Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബർ-ഏലം കർഷകരുടെ പ്രശ്‌നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നു രാഹുൽ ഗാന്ധി; കൃഷിഭൂമി കൈവശപ്പെടുത്തിയ മോദി കടലും പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ

റബർ-ഏലം കർഷകരുടെ പ്രശ്‌നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നു രാഹുൽ ഗാന്ധി; കൃഷിഭൂമി കൈവശപ്പെടുത്തിയ മോദി കടലും പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ

കൊച്ചി: റബർ, ഏലം കർഷകരുടെ പ്രശ്‌നങ്ങളും കോൺഗ്രസ് ഏറ്റെടുക്കുമെന്നു പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി. റബർ കർഷകരുമായി ആലുവ പാലസിൽ നടത്തിയ സംവാദത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മോദി സർക്കാരിന്റെ ഭരണത്തിൽ കർഷകരെല്ലാം അതൃപ്തരാണ്. കോൺഗ്രസ് കർഷകർക്കുവേണ്ടി പോരാടുമെന്നും രാഹുൽ പറഞ്ഞു. റബർ കർഷകരുടെ യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു രാഹുൽ നിർദ്ദേശം നൽകി. കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും റബർ കർഷകരുമായി രാഹുൽ നടത്തിയ സംവാദത്തിൽ പങ്കെടുത്തു.

റബ്ബർ, ഏലം എന്നിവയ്ക്കുണ്ടാവുന്ന വിലത്തകർച്ചയാണ് കർഷകർ നേരിടുന്ന പ്രശ്‌നം. ഇക്കാര്യം തീർച്ചയായും കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തിക്കും. റബ്ബർ കർഷകർക്ക് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് റബ്ബർ കർഷകരുടെ യോഗം വിളിച്ച ശേഷം ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് രാഹുൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് നിർദ്ദേശിച്ചത്.

രാവിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ റാലി തൃശൂരിൽ ഉദ്ഘാടനം ചെയ്തശേഷമാണ് രാഹുൽ കൊച്ചിയിൽ എത്തിയത്. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ദേശീയലതലത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് രൂപീകരിക്കുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് എന്നും പാവപ്പെട്ടവർക്കൊപ്പമാണ് നിന്നതെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മത്സ്യത്തൊഴിലാളികളുടേയും സാധാരണക്കാരുടേയും സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ടവർക്കോ കർഷകർക്കോ വേണ്ടി യാതൊന്നും ചെയ്തില്ല. സ്യൂട്ടും ബൂട്ടും ഇട്ടവരാണ് സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. പാവപ്പെട്ടവരും കർഷകരും മത്സ്യത്തൊഴിലാളികളും ദുർബലരാണ് എന്നാണ് മോദി സർക്കാർ കരുതുന്നത്. അതിനാൽ തന്നെ അവരുടെ പൊന്നിന്റെ വിലയുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് തട്ടിയെടുത്ത് കോർപ്പറേറ്റുകൾക്ക് നൽകാൻ കേന്ദ്രം ശ്രമിക്കുകയാണ്. എന്നാൽ, കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നവരെ എതിർക്കാൻ കോൺഗ്രസ് ശക്തമായി തന്നെ രംഗത്ത് ഉണ്ടാവും. പാവപ്പെട്ടവരുടേയും അശരണരുടേയും സമരം ഇനി മുതൽ കോൺഗ്രസായിരിക്കും ഏറ്റെടുക്കുകയെന്നും രാഹുൽ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശത്തിനു ശേഷം രാഹുൽ ഡൽഹിയിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP