാലം മുതൽ ജമാലങ്ങാടി വരെയും നിലമ്പൂരിൽ ചന്തക്കുന്ന് മുതൽ ഗവ. മോഡൽ യുപി സ്‌കൂൾ വരെയും അരീക്കോട് പുത്തലം മുതൽ പത്തനാപുരം പാലംവരെയുമായിരുന്നു രാഹുൽഗാന്ധിയുടെ റോഡ് ഷോ.

നാളെ രാവിലെ 10ന് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്റർ സന്ദർശനം. 11ന് കൽപറ്റ ടൗൺ, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, 2ന് മാനന്തവാടി, 3ന് പുൽപള്ളി, 4ന് ബത്തേരി എന്നിവിടങ്ങളിൽ പര്യടനം. 9ന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും വോട്ടർമാരെ കാണുന്ന രാഹുൽ ഗാന്ധി ഉച്ചയോടെ തിരിച്ചുപോകും. പ്രത്യേകം തയാറാക്കിയ വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്താവും രാഹുൽ ഗാന്ധിയുടെ പര്യടനം. അതിൽ മൈക്കും പ്രസംഗ പീഠവുമുണ്ട്. പൊതുയോഗമോ പ്രസംഗ പരിപാടിയോ നിലവിൽ തീരുമാനിച്ചിട്ടില്ല.

രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മണ്ഡലം തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. തൊണ്ടയ്ക്കുള്ള അസുഖം കാരണം ഡോക്ടർമാർ സംസാര നിയന്ത്രണവും വിശ്രമവും നിർദ്ദേശിച്ചതിനാൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി വയനാട്ടിലെത്തില്ല. ഇക്കാര്യം രാഹുൽ ഗാന്ധിയെ മുൻകൂട്ടി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP